മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ കവിതകളുടെ ആലാപനം നാം ഏറെ ആഗ്രഹിച്ച ഒന്നാണ്. അതിനു സാധ്യതയൊരുക്കുകയാണ് വിദ്യാരംഗം ബ്ലോഗ്. ആദ്യമായി ഉള്‍പ്പെടുത്തുന്നത് എട്ടാം ക്ലാസ്സിലെ പുതുവര്‍ഷം എന്ന കവിതയാണ്. ഈ കവിത ആലപിച്ച് ബ്ലോഗിന് അയച്ചു തന്നത് ശ്രീ.മനോജ് മാഷാണ്. പാഠപുസ്തക സമിതിയംഗവും മലയാളത്തിന്റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവുമാണ് ശ്രീ.മനോജ് പുളിമാത്ത്. വരും നാളുകളില്‍ മൂന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ കവിതാലാപനം ബ്ലോഗില്‍ നിന്നും ഏവര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ്.
www.schoolvidyarangam.blogspot.com
7 comments:
കാണാന്‍ കഴിയുന്നില്ലല്ലോ
കവിതാലാപനം വളരെ നന്നായിട്ടുണ്ട്
പുതിയതൊന്നും ഇല്ലെങ്കിൽ ഈ ബ്ലോഗ് ഡിലീറ്റ് ചെയ്യുകയല്ലേ നല്ലത്.
മലയാളത്തിന്റെ വിവരങ്ങള്‍ക്ക് പോലും മത്സ് ബ്ലോഗ് നോക്കേണ്ട ദുര്‍ഗതിയാണ് മലയാളം ആദ്യപകര്ക്ക്.
എല്ലാ വിഷയങ്ങളുടെ ഉത്തരങ്ങളും മത്സ് ബ്ലോഗിൽ ലഭ്യമാണ്
മനോജ് മാഷേ സ്വാഗതം.നന്നായിട്ടുണ്ട്,തുടര്‍ന്ന് എല്ലാ കവിതകള്‍ക്കും വേണ്ടി കാത്തിരിക്കുന്നു
കവിത നന്നായിച്ചൊല്ലി. മഞ്ജരി വൃത്തത്തിന് തിശ്രഗതിയാണ് അനുയോജ്യം. പക്ഷേ, മനോജ്മാഷ് ഖണ്ഡഗതിയിലാണ് ചൊല്ലിയത്. അത് അഭംഗിയുണ്ടാക്കുന്നുണ്ട് എന്ന് അറിയിയ്ക്കുന്നു ...
നന്നായി ചൊല്ലിയിരിക്കുന്നു.മനോജ് മാഷിനു അഭിനന്ദനം ....
Post a Comment