എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Apr 8, 2011

ചരിത്രം തിരുത്തിയ തുരുത്ത്. - അനുഭവക്കുറിപ്പ്





മലയിടം തുരുത്തിലേക്ക് എന്റെ കന്നിയാത്രയായിരുന്നു അത്. മകാരത്തിലെ പൊരുത്തം കണ്ടിട്ടാവാം മറിയത്തെ മലയിടം തുരുത്തിലേക്ക് മേലേടത്തുനിന്ന് നിയോഗിച്ചത്. കന്നി യാത്രകടശ്ശിയാവരുതെന്നു കരുതി വിഘ്നങ്ങള്‍ അകറ്റാന്‍ അത്ഭുതപ്രവര്‍ത്തകന് അരിനേര്‍ച്ചകഴിച്ച് അതിരാവിലെ വണ്ടിക്കോടുമ്പോഴും ആരോടൊക്കയോ ദേഷ്യം തീര്‍ക്കുന്നതുപോലെ മഴ നിര്‍ത്താതെ കോരിച്ചൊരിയുകയായിരുന്നു. ആനവണ്ടിയില്‍ ഒരിടം തരപ്പെട്ടെങ്കിലും മനസ്സ് ഇരുപ്പുറപ്പിക്കാതെ പായുകയായിരുന്നു. വഴിയറിയാത്തിടത്തേക്ക് ഒറ്റക്കിറങ്ങിത്തിരിച്ചപ്പോഴുള്ള ഉണ്ടായ മനക്കരുത്തെല്ലാം മങ്ങിത്തുടങ്ങിത്തുടങ്ങി. മലയിടം തുരുത്തിലെത്തിക്കാന്‍ മലമുകളില്‍ വാഴുന്ന ദൈവങ്ങളെ വിളിച്ചപേക്ഷിച്ചു.
മുങ്ങിത്താഴുന്നവനൊരു പുല്‍ക്കൊടി എന്ന മട്ടില്‍ അടുത്തിരുന്ന ആളോട് കുശലാന്വേഷണംനടത്തുന്നതിനിടയില്‍ പെരുമ്പാവൂര് നിന്ന് തുരുത്ത് വഴിയുള്ള വണ്ടികിട്ടാന്‍ ഇറങ്ങിനില്‍ക്കേണ്ടി വന്നു. അപൂര്‍വമായിമാത്രം വാഹനങ്ങള്‍ എത്താറുള്ള ആവഴിക്കുപോകുന്ന ട്രിപ്പില്‍ തന്നെ കയറാന്‍ കഴിഞ്ഞത്ഭാഗ്യമായികരുതി. സ്ഥലമറിയില്ലായ്മ കുഴപ്പിക്കുമെന്ന് ശങ്കിച്ചെങ്കിലും 'കിളി'യുടെ സഹായഹസ്തം അല്പാശ്വാസമായി. നാലും കൂടിയ പെരുവഴിയില്‍ എന്നെ ഇറക്കിവിട്ട് ഇറക്കിവിട്ട് വണ്ടി ചീറിപ്പാഞ്ഞു
നാലുപാടും നോക്കിയപ്പോള്‍ പണിതീരാത്ത ഒരു പള്ളിയും ഉടമസ്ഥരില്ലാത്ത രണ്ട് കുമ്മട്ടിക്കടയും കണ്ടു. ആരെയെങ്കിലും ഒന്നു കണ്ടിരുന്നെങ്കില്‍. ചുറ്റും കണ്ണുപരതി. തലയില്‍ തട്ടമിട്ട് മുണ്ട് മാടിക്കുത്തി ഒരു ഇത്താത്തഅതിവേഗം നടന്നുവരുന്നു. ആശ്വാസം. "ഇത്താത്ത, ഇവിടത്തെ എല്‍. പി സ്ക്കൂള് എവിടാന്നറിയ്യോ?” ഞാന്‍ തിരക്കി. "! ന്റെ റബ്ബെ! ഉസ്ക്കൂള്ന്റെ പടിക്ക്യേ ബന്നാ ഉസ്ക്കൂളുചോദിക്ക്യാ? ങ്ങളങ്ങോട്ട് തിരിഞ്ഞ് എടബയീക്കൂടെകേറിക്കോളിന്‍, അതന്യാ ബയി"
ഇടവഴികടന്ന് ഇടുങ്ങിയ ഗയിറ്റും കടന്ന് സ്ക്കൂള്‍ മുറ്റത്ത് കാലുകുത്തിയപ്പോള്‍ സമയത്തിനുമുന്‍പേ ഹാജരായഉദ്യോഗസ്ഥയുടെ സന്തോഷം മനസ്സിലും കാറൊഴിഞ്ഞ ആകാശത്തും ഒരുപോലെ തെളിഞ്ഞു. വരാന്തയില്‍ഓടിക്കളിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടി മുറ്റത്തേയ്ക്കോടിവന്ന് 'ഗുഡ് മോണിംഗ് ടീച്ചര്‍' എന്ന് അഭിവാദ്യം ചെയ്തപ്പോള്‍ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഞാനൊരദ്ധ്യാപികയാണെന്നുവരെ കുട്ടി വിലയിരുത്തിയല്ലോ? അതോ തലേന്നുതന്നെ ഇങ്ങനെയൊരാള്‍ അവതരിക്കുമെന്ന് കുട്ടികളോട് ഗുരുക്കന്മാര്‍ പറഞ്ഞുബോദ്ധ്യപ്പെടുത്തിക്കാണുമോ? കൊച്ചുകുട്ടി ഒന്നുകൂടി എന്നെ നോക്കിയിട്ട് ഓടി വരാന്തയിലെത്തി. വരാന്തയില്‍ കാലെടുത്തുകുത്താന്‍കഴിയാനാവാത്തവിധം വാവല്‍കാഷ്ടം. തുറന്നിട്ട ഓഫീസ് മുറിയില്‍ പ്രാവുകളുടെ കുറുകലും ചിറകിട്ടടിയും. അകത്തുകയറാന്‍ ശങ്കിച്ചുനിന്ന എന്നെ സ്റ്റാഫ് റൂമിലെ കസേരയെടുത്തിട്ട് ഒരദ്ധ്യാപകന്‍ സ്വീകരിച്ചു. ആശ്വാസത്തിന്റെ പുഞ്ചിരിയോടെ 'ഹെഡ് മാസ്റ്ററാണോ' എന്നുചോദിച്ചുകൊണ്ട് ഞാന്‍ കസേരയില്‍ ഇരുന്നു. അല്പംവിഷമത്തോടെ ഞാന്‍ വീണ്ടും വരാന്തയിലേയ്ക്കുനോക്കിയപ്പോള്‍ വരാന്ത വൃത്തിയാക്കാന്‍ ആളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നുസാറിന്റെ മറുപടി വന്നു.
"സാറേ, ഇവിടെ കുട്ടികള്‍ ധാരാളമുണ്ടോ?” എന്നു ചോദിച്ചതിന് "ഹെഡ് മാസ്റ്റര്‍ ലീവിലാ" എന്നു സാറിന്റെമറുപടി. "ഇവിടെ അറബിപഠിക്കുന്ന കുട്ടികളുണ്ടോ സാറേ" എന്നു ചോദിച്ചതിനുത്തരം "വീട് കിഴക്കമ്പലത്താ" എന്നായിരുന്നു. ഞാനാകെ കുഴങ്ങി. ഒരോ ചോദ്യത്തിനും ഉത്തരം മറ്റൊന്ന്. "സാറിന്റെ പേരെന്താ" എന്ന്ചോദിച്ചപ്പോള്‍ "മുപ്പതു പേരുണ്ട്" എന്നു മറുപടി. ഇരുന്നിടത്തുനിന്ന് ഞാന്‍ മെല്ലെ എഴുന്നേറ്റു. സംഗതി അല്പംപിശകാണെന്ന് മനസ്സിലുറപ്പിച്ചു പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു യുവസുന്ദരി കടന്നു വരുന്നു. 'അംബുജാക്ഷിടീച്ചര്‍...' സാറിന്റെ വിളി പിന്നില്‍.
തുടരും.............


കെ. വി. മറിയം
ഗവ.മോഡല്‍ ഹൈസ്ക്കൂള്‍
പാലക്കുഴ

5 comments:

Anonymous said...

മറിയം ടീച്ചറിന്റെ അനുഭവക്കുരിപ്പിന്റെ ബാക്കിഭാഗം വായിച്ചിട്ട് അഭിപ്രായം എഴുതാന്‍ കാത്തിരുന്നിട്ടുനാളേറെയായി.ജീവസ്സുറ്റഭാഷയിലെ വിവരണങ്ങള്‍ ഓരോന്നും മനസ്സില്‍ ഉടക്കി നില്‍ക്കുന്നു .ആശംസകള്‍!

റംല നസീര്‍ മതിലകം said...

Perumbavoorile ithatha malappuram bhasha samsarikunnu! eeshoye ivarodu porukename..enthukondennal.

vidyalayam said...

ഇത്തരം അനുഭവങ്ങള്‍ തീര്‍ച്ചയായും ഒത്തിരിക്കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കും

jiji. st johns said...

ethra nalla anubhavakuruppu
bakki bhagam ethrayum vegam prasidheekarikkumenuu pratheekshikkunnu

valloni said...

nannayittundu nandi