എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Apr 18, 2011

കാഴ്ചയ്ക്കപ്പുറം - കവിത

പുറക്കാഴ്ച

അതാ ആ കാണുന്ന വഴിയില്ലേ....ഒരുപെരു വഴി?

അതങ്ങ് നീണ്ടു നീണ്ടു പോകും

എന്ന്കരുതി നിങ്ങളാരും ആ വഴി പോകരുത് കേട്ടോ...

അവിടെ.....

പത്താള്‍ പിടിച്ചാല്‍ എത്താത്ത ഒരു വലിയ മരമുണ്ട്

ഒരു ഏഴിലം പാല മരം!

അതില്‍ ,കണ്ണ്തുറിച്ച് , നാക്കുനീട്ടി ,പല്ലിളിച്ച് ഒരു യക്ഷി വസിക്കുന്നുണ്ട്

രാവെന്നോ പകലെന്നോ ആണെന്നോ പെണ്ണെന്നോ അവള്‍ക്കില്ല

കാറ്റായും കല്ലായും അവള്‍ വരാം

പിന്നെ, പല്ലും നഖവും മുടിയും മാത്രം ബാക്കി

അതാണ്‌ പറഞ്ഞത് ആ വഴി പോകരുത് എന്ന്, മനസ്സിലായോ....?

അകക്കാഴ്ച

നിങ്ങളൊക്കെക്കൂടിയങ്ങു വന്നാല്‍പ്പിന്നെ

ഞങ്ങളുടെ കാര്യങ്ങളെങ്ങനെ നടക്കും?

കള്ളും കറുപ്പും കഞ്ചാവും കള്ളനോട്ടും കിളിപ്പെണ്ണുമടങ്ങിയ, ഞങ്ങടെ

കള്ളിവെളിച്ചത്താവില്ലേ...?


അനിതാശരത്

മലയാളം അദ്ധ്യാപിക

ഗവ. ഹൈസ്കൂള്‍, കാലടി

തിരുവനന്തപുരം

ഫോണ്‍- 88914978713 comments:

sathiram said...

Teachere, engane pacha paramardhangal paranjal nammude blacks enthu cheyyum? madukkukaye ullutto

azeez said...

ഇതാരും കണ്ടുപിടിക്കില്ലെന്ന് കരുതിയിരിക്കുകയായിരുന്നു.
ടീച്ചറെ, ഞങ്ങളുടെ തൊലിയുരിയല്ലെ.

Ancy John said...

arthamulla kavitha.