എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Apr 29, 2011

ഉമ്മയുടെ കടം വീട്ടുവാന്‍ കഴിയാതെ - കവിത

ഞാന്‍ അസീസ്. ഇപ്പോള്‍ ആല്‍ബെര്‍ട്ട എന്ന സ്ഥലത്ത് താമസിക്കുന്നു. ആര്‍ട്ടിക്കില്‍ നിന്നടിക്കുന്ന ഹിമക്കാറ്റില്‍ എന്റെ ആത്മാവ് വിറക്കുമ്പോള്‍ എനിക്ക് എന്റെ കുട്ടിക്കാലം ഓ൪മ്മവന്നു. അതു ഒരു ചെറിയ കവിതയായി "ഉമ്മയുടെ കടം വീട്ടുവാന്‍ കഴിയാതെ"

ഒരു തണുത്ത കാറ്റടിക്കുന്നു
വേനലൊടുവിലീകൊടുംചൂടില്‍
പ്രകൃതിയുടെ കണ്‍കുളിര്‍,
മരിച്ചൊരോ൪മ്മപോലെ.

പൊക്കാളിപ്പാടങ്ങളില്‍
പച്ചനാമ്പുകള്‍ കുളിര്‍കാറ്റിലിളകുന്നു‌
മാവുകള്‍കാറ്റിലിളകുമ്പോള്‍
തുടുത്ത‌ മാമ്പഴങ്ങള്‍
പുരമുകളില്‍ ചിതറിവീഴുന്നു
ഞാവല്‍പഴങ്ങള്‍ എന്‍തലയില്‍ നീലവരക്കുന്നു.

ഞാന്‍ വയല്‍ വരമ്പിലൂടെ നടക്കുന്നു
കൈക്കുടന്ന നിറയെ ചാമ്പല്‍പ്പഴങ്ങളുമായ്
പ്രിയപ്പെട്ട ഉമ്മക്കു നല്‍കുവാന്‍.

വരമ്പിലെന്നെ മുറിച്ചുകടന്നുപോയവള്‍
എന്നെ സ്പര്‍ശിച്ചുവോ,
എന്നിലൊരു തീപ്പൊരിയെറിഞ്ഞുവോ?
ഇണയുടെ ആദ്യസ്പര്‍ശനം‌.

പിന്നെ ഞാനൊരു പുരുഷനായി
വീട്ടിലേക്കു മടങ്ങുന്നു
അന്നുരാത്രി എന്നിലെ ബാല്യംമരിച്ചുപോയ്
പുരുഷന്‍റെ ദാഹത്തോടെ
ഇന്നും ജീവിതം തുടരുന്നു.

പ്രകൃതിയുടെ സമ്മാനങ്ങള്‍ ഒരു ചെറുസ്പര്‍ശനത്തിനു
ഞാനവള്‍ക്കു നല്കുന്നു
മധുരചാമ്പക്കകള്‍ പാവാടമടക്കിലടുക്കിയവള്‍
വയല്‍ കടക്കുന്നു.

ഉമ്മയുടെ കടം വീട്ടുവാന്‍ കഴിയാതെ
ഞാന്‍ ജീവിതം ജീവിച്ചുതീര്‍ക്കുന്നു.

azeezks@gmail.com

Abdul Azeez

313 Whitehill Place NE

Calgary, Alberta Canada

9 comments:

EINSTEIN VALATH said...

അസീസിന്റെ കവിത വായിച്ചുകൊണ്ടിരുന്നപ്പോള്‍
ആ ഉമ്മയെ ഞാന്‍ വീണ്ടും കണ്ടു. മെലിഞ്ഞു നീണ്ടിട്ടു
കാച്ചിമുണ്ടും കുപ്പായവും തലയില്‍ തട്ടവുമായി
മനസ്സിന്റെ പിന്നാമ്പുറങ്ങളില്‍
എന്തോ തേടി അലയുംപോലെ.
'വീട്ടപ്പെടാത്ത കടങ്ങള്‍ പടച്ചോന്റെ സൂക്ഷിപ്പുകള്‍ '
എന്നല്ലേ?

azeez said...

Dear Einstein,കമന്‍റ് ഞാന്‍ കണ്ടു.നിരീക്ഷണം ശരിയാണ്.എന്തോ തേടി നടക്കുന്നതുപോലെയായിരുന്നു.വളര്‍ന്ന വീട്ടിലും കെട്ടിവന്ന വീട്ടിലും എന്‍റെ ഉമ്മ ഒരു അടിമയെപ്പോലെ ജീവിച്ചു.മുസ്ലിം സമുദായത്തിലെ പുരുഷമേധാവിത്വത്തിന്‍റെ ഒരു ഇര.സ്കൂളില്‍ വിട്ടിട്ടില്ല.ഒന്നിനും ത്രാണിയില്ല.ദു:ഖം ദു:ഖമാണെന്നുപോലും മനസ്സിലാക്കുവാന്‍ കഴിവില്ലാത്തവള്‍.എങ്ങിനേയോ കുറച്ച് ആണ്മക്കളെ പെറ്റതുകൊണ്ട് തലാക്ക് ചെല്ലപ്പെടാതെ 77 വയസ്സുവരെ ജീവിച്ചുമരിച്ചു.

geetha said...

angayude kavitha kandu,ishtappettu. athilere commentil ummayekkurichu ezhuthiya vakkukalanu manassil thanginilkkunnathu.nalla saili.canadayile jeevithathe kurichu ezhuthumo?

ramlamathilakam said...

canadayil ninnethiya kavithayum kaviyum bloginte prasakthi vardhippikunnu.

azeez said...

തീര്‍ച്ചയായും ടീച്ച൪മാരെ. എന്തെങ്കിലും ഞാനുമെഴുതാം. സ്ഥിരമായി contribute ചെയ്യുവാന്‍ പത്തുപേരും വായിക്കുവാന്‍ ഒരമ്പതുപേരുമുണ്ടെങ്കില്‍ ഒരു ബ്ലൊഗ് നല്ല നിലയില്‍ നടത്താം. കൂടുതല്‍ hits കിട്ടിയാല്‍ AD Banners നമുക്ക് കിട്ടും. blog team nu ഒരു ചെറിയ വരുമാനവുമായി. വായനയുടെ acknowledgment ആയി "കൊള്ളാം" ,"തറ" എന്നിങ്ങനെ എന്തെങ്കിലും എഴുതിയാല്‍ മതി. വായനയും പ്രതികരണവുമാണ് പ്രധാനം. ‌
azeez

kpsreekumarelanji said...

അസീസിന്റെ കവിതയും അഭിപ്രായങ്ങളും വായിച്ചു..
ശരിയാണ്..
കൂടുതല്‍ പ്രതികരിക്കുവാന്‍ നമ്മള്‍ മടി കാണിക്കുന്നു..
കവിത തീര്‍ച്ചയായും ഹൃദയസ്പര്‍ശിയാണ്..തര്‍ക്കമില്ല..
അസീസിനെ ഉമ്മയെ ക്കുറിച്ചുള്ള വിവരണം കൂടിയായപ്പോള്‍
കുറച്ചുകൂടി ആകര്‍ഷിച്ചു..
ഉമ്മയുടെ തീരാക്കടങ്ങള്‍ വീടാന്‍ മകന് കഴിയട്ടെ..
അങ്ങയുടെ കൂടുതല്‍ കവിതകളും മറ്റു സൃഷ്ട്ടികളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു..
വിദ്യാരംഗം ബ്ലോഗ്‌ ടീമിന് ആശംസകള്‍....

AnithaSarath said...

Ee kavitha hridayasparsiyaanu. samsayamilla.Azeez mash thanne randu pravasyam ee kavitha thiruthi onnukoode ezhuthinokkoo. kaachikkurukkiyapole sundaramaavum.urappu.

AnithaSarath said...

Azeezmashinte blog vaayikkathavare, ningalk nashtamayath bhavanayude vasanthakaalam. oro variyum ethra chinthiddeepakam!

niya nisar said...

കവിത വായിച്ചു..ഓരോ വരികളിലൂടെയും കടന്നു പോകുമ്പോള്‍ ഞാനും കാണുന്നു ഈ പ്രവാസലോകത്ത്‌ നിന്നും എന്‍റെ പൊന്നുമ്മയെ ...എത്ര വീട്ടിയാലും വീടാത്ത കടങ്ങളില്‍ ഒന്നാണ് പെറ്റുമ്മ എന്നത് ..നാട്ടിലെത്തുമ്പോള്‍ എത്ര തന്നാലും തീരാത്ത സ്നേഹവുമായി വാതില്‍ പടിക്കല്‍ കാത്തിരിക്കുന്നുണ്ടാവും എന്‍റെ ഉമ്മ ..