എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

May 5, 2011

ആടുജീവിതം എന്റെ ജീവിതം - ലേഖനം


പ്രിയ സുഹൃത്തുക്കളേ

പത്താംതരത്തിലെ പരിഷ്കരിച്ച മലയാളം പാഠപുസ്തകങ്ങളുടെ ഡിജിറ്റല്‍ കോപ്പി ഏവരും കണ്ടുകാണുമല്ലോ. അടിസ്ഥാനപാഠാവലിയുടെ അവസാനയൂണിറ്റായ അലയും മലയും കടന്നവര്‍ എന്നഭാഗത്ത് ബന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ ഒരദ്ധ്യായം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി കബളിപ്പിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി. നമുക്കിടയില്‍ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ യഥാര്‍ത്ഥ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ്‌ ഈ നോവല്‍.

കഥയിലെ ജീവിച്ചിരിക്കുന്ന നായകനുമായി അടുത്തയിടെ സ്ക്കൂള്‍ വിദ്യാരംഗം ബ്ലോഗ് ടീം സംസാരിക്കുകയുണ്ടായി. സൗദിയില്‍ വച്ച് താനനുഭവിച്ചതെല്ലാം ഈശ്വരന്റെ പരീക്ഷണങ്ങളായിരുന്നു എന്നുവിശ്വസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അറബാബിന്റെ 'മസറ'യില്‍ നിന്നുള്ള രക്ഷപെടലും നാട്ടിലേയ്ക്കുള്ള മടക്കവും തന്റെ രണ്ടാം ജന്മമായി നജീബ് കരുതുന്നു. ആരുടെയൊക്കെയോ പ്രാര്‍ത്ഥനയുടെ ഫലമാണ് തന്റെ തിരിച്ചു വരവെന്നും ആടുജീവിതത്തില്‍ നിന്നുള്ള തിരിച്ചുവരവ് താന്‍ പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ളകാലം നാട്ടില്‍ തന്നെ തൊഴില്‍ ചെയ്ത് ജീവിക്കാനാണ് താനിഷ്ടപ്പെടുന്നത്. ബന്യാമിനെ കാണാനിടയായതും അദ്ദേഹം തന്റെ കഥ ഇത്രവലിയ നോവലാക്കിയതും മറ്റൊരു ദൈവനിയോഗമായി നജീബ് കരുതുന്നു. ആര്‍ക്കോവണ്ടി വിധി കരുതിവച്ചിരുന്ന ദുരിതജീവിതം അനുഭവിച്ചുതീര്‍ക്കേണ്ടിവന്നതിനോടുള്ള അമര്‍ഷമോ വിധിയോടുള്ള പകയോ ഒന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നില്ല. നജീബുമായുള്ള അഭിമുഖത്തിന്റെ വീഡിയോ ഉടന്‍തന്നെ സ്ക്കൂള്‍ വിദ്യാരംഗം ബ്ലോഗില്‍ പോസ്റ്റുചെയ്യുന്നതാണ്.

5 comments:

jkc said...

ok, it is a good idea

azeez said...

ആടുജീവിതം പരിചയപ്പെടുത്തിയതിനു നന്ദി.ഇതിനെക്കുറിച്ചു കേട്ടിരുന്നു.വിഎസ്സില്‍ നിന്നും നല്ല നോവലിനുള്ള പ്രവാസി അവാര്‍ഡ് വാങ്ങിക്കുന്ന ഫോട്ടോയും കണ്ടു.ഇപ്പോഴാണ് വിക്കിപിഡിയ വായിച്ചത്.വളരെ ടച്ചിംഗ് ആണ്.ഇത്തരം അനുഭവം പലര്‍ക്കുമുണ്ടായിട്ടുണ്ട്.ബോംബെയി‍ല്‍ നിന്നും "ചവിട്ടിക്കയറ്റി" സൌദിഅറേബ്യയിലുള്ള അല്‍ഖസിം എന്ന സ്ഥലത്തുനിന്നു 400 കിലോമീറ്റര്‍ ദൂരെയുള്ള വിജനമായ ഒരു ആടുമേഖലയി‍ല്‍ എന്റെ അനുജന്‍ ചെന്നു പെട്ടുപോയിട്ടുണ്ട്.പക്ഷെ അവന്‍റെ മഹാഭാഗ്യത്തിനു ഒരു റൊട്ടിവണ്ടിയുമായി വന്ന ഒരാളുടെ സഹായം കൊണ്ട് ‍ ര‌ക്ഷപ്പെടുകയാണുണ്ടായത്.നജീബിന്‍റെ അനുഭവം ഒരു ദാര്‍ശനിക‍- ഫ്രോയ്ഡിയന്‍ തലത്തില്‍ നിന്നുകൊണ്ടാണ് ബെന്നി സമീപിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇത് വെറും ഒരു അനുഭവം മാത്രമാകാതെ നല്ല ഒരു നോവലായത് . പരിച‌യപ്പെടുത്തിയ വിദ്യാരംഗം ടീമിനു നന്ദി.ആഡിയൊക്കുവേണ്ടി കാത്തിരിക്കുന്നു.

geetha unni said...

Nammude nattile thozhilinu anthassupora ennukaruthunnavarude kannu thurappikkan ee novelinu kazhinjenkil.......................................................

റംല നസീര്‍ മതിലകം said...

aadu jeevithavum athinte pinnampurangalum manassilakan kazhiju.valare prayojanapradam.
nandhi..
ramla

Ancy Jose said...

good