പുതുവര്‍ഷപ്പുലരി പോല്‍ ജൂണ്‍ ഒന്നിതാ വന്നെത്തീ..
പുതു പുതു മുകുളങ്ങള്‍ വിരിയുകയായ്...
പുതു പ്രതീക്ഷകളും ആശകളും മോഹങ്ങളും
പുത്തന്‍ ഉണര്‍വും പൂ ചൂടി നിന്നു.
പുലരുവാന്‍ ഇനി നേരമധികം ഉണ്ടോ?
പുറപ്പെടാന്‍ ഒട്ടും വൈകരുതല്ലോ.
പുസ്തകസഞ്ചിയും തോളില്‍ തൂക്കി,
പുഞ്ചിരി പൈമ്പാല്‍ ചുറ്റും പരത്തി,
പുത്തന്‍ വര്‍ണ്ണക്കുട പതിയെ നിവര്‍ത്തി,
വന്നെത്തും കൊച്ചു കുരുന്നുകളേ, കൂട്ടുകാരേ,
പൂക്കട്ടെ, കായ്ക്കട്ടെ ഈ പ്രയത്നങ്ങള്‍,
പതിരായ് തീരാതിരിക്കട്ടെ ഒട്ടും.
നേരട്ടെ ഞാനിതാ മംഗളങ്ങള്‍ .
ആയുരാരോഗ്യ സൗഖ്യങ്ങളും.!
- ശ്രീരാം മംഗലസ്.
6 comments:
പുഞ്ചിരിപൈമ്പാല് തൂകി ,പുസ്തക സഞ്ചിയും തൂക്കി
പുത്തനുടുപ്പും വര്ണക്കുടയുമായിയെത്തും കൂട്ടര്തന്നാ -
ശകളെ,യേറും മോഹങ്ങളെ തകര്ക്കാതിരിക്കാന്
കുടയായി, തണലായി അറിവിന് കരുത്തിന്റെ
തുണയായി മാറുന്നോരാകട്ടെ നമ്മള് .
പൊന്നോമനകള്‍ക്കും ഗുരുനാഥന്മാര്‍ക്കും പൊന്നോമനക്കവിതയെഴുതിയ കവിക്കും പുതുവല്‍സരാശംസകള്‍
അക്ഷരമുറ്റത്തേക്ക് കുഞ്ഞോമനകള്‍ക്ക് സ്വാഗതം............
എല്ലാ അധ്യാപകസുഹൃത്തുക്കള്‍ക്കും ഒരു നല്ല അധ്യയനവര്‍ഷം ആശംസിക്കുന്നു.
മാണിക്യക്കല്ല് കണ്ടു.
എന്റെ മക്കളുടെക്കൂടെ .....
ഇന്നത്തെ വിദ്യാലയത്തിന്റെ ഒരു നേര്‍ക്കാഴ്ച തന്നെ ഈ ചിത്രം ..
ഇളയ മോന്‍ പടം കഴിഞ്ഞപ്പോള്‍ പറഞ്ഞു..
ഇപ്പോള്‍ മനസ്സിലായി..
അച്ഛന്‍ എന്താണ് സ്കൂള്‍ സ്കൂള്‍ എന്നും പറഞ്ഞു എപ്പോഴും നടക്കുന്നതെന്ന്...
ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു...എന്ന്....
.അച്ഛന്‍ സിനിമ കണ്ടു കരഞ്ഞെന്ന് അവരുടെ അമ്മയോട് ......
മക്കളുടെ കാര്യം മറക്കുന്ന അച്ഛനെ കുറ്റപ്പെടുത്താറുള്ള അവരുടെ മാറ്റം ഞാന്‍ ശ്രദ്ധിച്ചു..
പലരും പറഞ്ഞതുകൊണ്ടാണ് ഈ ചിത്രം കാണാന്‍ ഇടയായത്..
അക്ഷരമുറ്റത്തേക്ക് കുഞ്ഞോമനകള്‍ക്ക് സ്വാഗതം............
അകം നിറഞ്ഞ മംഗളം സാറിനോടൊപ്പം ഞങ്ങളും നേരുന്നു !
Post a Comment