പത്താം തരം കേരളപാഠാവലിയിലെ ഒന്നാം യൂണിറ്റായ 'കാലിലാലോലം ചിലമ്പുമായ്...' എന്ന ഭാഗത്തിന് ആമുഖമായി അയ്യപ്പപ്പണിക്കരുടെ ഒരു കവിതാശകലമാണല്ലോ നല്‍കിയിരിക്കുന്നത്. കേരളം തന്നെ ഒരു കലാമണ്ഡലമാണെന്നും അതെക്കാലത്തും അങ്ങനെതന്നെയായിരുന്നുവെന്നും 'രാവേ നീ പോകരുതേ! (അല്ല, പോയിവരൂ!)'യിലെ ഈ വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കലാകേരളത്തിന്റെ ദൃശ്യചാരുത കുട്ടികളുടെ മനസ്സിലേയ്ക്കെത്തിക്കാനുള്ള ഒരു ഉപാധിയായി ഈ വീഡിയോ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും. കവിതയില്‍ പരാമര്‍ശിക്കുന്നകാര്യങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കവിത ചൊല്ലിയവതരിപ്പിച്ച് തയ്യാറാക്കിയിട്ടുള്ളതാണ് ഈ ലഘുവീഡിയോ.
11 comments:
nalla samrambham . abhinandanangal
കവിതയുടെ ദൃശ്യാവിഷ്കാരം വളരെ നന്നായിരിക്കുന്നു. ആലാവനവും മികച്ചതുതന്നെ. കേരളീയകലകളുടെ വൈവിദ്ധ്യം അദ്ധ്യാപകന്റെ വാക്ദ്ധോരണിയിലൂടെയല്ലാതെ അനുഭവിക്കാന്‍ തീര്‍ച്ചയായും കുട്ടികളെ സഹായിക്കും. അഭിനന്ദനങ്ങള്‍!!
നന്നായി.
ഗംഭീരം!ഗൌരിലക്ഷ്മിക്കും വിദ്യാരംഗം ബ്ലോഗിനുംഅഭിനന്ദനങ്ങള് !കവിത കാണാനുള്ള അവസരം കുട്ടികള്‍ക്ക് ഉണ്ടാക്കിയയ്ഹില് ഒത്തിരി സന്തോഷം !
നല്ല സംരഭം ..
ഒമ്പതാം ക്ലാസ്സില്‍ ഐ ടി യില്‍ ലഭിച്ച പരിശീലനം ഫലപ്രദമായി..ഉപയോഗിച്ചിരിക്കുന്നു..
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പുതിയ കണ്ടെത്തലുകള്‍ക്ക് അവസരം...
കുട്ടികള്‍ക്ക് വളരെ ഇഷ്ട്ടമായി..
ഒരിക്കല്‍ കൂടി അഭിനന്ദനങള്‍'....
------വെളിയനാട് സ്കൂളിലെ കുട്ടികളും അധ്യാപകരും .
സുഹൃത്തുക്കളെ ,
നമ്മള് കരുത്താര്‍ജിക്കുകയാണ് എന്നതിന്റെ തെളിവാണ് അയ്യപ്പ പണിക്കരുടെ 'രാവേ നീ പോകരുതിപ്പോള്‍ (അല്ല പോയി വരൂ )എന്നാ കവിതയുടെ അവസരോചിതമായ
ദൃശ്യാവിഷ്ക്കാരം .ഇന്ന് കുട്ടികള്‍ക്ക് അത് പ്രോയോജനപ്പെടുതാനും കഴിഞ്ഞു .എന്നാല്‍ ,ഇത് എല്ലാവരിലും എത്തിയോ എന്നത് മാത്രമാണ് സംശയം .എല്ലാ കുട്ടികള്‍ക്കും
നമ്മുടെ ബ്ലോഗ് പഠന സഹായമാകാന്‍ നമ്മുടെ കൂട്ടായ്മക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. കാവ്യാലാപനം നടത്തിയ സുഹൃത്തിനും അഭിനന്ദനം .
സ്നേഹത്തോടെ
രമേശന് പുന്നത്തിരിയന്
നന്നായീട്ടോ..ഒന്‍പതാം ക്ളാസ്സിലെ ഐ.ടി പരിശീലനം കഴിഞ്ഞപ്പോള്‍തന്നെ പ്രതീക്ഷിച്ചിരുന്നൂ ഓരോ കൂട്ടങ്ങള്‍.ഇതിനു പിന്നിലെ അദ്ധ്വാനം...അഭിനന്ദനങ്ങള്‍.
അഭിനന്ദനങള്‍'...
രാവേ നീ പോകരുതിപ്പോള്‍ ദൃശ്യാവിഷ്ക്കാരം വളരെ ഭംഗിയായി
vallare nannayirikunnu
ramla
good
Post a Comment