പത്താംതരം അടിസ്ഥാനപാഠാവലിയിലെ ഒന്നാം യൂണിറ്റിന്റെ സമഗ്രാസൂത്രണമാണ് ഈ പോസ്റ്റ്. മാതൃഭാഷയുടെ പ്രാധാന്യവും പ്രസക്തിയും മുഖ്യ പ്രമേയമായി വരുന്ന നാലുപാഠങ്ങളാണ് ഈ യൂണിറ്റിലുള്ളത്. പതിന്നാല് പ്രവര്‍ത്തനങ്ങളിലൂടെ ഗ്രിഡില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ശേഷികള്‍ എല്ലാം നേടാന്‍ പാകത്തിനാണ് യൂണിറ്റ് സമഗ്രാസൂത്രണം തയ്യാറാക്കിയിരിക്കുന്നത്. പ്രവര്‍ത്തനങ്ങളധികവും അദ്ധ്യാപകസഹായിയിലേതുതന്നെ. പുതിയ പ്രവര്‍ത്തനങ്ങള്‍ അവരവരുടെ മനോധര്‍മ്മവും പഠനസാമഗ്രികളുടെ ലഭ്യതയും അനുസരിച്ച് കൂട്ടിച്ചേര്‍ക്കാവുന്നതേയുള്ളു. ഐ.സി.റ്റി. സാദ്ധ്യതയും ഓരോ അദ്ധ്യാപകന്റെയും അഭിരുചിക്കും ഐ.സി.റ്റി.യിലുള്ള പ്രാവീണ്യത്തിന്റെ അടിസ്ഥാനത്തിലും ദൈനംദിനാസൂത്രണത്തില്‍ ഉള്‍പ്പെടുത്താമല്ലോ. മുന്‍കൂട്ടി തയ്യാറാക്കുന്ന സ്ലൈഡുകള്‍ ഉപയോഗിച്ച് എല്ലാ പ്രവര്‍ത്തനങ്ങളും വ്യക്തതയോടും കൃത്യതയോടും ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ കഴിയും. സ്ലൈഡ് നമ്മുടെ ബ്ലോഗില്‍ നിന്നും കിട്ടിയാല്‍ പോലും അത് പ്രയോജനപ്പെടുത്താന്‍ എത്രപേര്‍ക്കാകും, എത്രപേര്‍ ശ്രമിക്കും? ഇനി അദ്ധ്യാപകന് താല്പര്യമുണ്ടെന്നിരുന്നാലും സ്ക്കൂളിലെ മള്‍ട്ടിമീഡിയ മുറികളുടെ ലഭ്യതയും അവസ്ഥയും എന്താണ്? ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാത്തിടത്തോളം ഐ.സി.റ്റി. അധിഷ്ഠിത ക്ലാസ്സുകള്‍ സങ്കല്‍പ്പം മാത്രമായിരിക്കും. (ഐ.സി.റ്റി. സാദ്ധ്യത പ്രയോജനപ്പെടുത്തുന്ന ചുരുക്കം ചിലരെ മറന്നുകൊണ്ടല്ല.) ഒരു വീഡിയേ സി. ഡി. കാണിക്കുന്നതിലോ ഒരു ഓഡിയോ സി. ഡി. കേള്പ്പിക്കുന്നതിലോ നമ്മുടെ ഐ.സി.റ്റി. പ്രയോഗം ഒതുങ്ങുന്നു.
ആ ഭാഗത്തേയ്ക്കു കൂടുതല്‍ കടക്കുന്നില്ല. ഈ യൂണിറ്റ് സമഗ്രാസൂത്രണം പ്രയോഗത്തില്‍ വരുത്തുമ്പോള്‍ ഐ.സി.റ്റി. സാദ്ധ്യതകള്‍ കൂടി കണ്ടെത്താന്‍ നമ്മള് ശ്രമിക്കണമെന്നേ അര്ത്ഥമാക്കിയുള്ളു. യൂണിറ്റ് സമഗ്രാസൂത്രണം ഡൗണ്ലോഡുചെയ്തെടുക്കാന് കാണിക്കുന്ന ഉത്സാഹം ഒരു ചെറിയ കമന്റെങ്കിലും ഇടുന്ന കാര്യത്തിലും കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
9 comments:
Good....
unit plan ugran thanks sir........
ഇങ്ങനെ ' വിശപ്പറിഞ്ഞു വിളമ്പിത്തരുന്ന വിദ്യരംഗത്തിന്' എത്ര നന്ദി പറഞ്ഞാലും അധികമാവില്ല! നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍!
സ്ലൈഡ് നമ്മുടെ ബ്ലോഗില്‍ നിന്നും കിട്ടിയാല്‍ പോലും അത് പ്രയോജനപ്പെടുത്താന്‍ എത്രപേര്‍ക്കാകും, എത്രപേര്‍ ശ്രമിക്കും?
ഇതെന്താ മാഷെ ഇങ്ങനെ?
നമ്മുടെ മലയാളം മാഷന്മാരാണ് മിക്ക സ്കൂളിലും ഐടി കൈകാര്യം ചെയ്യുന്നത്..
നമ്മളാരും ഒട്ടും മോശക്കാരല്ല...
നല്ല സംരഭം..
ആശംസകള്‍...
ആമുഖമായി പറഞ്ഞ കാര്യങ്ങള്‍ എത്ര സത്യം....
അതൊരു പ്രകോപനമായി മാറട്ടെ
യൂണിറ്റ് സമഗ്രാസൂത്രണത്തിന്റെ പിന്നിലെ അധ്വാനത്തെ ബഹുമാനിക്കുന്നു.എന്നാല്‍ ഭാഷാപരത്തില്‍ എഴുതിയത് ശരിയാണോ എന്നൊരു സംശയം..ശരിയുടെ അന്വേഷണത്തിനു വേണ്ടി മാത്രമാട്ടോ ഇതുന്നയിക്കുന്നത്.
ഭാഷാപരത്തില്‍ നാലുകാര്യങ്ങല് പറഞ്ഞിട്ടുണ്ട്. അതില്‍ ഏതാണ് കുഴപ്പക്കാരന്‍ എന്നു വ്യക്തമായില്ല. മാത്രമല്ല ഇക്കാര്യങ്ങള്‍ നമ്മള് തീരുമാനിച്ചതല്ല. സിലബസ് ഗ്രിഡും അദ്ധ്യാപനസഹായിയുമാണ് ആധാരം.കാര്യങ്ങള്‍ അല്പം കൂടി വ്യക്തമാക്കാമോ?
വിദ്യാരംഗത്തിന് ഒത്തിരി നന്ദി.
ദൈനംദിനാസൂത്രണവും ഉടന്‍ പ്രതീക്ഷിക്കുന്നു.വലിയ മനസ്സിനു നന്ദി.
Post a Comment