എന്റെ അടുക്കളത്തിണ്ണയില്‍
നീ ചാരിയിരിക്കുന്നു
പഴയസാരിയില് പൊതിഞ്ഞൊരു പേക്കോലം
പ്രകാശിക്കുന്ന നിന്റെ കണ്ണുകള്‍
ഇന്നു തമോഗ൪ത്തങ്ങള്.
നീ ചാരിയിരിക്കുന്നു
പഴയസാരിയില് പൊതിഞ്ഞൊരു പേക്കോലം
പ്രകാശിക്കുന്ന നിന്റെ കണ്ണുകള്‍
ഇന്നു തമോഗ൪ത്തങ്ങള്.
"അയാള്‍ ചാകട്ടെ,ജീവിതത്തില്‍
ദു:ഖങ്ങള്‍ തിന്നുവാന്‍ മാത്രമൊരു ജന്മമെന്തിന്?"നീ തേങ്ങിക്കരയുന്നു.
ദു:ഖങ്ങള്‍ തിന്നുവാന്‍ മാത്രമൊരു ജന്മമെന്തിന്?"നീ തേങ്ങിക്കരയുന്നു.
നിന്റെയമ്മ നിനക്കു നല്കിയ
പൊന്‍തരിയും പറിച്ചെടുത്തവന്‍.മകള്‍ വള൪ന്നതും
ചെതുക്കിച്ച പുരത്തൂണുകള്‍
മരണമായ് നില്ക്കുന്നതും
അവനറിയുന്നില്ല.
പൊന്‍തരിയും പറിച്ചെടുത്തവന്‍.മകള്‍ വള൪ന്നതും
ചെതുക്കിച്ച പുരത്തൂണുകള്‍
മരണമായ് നില്ക്കുന്നതും
അവനറിയുന്നില്ല.
ഇന്നലേയും നീ കാത്തിരുന്നു
നിനക്കറിയാം
അയാള്‍ ഉണ്ടായേക്കാവുന്ന രണ്ടുസ്ഥലങ്ങള്‍.
നിനക്കറിയാം
അയാള്‍ ഉണ്ടായേക്കാവുന്ന രണ്ടുസ്ഥലങ്ങള്‍.
വെറുംകാലില്‍ ചിങ്ങംവിളിച്ചയാള്
ഒരു ദിനം കയറിവരുന്നതും
സ്നേഹചുംബനങ്ങളാല്‍ നിന്നില്‍ കുളിര്കോരുന്നതും
ഒരു ദിനം കയറിവരുന്നതും
സ്നേഹചുംബനങ്ങളാല്‍ നിന്നില്‍ കുളിര്കോരുന്നതും
സഹനത്തിന്റെ കൂലിയായ്
പുണ്യവചനങ്ങളില്‍ നിന്നെപ്പൊതിയുന്നതും
നീയറിയുന്നു.
"സ്ത്രീ സഹനമാകുന്നു, ഭവനത്തിന്റെ പ്രകാശമാകുന്നു."വീണ്ടും നീ മനോഹരിയായി മാറുന്നതും
പ്രേമത്തില്‍ വിടരുന്നതും
നൂറുനൂറു വാഗ്ദാനങ്ങള്ക്കിടയില്പൂക്കുന്നതും.
പുണ്യവചനങ്ങളില്‍ നിന്നെപ്പൊതിയുന്നതും
നീയറിയുന്നു.
"സ്ത്രീ സഹനമാകുന്നു, ഭവനത്തിന്റെ പ്രകാശമാകുന്നു."വീണ്ടും നീ മനോഹരിയായി മാറുന്നതും
പ്രേമത്തില്‍ വിടരുന്നതും
നൂറുനൂറു വാഗ്ദാനങ്ങള്ക്കിടയില്പൂക്കുന്നതും.
നിഴലിന്റേയും
തെരുവിളക്കിന്റെയും ഊഞ്ഞാക്കട്ടിലിലാടി
രാക്ഷസക്കൈയ്യാല്‍ ചുറ്റിവരഞ്ഞ്
വരണ്ടചിരിക്കും അമറലിനുമിടയില്
പ്രേമത്തിന്റെ അസ്ഥികൂടത്തിലിണചേ൪ന്ന്
ദിവാസ്വപ്നങ്ങളില്‍ വിയ൪ത്ത്
വീണ്ടും നീ
തെരുവിളക്കിന്റെയും ഊഞ്ഞാക്കട്ടിലിലാടി
രാക്ഷസക്കൈയ്യാല്‍ ചുറ്റിവരഞ്ഞ്
വരണ്ടചിരിക്കും അമറലിനുമിടയില്
പ്രേമത്തിന്റെ അസ്ഥികൂടത്തിലിണചേ൪ന്ന്
ദിവാസ്വപ്നങ്ങളില്‍ വിയ൪ത്ത്
വീണ്ടും നീ
പുതിയ പ്രഭാതത്തിലേക്കുണരുന്നു.
സ്ത്രീയെ,വീണ്ടും നീ.
Abdul Azeez
313 Whitehill Place NE
Calgary, Alberta Canada
13 comments:
sirnte blogil ee kavitha njan nerathe vaayichitund. nalla kavitha.
സ്ത്രീകളുടെ ദുഖത്തിന് അവസാനമില്ല. നല്ല ആവിഷ്കരണം .
ആശംസകള്‍
ഇ.എന്‍ .നാരായണന്
nalla kavitha.oru sadarana sthreeye nannayi avishkarichirikkunnu.kollam.
"സ്ത്രീ സഹനമാകുന്നു, ഭവനത്തിന്റെ പ്രകാശമാകുന്നു."വീണ്ടും നീ മനോഹരിയായി മാറുന്നതും
പ്രേമത്തില്‍ വിടരുന്നതും
നൂറുനൂറു വാഗ്ദാനങ്ങള്ക്കിടയില്പൂക്കുന്നതും.
നിഴലിന്റേയും
തെരുവിളക്കിന്റെയും ഊഞ്ഞാക്കട്ടിലിലാടി
രാക്ഷസക്കൈയ്യാല്‍ ചുറ്റിവരഞ്ഞ്
വരണ്ടചിരിക്കും അമറലിനുമിടയില്
പ്രേമത്തിന്റെ അസ്ഥികൂടത്തിലിണചേ൪ന്ന്
ദിവാസ്വപ്നങ്ങളില്‍ വിയ൪ത്ത്
വീണ്ടും നീ
പുതിയ പ്രഭാതത്തിലേക്കുണരുന്നു.
സ്ത്രീയെ,വീണ്ടും നീ.
ശ്രീ അസീസിന്റെ കവിതയിലൂടെ സ്ത്രീയുടെ വിവിധ ഭാവങ്ങള്‍ നമ്മുടെ മുമ്പില്‍....
അവളുടെ ദൌര്ബല്യങ്ങള് നമ്മള് ചൂഷണം ചെയ്യുന്നു..
കോതമ്പു മണികളില്‍ ....പെങ്ങളില്‍.....പെണ്കുഞ്ഞില്.....
എവിടെ ഇതാ അസീസിന്റെ ഈ കവിതയില്‍ പെണ്ണിന്റെ നിസ്സഹായാവസ്ഥ നാം കാണുന്നു...
ഇതാണ് കവിത...
സര്,
ഞങ്ങളുടെ കുട്ടികളെ നോക്കുവാന്‍ വേണ്ടി റഹീമ എന്ന ഒരു മുസ്ലിംസ്ത്രീ വീട്ടില്‍ വരുമായിരുന്നു. അവരുടെ കരച്ചില് എന്റെ ഉള്ളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്.വീട്ടില്‍ നിന്നും ഞങ്ങള്‍ കൊടുക്കുന്ന പൈസ പെറുക്കിയെടുത്ത് അവളുടെ പുയ്യാപ്ല 'മിനുങ്ങി'വരുമായിരുന്നു.എന്നാലും അവള് സഹിച്ചുജീവിച്ചു.മക്കളുണ്ടായിപ്പോയില്ലേ, വേറെ എന്തു വഴി.
"നീ വിചാരിച്ചിരുന്നുവെങ്കില്‍ അവനെ നന്നാക്കിയെടുക്കാമായിരുന്നു."
അപ്പോഴും,അതിനും അവള്‍ക്ക് പഴി!
നന്ദി സര്.
കവിത വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞതുകൊണ്ട് അവസാനഭാഗം വായിക്കാന്‍ നന്നേ വിഷമിച്ചു!സ്ത്രീയുടെ അവസ്ഥയറിഞ്ഞു കവിത എഴുതിയ സാറിന് നമോവാകം
ente kadha sar egnarijnu ethu kavithayalla kadhayalla sathyam sathyam matram
ente kadha sar egnarijnu ethu kavithayalla kadhayalla sathyam sathyam matram
ente kadha sar egnarijnu ethu kavithayalla kadhayalla sathyam sathyam matram
വളരെ പ്രയോജനപ്രതം
നല്ല രചന
വളരെ ലളിതവും മനോഹരവുമായ കവിത .
very good
Post a Comment