എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 21, 2012

മാര്‍ജ്ജാരം - കവിതപ്രണയമൊരു പൂച്ചയാണ്. 
നനുത്ത കാലടികളോടെ വന്ന്
തൊട്ടുരുമ്മി നിന്ന്
എന്നെയൊന്നോമനിക്കൂ
എന്ന് കെഞ്ചുന്നവന്‍. 
മടിയിലിരുത്തി
തലോടാനാവുന്ന
മിനുത്ത പതുപതുപ്പ്... 
കീഴ്ത്താടി ചൊറിയാനും
നെറ്റിയില്‍ തലോടാനും
കണ്ണടച്ച് കിടക്കും
കുറുമ്പന്‍... 
കിനാവിന്നിരുളില്‍
തിളങ്ങുന്ന പച്ചക്കണ്ണുകളോടെ
വന്നു പ്രലോഭിപ്പിക്കുമവന്‍... 
ചിലപ്പോള്‍,
തുറന്നിട്ട ജാലകങ്ങളിലൂടെ
പതുങ്ങി വന്ന്
പുതപ്പിനുള്ളില്‍ നൂണുകയറി
ചൂടുപറ്റി കിടന്നുറങ്ങിക്കളയും ... 
തിളങ്ങുന്ന പച്ചക്കണ്ണുകളോടെ
വന്നു പ്രലോഭിപ്പിക്കുമവന്‍...

സൂക്ഷിക്കുക ! 
പ്രണയമൊരു മാര്‍ജ്ജാരനാണ്.
നീണ്ട മീശക്കു താഴെ
കുഞ്ഞരിപ്പല്ലുകള്‍ക്കരികെ
കൂര്‍ത്ത കോമ്പല്ലുകളുണ്ട്...
പൂമൊട്ടുപോലുള്ള
വിരലുകള്‍ക്കിടയില്‍
എപ്പോള്‍ വേണമെങ്കിലും
പുറത്തെടുക്കാനാവുന്ന
മൂര്‍ച്ചയുള്ള നഖങ്ങളുണ്ടതിന്... 
ഓര്‍ക്കുക! 
പൂച്ചയൊരു മാംസഭുക്കാണ്.

10 comments:

Ancy Isaac said...

good message.....abhinandanangal.....

Sreekumar Elanji said...

സൂക്ഷിക്കുക !
പ്രണയമൊരു മാര്‍ജ്ജാരനാണ്.
നീണ്ട മീശക്കു താഴെ
കുഞ്ഞരിപ്പല്ലുകള്‍ക്കരികെ
കൂര്‍ത്ത കോമ്പല്ലുകളുണ്ട്...
പൂമൊട്ടുപോലുള്ള
വിരലുകള്‍ക്കിടയില്‍
എപ്പോള്‍ വേണമെങ്കിലും
പുറത്തെടുക്കാനാവുന്ന
മൂര്‍ച്ചയുള്ള നഖങ്ങളുണ്ടതിന്...
ഓര്‍ക്കുക!
പൂച്ചയൊരു മാംസഭുക്കാണ്.

ഇതൊരു താക്കീതാണല്ലോ സാബിതാ..
നല്ല രചന.
കവിത ഇഷ്ടമായി.വീണ്ടും എഴുതുക
അഭിനന്ദനം.

ലീമ വി. കെ. said...

സാബിതാ,കവിതയുടെ ആദ്യഭാഗം ഇഷ്ടമായി,രണ്ടാം ഭാഗത്തെ പ്രണയം എന്നു വിശേഷിപ്പിക്കുന്നതു ശരിയല്ലെന്നാണ് എന്റെ പക്ഷം.നല്ല ഭാഷ.വീണ്ടം എഴുതുക

Anonymous said...

visit HTTP://WWW.DANCESTILLS.BLOGSPOT.COM
YOU CAN DOWNLOAD KATHAKALI AND OTHER FOLK DANCE STILLS............

Anonymous said...

മാര്‍ജാരന്റെ പച്ചക്കണ്ണുകളുടെ തിളക്കത്തില്‍ മയങ്ങിപ്പോകുന്ന പാവം എലിക്കുഞ്ഞുങ്ങള്‍ക്ക് ഇതൊരു മുന്നറിയിപ്പാവട്ടെ
അഭിനന്ദനങ്ങള്‍
അഹല്യ കെ വി
ഒമ്പതാം തരം
ജി എം ആര്‍ എച്ച് എസ് ഫോര്‍ ഗേള്‍സ് കാസര്‍കോട്

ശ്രീജിത്ത് മൂത്തേടത്ത് said...

നന്നായി ആബിദാ.. അഭിനന്ദനങ്ങള്‍.. വീണ്ടുമെഴുതുക.. ധാരാളം വായിക്കുക. വായിക്കുമ്പോഴാണ് നമ്മുടെയുള്ളില്‍ നല്ല നല്ല ആശയങ്ങള്‍ രൂപപ്പെടുന്നതും, അവയെ ശരിയായ രീതിയില്‍ അവതരിപ്പിക്കുവാനും സാധിക്കുന്നത്. ആബിദയ്ക്കതിനുള്ള കഴിവുണ്ട്.

ശിവശങ്കര്‍,കോടിക്കുളം said...

എന്തിനാണ് പ്രണയത്തെ ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നത്?എത്രയോ പ്രണയങ്ങള്‍ ത്യാഗത്തില്‍ മാത്രം വളരുന്നു..തെറ്റായ അനുഭവങ്ങളെ സാമാന്യവല്‍ക്കരിക്കണോ കവയിത്രീ?ഇതിലെന്തു കുന്തം മെസ്സേജാണാവോ ആന്‍സി കണ്ടതു?ബ്ലസ്സിയുടെ പ്രണയം സിനിമ ഒന്നു കാണുന്നതു നല്ലതാണേ.....

SAJITH THOMAS AISWARYA said...

ജീവനുള്ള വാക്കുകള്‍ ,വരികള്‍ ,

സി. എം. രാജന്‍ said...

Really a good poem. Love is as deceptive as a cat.Love is catty.

C M Rajan

prabhasam said...

കൊള്ളാം നന്നായിരിക്കുന്നു . ഇന്നത്തെ കാലത്തിനു യോചിച്ച കവിത