എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 15, 2012

കരയാന്‍ മറന്ന മിഴികള്‍



കരയാന്‍ മറന്ന മിഴികള്‍

കദനഭാരത്തിലിന്നെന്‍ മനം നിറയുന്നുവോ
കാറ്റിന്‍ ചിലമ്പൊലി കനലെരിയിക്കുന്നുവോ
സ്നേഹത്തിന്‍ ദിവ്യദീപ്തികള്‍ അകതാരിലെങ്ങും
സാദരം മൂളുന്നതെല്ലാം ദുരിതപദ്യങ്ങള്‍

ഗംഗയുടെ നാദവും ഗായത്രീമന്ത്രവും ഗോപാലാ
നിന്‍ ഗാന്ധര്‍വ്വവീഥിയും തേങ്ങുമീ വേളയില്‍
നിഷാദജന്മങ്ങള്‍ തന്‍ കൊടും ക്രൂരതയില്‍
നിറമിഴിയോടെ തേങ്ങുന്നീ പൃഥ്വീമാതാവും
നദിയുടെ ജീവരക്തം പോലും ഊറ്റിയെടുത്തില്ലേ
നാഗരികതയുടെ മടിത്തട്ടിലെ കുട്ടിപ്പാവകള്‍
ജീവവായു നല്കുമീ അരുമയാം മരങ്ങള്‍ തന്‍
ജാതകം തിരുത്തുവാന്‍ നീയാര് കാട്ടാളാ...

അംബികയാം സ്ത്രീജന്മങ്ങള്‍ മേല്‍ വിഷപൂരിതമാം
അമ്പുകളെയ്തുവിട്ടാഹ്ലാദിക്കും അസുരന്മാരേ
മാബലിയുടെ മണ്ണില്‍ സ്വപ്നം വിടരുമീ ഭൂമിയില്‍
മരതകപ്പച്ച മിന്നിമാഞ്ഞുപോയതാം ഓര്‍മ്മകള്‍

കരള്‍പിളരും കാഴ്ചകള്‍, കൃഷ്ണാ
കരയാതിരിക്കുവാനാകുമോ?
നീറിപ്പുകയുന്ന വേദനയില്‍
മറക്കാനോ ബദ്ധപ്പെട്ടീടുന്നു
ഓര്‍ക്കുക നീ വല്ലപ്പോഴും നിന -
ക്കായിപ്പാടുമീ ഗന്ധര്‍വരൂപത്തെ......

ഷൈനി ഷാജി (10.A)
    GHSS, SADANANDAPURAM

* * * * *

7 comments:

അമര്ഹിന്ദീ said...
This comment has been removed by the author.
niDheEsH kRisHnaN @ ~അമൃതംഗമയ~ said...
This comment has been removed by the author.
niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നന്നായി എഴുതി ..... മിടുക്കി കുട്ടി

shamla said...

ജീവവായു നല്കുമീ അരുമയാം മരങ്ങള്‍ തന്‍
ജാതകം തിരുത്തുവാന്‍ നീയാര് കാട്ടാളാ...
അക്ഷരങ്ങള്‍ ശരങ്ങള്‍ ആവുന്നുണ്ട്‌ . ചില വാക്കുകള്‍ അല്പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ.
ഇനിയും എഴുതുക. അഭിനന്ദനങ്ങള്‍.... ......

GOVERNMENT H.S.S.SADANANDAPURAM said...

ഷൈനി ഷാജി വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ കവിതാരചനയില്‍ പങ്കെടുത്താണു് ഈ കവിത എഴുതിയതു്.
സ്കൂള്‍ വിദ്യാരംഗത്തിന്റെ ബ്ലോഗില്‍ അതു് പ്രസിദ്ധീകരിച്ചു കണ്ടതില്‍ അതിയായ സന്തോഷമുണ്ടു്.
കാവ്യപന്ഥാവില്‍ ഇതൊരു നല്ല പ്രചോദനമാണല്ലോ.
പ്രിയ വായനക്കാരുടെ കമന്റുകള്‍ ഒരു തിരുത്തലിനും ഒരു വീണ്ടെടുക്കലിനും അവസരമാകട്ടെ!
വിദ്യാരംഗത്തിനു് നന്ദി.
ഷൈനിയുടെ ആദ്യ കവിതാസമാഹാരം 'ഓര്‍മ്മയ്ക്കായ്'അച്ചടിയുടെ പണിപ്പുരകളിലാണു്.

Azeez . said...

ഷൈനിയുടെ കവിതാസമാഹാരത്തിനായ് കാത്തിരിക്കുന്നു. പത്തില്‍ പഠിക്കുന്ന ഒരു കുട്ടി ഒരു സമാഹാരത്തെക്കുറിച്ച് ചിന്തിക്കുന്നുവെന്നത് തന്നെ പ്രശംസനീയമാണ്.ആശംസകള്‍.
സദാ ആനന്ദ പുരമോ? ഈ ദുരിതകേരളത്തില്‍ അങ്ങിനേയും ഒരു സ്ഥലമുണ്ടോ?

വില്‍സണ്‍ ചേനപ്പാടി said...

ഷൈനിയുടെ കവിതയ്ക്ക് അഭിനന്ദനങ്ങള്‍.വരാനിരിക്കുന്ന കാവ്യസമാഹാരത്തിന് ഭാവുകങ്ങള്‍.സദാനാന്ദപുരത്തെ വിദ്യാരംഗം പ്രവര്‍ത്തകര്‍ക്കും അഭിവാദനങ്ങള്‍..ഈ സദാ ആനന്ദപുരം ഏതു ജില്ലയിലാണ്..?