എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Nov 21, 2012

ചരമകോളം (കവിത)




ചരമകോളം

ഇന്ന് നിനക്കറിയാം
നിന്നിലെ ജീവരക്തം
ഞങ്ങള്‍ ഊറ്റി കുടിച്ചുവെന്ന്.
തണലുകള്‍
ഞങ്ങള്‍ വെട്ടിയെടുത്തുവെന്ന് 
നിന്റെ ചിറകുകളെ
അമ്പെയ്തൂ വീഴ്ത്തി
കളിവണ്ടികളില്‍
മണല്‍ നിറച്ചുവെന്ന്.
നീ അപഹരിക്കപ്പെട്ടവള്‍
അപമാനിത ....
നാളെ ചരമകോളത്തില്‍
നിന്റെ പടം കണ്ടു
ഞങ്ങള്‍ അത്ഭുതപ്പെടുകയില്ല .
അതുവരാതിരിക്കാന്‍
പത്ര മേധാവിക്ക് ഇപ്പോള്‍
ഞങ്ങള്‍ കൈകൂലി കൊടുത്തിരിക്കുന്നു ..


മേഘ പി ടി
St.John's HS
Parappur, Thrissur

8 comments:

jollymash said...

മേഘ , കവിത അസ്സലായിട്ടുണ്ട് .ഭൂമിയെ കുറിച്ച് എഴുതാന്‍ പറഞ്ഞാല്‍ കുട്ടികള്‍ വാരി എഴുതി നിറയ്ക്കും .. നീ അങ്ങനെ ആയില്ലലോ , ഇനിയും കവിതകളെഴുതുക .വാക്കുകളിലെ മൂര്‍ച്ചയും കവിതയും കളയാതിരിക്കുക

shamla teacher said...

മേഘയുടെ കവിതകള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നു. പ്രതിഭ വെരോടുന്ന
ഈ കവിതകള്‍ എന്നാണു പുസ്തകമാവുന്നത്. ബാലപംക്തിയില്‍ ഒതുക്കാവുന്നവയല്ല മേഘയുടെ കവിതകള്‍... ..ആശംസകള്‍

Azeez . said...

മേഘയുടെ കവിത ഇഷ്ടപ്പെട്ടു.
നന്നായി കവിത എഴുതുവാന്‍ ടാലന്‍റുള്ള കുട്ടികളെ വിദ്യാരംഗം പ്രോത്സാഹിപ്പിക്കുന്നു എന്നു കാണുന്നതില്‍ വളരെ സന്തോഷം.

ചരമകോളത്തില്‍ ...പത്രാധിപ൪ക്ക് ഞങ്ങള്‍ കൈക്കൂലി കൊടുത്തിരിക്കുന്നുവെന്ന് കടുത്ത പെസിമിസ്റ്റിക് നോട്ടില്‍ ടീനേജ് പെണ്‍കുട്ടികള്‍ കവിത എഴുതുന്നത് , എന്തോ, സുഖകരമായി എനിക്ക് തോന്നുന്നില്ല. കയ്പ്പും കറുപ്പുമൊക്കെ അവ൪ക്കുമാകാം പക്ഷേ തുടക്കത്തിലേ ചെന്ന്യായം അരച്ചു പുരട്ടരുത്.

മാഷേ, ടീച്ചറേ എന്നുള്ള പേരുകള്‍ മറ്റുള്ളവ൪ ബഹുമാനം കൊണ്ടുവിളിക്കുന്നതാണെന്നാണ് ഞാന്‍ കരുതിയത്. നല്ല ബഹുമാനമുള്ള അദ്ധ്യാപക൪ പേരിന്‍റെ വാലായി അങ്ങിനെ ചേ൪ക്കുമ്പോള്‍ എനിക്കും ഒരു പൂതി:

എന്ന് സ്വന്തം അസീസ് സാ൪.

Azeez . said...

I am sorry for my comment. It just happened.I didn't mean it to be corrosive. I am sorry.
Azeez

വില്‍സണ്‍ ചേനപ്പാടി said...

മേഘേ...കാവ്യബിന്ദുക്കള്‍ ചൊരിയുന്ന മേഘമാവുക.
ഈ വസുന്ധരയുടെ നോവുകള്‍ പാടുന്ന മേഘരാഗമാകുക..
അഭിനന്ദനങ്ങള്‍

റംല നസീര്‍ മതിലകം said...

കവിത നന്നായിട്ടുണ്‍ട്. തിന്‍മയുടെ കരങ്ങളുടെ മേധാവിത്വം കുട്ടികള്‍ക്കു പോലും മനസ്സിലാവുന്നു.

ramla

റംല നസീര്‍ മതിലകം said...

കവിത നന്നായിട്ടുണ്‍ട്. തിന്‍മയുടെ കരങ്ങളുടെ മേധാവിത്വം കുട്ടികള്‍ക്കു പോലും മനസ്സിലാവുന്നു.

ramla

സാബിദ മുഹമ്മദ്‌ റാഫി said...

അലോസരപ്പെടുത്തുന്ന ആ കാഴ്ച ചരമകോളത്തില്‍പ്പോലുംകാണുന്നത്തില്‍ നിന്ന് വഴുതിമാറി
പത്രധിപര്‍ക്ക് കൊടുക്കുന്ന കൈക്കൂലിയെപ്പറ്റി ചിന്തിക്കുന്ന ബാലഭാവന അസ്സലായി !
ഭൂമിക്കൊരുചരമഗീതം കുറിച്ച ഓ.എന്‍ .വി യെ ഓര്‍ത്തു ..
മേഘയുടെ കവിത തീവ്രവും വ്യത്യസ്തവുമായി അനുഭവപ്പെട്ടു ...
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !