പത്താംതരം രണ്ടാം ടേം മലയാളം പരീക്ഷയുടെ ഉത്തരക്കടലാസുകളെല്ലാം മൂല്യനിര്‍ണ്ണയം കഴിഞ്ഞ് കുട്ടികളുടെ കൈയ്യില്‍ത്തന്നെ എത്തിക്കാണുമല്ലോ. ആലുവാ സെന്റ് മേരീസ് ഹൈസ്ക്കൂളിലെ അലക്സ് മരിയാന് സെബാസ്റ്റ്യന്റെ ഉത്തരക്കടലാസ് കണ്ടപ്പോള്‍ അയാളുടെ അദ്ധ്യാപകര്‍ക്കൊരു മോഹം, ഈ ഉത്തരങ്ങള്‍ മറ്റുള്ളവര്‍കൂടി കാണണം. അലക്സിന്റെ അദ്ധ്യാപന് ജോസ് മാത്യു സാര്‍ അത് വിദ്യാരംഗം ബ്ലോഗിന് അയച്ചുതന്നു. അതൊന്നു കാണൂ. നിങ്ങളുടെ ഉത്തരങ്ങളുമായി താരതമ്യം ചെയ്യൂ. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുതേ!
25 comments:
കവിത പോലുള്ള ഉത്തരങ്ങൾ. എഴുതിയ ആൾക്ക് അഭിനന്ദനങ്ങൾ.
അലക്സ് മരിയന്‍ സെബാസ്ട്യന് എന്ന ഈ കുട്ടിയുടെ മലയാളം പരീക്ഷയുടെ ഉത്തരങ്ങള്‍ സ്കാന്‍ ചെയ്തു ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ എടുത്ത തീരുമാനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. മലയാളം ഭാഷ ഇത്ര നന്നായി കൈകാര്യം ചെയ്യാനും വിശകലനം ചെയ്യാനും കഴിയുന്ന കുട്ടികളും അവരെ മാതൃകാപരമായി പരിശീലിപ്പിക്കുന്ന അദ്ധ്യാപകരും കേരളത്തില്‍ ഇപ്പോഴും അവശേഷിക്കുന്നു എന്നതും ഇതില്‍ നിന്നും മനസ്സിലാകുന്നു. ഒരു മറുനാടന്‍ മലയാളിയായ എനിക്ക് അതില്‍ അഭിമാനം തോന്നുന്നു. അഭിനന്ദനങ്ങള്‍ !!
നന്നായിരിക്കുന്നു അലക്സ് മരിയാന് സെബാസ്റ്റ്യന്‍. എല്ലാ ഉത്തരങ്ങളും ഞാന്‍ വായിച്ചു.രസിച്ചു.
മലയാളം ഭാഗംരണ്ടിലെ ഉപന്യാസവും പ്രസംഗവും എഡിറ്റ൪ക്കുള്ള കത്തും "അതിവേഗം ബഹുദൂരം" മുന്നേറ്റാശംസകളുമൊക്കെ ഗംഭീരമായി.
പുതിയ കുട്ടികളുടെ പുതിയ കാലത്തെ കൈപ്പടയും പുതിയ ലിപികളും അറിയുവാന്‍ ഇതുവഴി എനിക്ക് കഴിഞ്ഞു.
മറ്റു കുട്ടികള്‍ക്ക് തീ൪ച്ചയായും ഇത് ഒരു പ്രചോദനമാകും.
കൂട്ടരേ നോക്കുവിന്നമ്പഴക്കൊമ്പത്തെക്കൂട്ടിലെ ഈ പൈങ്കിളി മുട്ടയെ.
നന്നായിരിക്കുന്നു അലക്സ് മരിയാന് സെബാസ്റ്റ്യന്‍. എല്ലാ ഉത്തരങ്ങളും ഞാന്‍ വായിച്ചു.രസിച്ചു.
മലയാളം ഭാഗംരണ്ടിലെ ഉപന്യാസവും പ്രസംഗവും എഡിറ്റ൪ക്കുള്ള കത്തും "അതിവേഗം ബഹുദൂരം" മുന്നേറ്റാശംസകളുമൊക്കെ ഗംഭീരമായി.
പുതിയ കുട്ടികളുടെ പുതിയ കാലത്തെ കൈപ്പടയും പുതിയ ലിപികളും അറിയുവാന്‍ ഇതുവഴി എനിക്ക് കഴിഞ്ഞു.
മറ്റു കുട്ടികള്‍ക്ക് തീ൪ച്ചയായും ഇത് ഒരു പ്രചോദനമാകും.
കൂട്ടരേ നോക്കുവിന്നമ്പഴക്കൊമ്പത്തെക്കൂട്ടിലെ ഈ പൈങ്കിളി മുട്ടയെ.
nannayi sir
വിദ്യാരംഗത്തിന്റെ അണിയറശില്പികളെ അഭിനന്ദിക്കാന്‍ വാക്കുകളില്ല.
അലക്സ് മരിയാന്റെ ഉത്തരങ്ങള്‍ കവിതകളേക്കാള്‍ മനോഹരം.
ഒരു പതിനഞ്ചുകാരന്റെ കൊച്ചുമനസ്സില്‍ നിന്നും പേനത്തുമ്പില്‍ നിന്നുമാണോ ഈ മനോഹരശില്പങ്ങള് പുറത്തുവന്നതെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
അതും വെറും തൊണ്ണൂറു മിനിട്ടുകൊണ്ട്. ?
അത്ഭുതം തോന്നുന്നു.
മര്‍മ്മമറിഞ്ഞ പ്രയോഗങ്ങള്‍, സൂക്ഷ്മങ്ങളായ നിരീക്ഷണങ്ങള്‍, വ്യക്തതയുള്ള കാഴ്ചപ്പാടുകള്‍ ….
ഓരോ ഉത്തരവും തെളിമയുള്ള ആ കൊച്ചു മനസ്സിന്റെ ആവിഷ്ക്കാരങ്ങള്‍.
പ്രത്യേകിച്ച്, ഫ്ലാറ്റുജീവികള്, അപരിചിതമായ സ്നേഹഗാഥ, സ്ത്രീയവസ്ഥ എന്നിവ.
ചിലതെല്ലാം വല്ലാതെ മനസ്സില്‍ തങ്ങിനില്ക്കുന്നു..... ഇപ്പോഴും....
ഏകാന്തതയുടെ കരിനിഴല്‍ വിഴുങ്ങിയ രാമന്നായരുടെ ജീവിതം.
ഏകാന്തതയുടെ ഇരുമ്പു പെട്ടിയുമായി നടക്കുന്ന പട്ടാളക്കാരന്,
ടൈപ്പ് റൈറ്ററില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് വഴിമാറുന്ന സഹപ്രവര്‍ത്തകരുടെ തട്ടകം...
മനുഷ്യന്റെ ക്രൂരതകള്‍ പോലെ ക്രൂരയാകുന്ന പ്രകൃതി.....
പൂപ്പൊലിപ്പാട്ടിന്റെയും ഓണക്കളിയുടെയും അഭാവം പ്രകൃതിയില്‍ തീര്‍ക്കുന്ന വിരസത....
ഓരോന്നും മനസ്സിലേക്ക് ആഴ്ന്നിറങ്ങി ഇതുവരെ നടന്ന വഴികളില്‍ നിന്ന് എന്നെ തള്ളിമാറ്റുന്നു..
അനുഭവിപ്പിക്കുന്നു...
അത്ഭുതപ്പെടത്തുന്നു.
മലയാളത്തിന് കസവുകരയിടുന്ന അഭിമാനങ്ങള്‍...
ഈ കുഞ്ഞു മനസ്സിന്റെ മുന്നില്‍ മലയാളാദ്ധ്യാപകനായി നില്ക്കാന് കഴിയുന്നത് മുജ്ജന്മസുകൃതം...
മഹാഭാഗ്യം..... പുണ്യം....
പ്രിയപ്പെട്ട ജോസ് മാത്യുസാര്‍....
അങ്ങ് കണ്ടെത്തിയ തിരിനാളത്തെ സൂര്യതേജസ്സിനെ സ്വപ്നം കാണിക്കാന്‍ കഴിയട്ടെ.
തീര്‍ച്ചയായും, മലയാളം കസവുകരയിട്ട് അഭിമാനിക്കും.....
മലയാളാദ്ധ്യാപകനായതില് അഭിമാനം തോന്നുന്നു.
വിദ്യാരംഗത്തിന് മനസ്സുനിറഞ്ഞ അഭിനന്ദനങ്ങള്‍......
ജോസ് ഫിലിപ്പ്.
മനോഹരമായ വരമൊഴി,
പാഠഭാഗങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞ ഉത്തരങ്ങള്‍.
അലക്സ് മരിയന്‍ സെബാസ്ട്യന് അഭിനന്ദനങ്ങൾ.
അലെക്സിന്റെ ഉത്തരങ്ങള്‍ ഗംഭീരം. വായനയുംവിശകലനവും അവതരണവും നന്ന്. അലെക്സിനെ പരിചയപ്പെടുത്തിയ ജോസ് സാറിനും വിദ്യാരംഗം ടീമിനും അഭിനന്ദനങ്ങള്‍. .........
ഒന്നാമത്തെ ഉത്തരം എങ്ങനെ സെരിയാകും...? അത് ക്രിയകളെ പരിചയപ്പെടുത്തുന്നതല്ലേ..ഉണ്ണുക സ്വയം ചെയ്യുന്ന ക്രിയ. ഊട്ടുക എന്നതാകട്ടെ പരപ്രേരനയാല് ചെയ്യുന്നതും.അതാണ് ഉത്തരം.
താങ്ക്യു അനിത,എന്നെപ്പോലുള്ള സാധാരണ വായനക്കാ൪ക്ക് കാണുവാന്‍ കഴിയാത്ത ഈ പിശക് കണ്ടെത്തിയതിന്.
ഇത് ചൂണ്ടിക്കാട്ടിയത് നന്നായി; ഈ കുട്ടിക്കും മറ്റുള്ള കുട്ടികള്‍ക്കും അത് പ്രയോജനമാകും.
I appreciate your boldness to stand alone.
അനിത ടീച്ചറുടെ അഭിപ്രായത്തിന് നന്ദി .
സ്വയം ചെയ്യുന്നതും പരപ്രേരണയാല്‍ ചെയ്യുന്നതും എന്നുള്ളതാണ് ഉണ്ണുകയാണ് ഊട്ടുകയാണ് എന്ന ക്രിയാവാക്യത്തില് നിന്നു തെളിയേണ്ടത് എന്നുള്ള ടീച്ചറുടെ നിഗമനം ശരി തന്നെ. ഇതു തന്നെയല്ലേ അലക്സ് നിരീക്ഷിച്ചിരിക്കുന്നത് ?
ഉത്തരക്കടലാസില്‍ നിന്ന് 'ഉണ്ണുകയാണ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് അയാള്‍ ഉണ്ടുകൊണ്ടിരിക്കുകയയാണ് അല്ലെങ്കില്‍ കഴിക്കുകയാണ് എന്നാണ് എന്നാല്‍ ഊട്ടുക എന്നതിന്റെ അര്‍ത്ഥം വിളമ്പി അയാളെക്കൊണ്ട് കഴിപ്പിക്കുകയാണ്''.
കൂടാതെ രണ്ട് പ്രത്യേകതകള്‍ കൂടി അലക്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വാക്യത്തിന്റെ അവസാനത്തെ വാക്കായിട്ടാണ് പ്രയോഗം.
പ്രയോഗസവിശേഷതകള്‍ വാക്യങ്ങള്‍ക്ക് നല്കുന്ന കവിതാപരമായ ഭംഗി.
മാര്‍ക്കും അഭിനന്ദനവും മലയാളം അദ്ധ്യാപര്‍ക്ക് ഇപ്പോഴും പിശുക്കന്റെ നാണയം തന്നെയെന്നോ?
ഒന്നുകൂടി:- മലയാളക്കരയില്‍ മലയാളം ഏറ്റവും നന്നായി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥി എന്റെ വിദ്യാലയത്തിലെ അലക്സ് എന്ന ഈ മിടുക്കനാണെന്ന് ഞാന്‍ കരുതുന്നില്ല. മലയാളത്തിന് തോറ്റൂപോയ വിദ്യാര്‍ത്ഥികളും ഈ വര്‍ഷം എന്റെ മുമ്പില്‍ത്തന്നെ ചോദ്യചിഹ്നമായി നില്‍ക്കുന്നുണ്ട്. കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്ന അലക്സിന്റെ ഉത്തരക്കടലാസ് മനസ്സിനെ വല്ലാതെ സ്പര്ശിച്ചപ്പോള് അതൊന്ന് ഏവരും കാണണമെന്ന സ്വകാര്യഅഹങ്കാരം ഒരു പക്ഷെ എന്നെ ബാധിച്ചിട്ടുണ്ടാകാം, ഇതിനെക്കാള്‍ മികച്ച ഉത്തരക്കടലാസ്സുകള്‍ എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റു കുട്ടികള്‍ക്ക് അതൊന്നും വായിക്കുവാന്സാഹചര്യമില്ലല്ലോ. ഒരുപാട് എഴുതിക്കൂട്ടിസമയം കിട്ടാതെപോകുന്ന കുട്ടികള്‍ക്ക് അനുകരിക്കാവുന്ന ഒരു മാതൃക എന്നമട്ടിലാണ് ഇത് പ്രസിദ്ധപ്പെടുത്തുവാന്‍ ആഗ്രഹിച്ചത്. ഇതിനോടൊപ്പം ഉത്തരക്കടലാസ്സ് വിശകലനവുംനടക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി വിദ്യാരംഗത്തിനും.
-ജോസ് മാത്യു മൂഴിക്കുളം
good nannayittundu.. sathyam paranjal..alaex, ninte bhagyam. .
ninte uthara papper ayachu kodutha mashinum ente aashamsakall...
good nannayittundu.. sathyam paranjal..alaex, ninte bhagyam. .
ninte uthara papper ayachu kodutha mashinum ente aashamsakall...
പ്രിയപ്പെട്ട അലക്സിനെയും മറ്റ് അധ്യാപകരെയും എന്റെ അഭിപ്രായം വിഷമിപ്പിച്ചെങ്കില്‍ ഞാന്‍ ഖേദിക്കുന്നു. എന്നാലും ഇപ്പോഴും ഞാന്‍ പറയുന്നു മോനെ പത്താം ക്ലാസില്‍ പഠിക്കുന്ന മോന് ആ ഉത്തരം ഇങ്ങനെ എഴുതിയാല്‍ പോര. കാരണം വ്യാകരണത്തിന്റെ നൂലാമാലകളില്‍ നിന്നും പാവം കുട്ടികളെ രക്ഷിക്കുന്ന ഇപ്പോഴത്തെ സിലബസ് നല്ലതാണ്, എങ്കിലും നിങ്ങള്‍ കുട്ടികള്‍ ക്രിയ എന്നാല്‍ പ്രവൃത്തി ആണെന്നും അത് സ്വയം ചെയ്യുന്നവയും മറ്റൊരാള്‍ പ്രേരിപ്പിച്ചു ചെയ്യുന്നവയും ഉണ്ട്എന്നും (കേവല ക്രിയ, പ്രയോജക ക്രിയ) അറിഞ്ഞിരിക്കണം മോനെ. എനിക്ക് മോനോട് സ്നേഹമുള്ളത് കൊണ്ടാണ് ഞാന്‍ അത് എഴുതിയത് തന്നെ. കുട്ടികളുടെ തെറ്റുകള്‍ തിരുത്തി കൊടുത്തേ പറ്റൂ എന്നാ പക്ഷക്കാരിയാ ഞാന്‍. ഏത് തരത്തിലുള്ള തെറ്റും . വിളമ്പുകയാണ്. കഴിക്കുകയാണ് എന്ന് എഴുതാന്‍ ഏതു കുട്ടിക്കും പറ്റും. പക്ഷെ മിടുക്കനായ മോന് അങ്ങനെ എഴുതിയാല്‍ പോര. ഞാന്‍ കുട്ടികള്‍ക്ക് മാര്‍ക്ക് കൊടുക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാറില്ല കേട്ടോ. മോന് നല്ലത് വരട്ടെ.
അലക്സ് മരിയന്‍ അഭിനന്ദനങ്ങള്‍.നല്ല ഉത്തരങ്ങള്‍ എഴുതിയതിന്..ഉത്തരങ്ങള്‍ക്ക് കാവ്യാത്മകമായ ശീര്‍ഷകങ്ങള്‍ നല്‍കിയത് ഏറെ ഹൃദ്യമായിട്ടുണ്ട്.ഉത്തരങ്ങള്‍ക്ക് ശീര്‍ഷകം വേണമെന്ന് നിര്‍ദേശമില്ലെങ്കിലും അതു നല്കണമെങ്കില് ഭാവന വേണം.പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി വെട്ടിയിട്ട് യുവാവ് എന്നെഴുതിയത് ഏറെ ആകര്‍ഷകം.പത്രതലക്കെട്ടുകളില്‍ കാണുന്ന ഈ രീതി പരീക്ഷിച്ചതിന് പ്രത്യേകം അഭിനന്ദനങ്ങള്‍.
പിന്നെ അനിത ടീച്ചര്‍ ചൂണ്ടികാണിച്ച കാര്യംചര്ച ചെയ്യേണ്ടത് തന്നെയാണ്.പരീക്ഷയ്ക്ക് ഇത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥിതിക്ക് ക്രീയാവിഭാഗങ്ങളുടെയും സമാസത്തിന്റെയുമൊക്കെ പേരുകള്‍ കുട്ടികള്‍ പഠിക്കുന്നതല്ലേ നല്ലത്.അല്ലെങ്കില്‍ അതൊക്കെ പഴയതലമുറയോടൊപ്പം മറഞ്ഞു പോവില്ലേ.
എന്റെ പ്രിയസ്നേഹിതന് ജോസ്മാഷിന് ഒത്തിരി അഭിനന്ദനങ്ങള്‍.ആലുവയിലെ മരിയനെഴുതിയ ഉത്തരങ്ങള്‍ ഹൈറേഞ്ചിലെ എന്റെ കുട്ടികളെ കാണിക്കുമ്പോള്‍ എനിക്കും കുട്ടികള്‍ക്കും കൗതുകം.
കേരളത്തെ ഒരു ക്ലാസുമുറിയാക്കുന്ന വിദ്യാരംഗത്തിന്റെ അണിയറശില്‍പ്പികളെ ആദരവോടെ ഓര്‍ക്കുന്നു.
I am GANESH i like this paper very much your answer is very super you are very great preson you will study well I will give you a all the best
I am GANESH i like this paper very much your answer is very super you are very great preson you will study well I will give you a all the best
Iam rahul iam proud of my friend
alaex for you r grate jobe of write the answer
very good my friend
Thangs for need this answer
hai.super machoo...
kalaki mone
Post a Comment