സ്കൂളിലെ
നീളം കൂടിയ വരാന്തയുടെ അറ്റത്ത്
ചുമരില്‍ കുട്ടികളുടെ
അവകാശങ്ങള്‍ എന്നെഴുതിയ
ബോര്‍ഡിനു താഴെ ടീച്ചര്‍
നിന്നു.
ഇടതുകൈ
കൊണ്ട് കണ്ണട ശരിയാക്കിവച്ച്
ശ്രദ്ധയോടെ..............
പട്ടം
പറത്താന്‍ അവകാശമുണ്ടായിരുന്നപ്പോള്‍
ചരടിന്റെ അറ്റം അച്ഛന്റെ
കൈകളിലായിരുന്നു.
പിന്നീട്
അത് സ്വന്തമായപ്പോഴേക്കും
ആകാശം ആരോ വിലക്കെടുത്തുകഴിഞ്ഞിരുന്നു.
ഇഷ്ടപ്പെട്ട
പുസ്തകത്താളുകള്‍ക്കുള്ളില്‍
നാലായി മടക്കി സൂക്ഷിച്ചുവച്ചതായിരുന്നു.
ഉറക്കുത്തി
എന്നാരോപിച്ച് ഇന്നലെ അത്
ആരോ വലിച്ചെറിഞ്ഞുകളഞ്ഞു.
അവകാശപ്പട്ടികയുടെ
ആണിയിലിരുന്ന് ഒരു പല്ലി
ചിലച്ചു.
വി
കെ ഷീബ
എച്ച്
എസ് എ മലയാളം
ജി
ജി എച്ച് എസ് എസ് മടപ്പള്ളി
2 comments:
അവസരോചിതം എന്നല്ലാതെ എന്തുപറയാന്‍
ഒരു ഗദ്യ കവിതയുടെ രൂപത്തിലാക്കിയിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു തോന്നുന്നു. ആശയം കൊള്ളാം.
Post a Comment