മുടിഞ്ഞ
പ്രേമം എന്നൊക്കെ പറഞ്ഞു
കേട്ടിട്ടേയുള്ളൂ,
ഇക്കഴിഞ്ഞ
ദിവസങ്ങളിലാണ് ഇത് ഇത്ര
ഭീകരമായിരിക്കുമെന്ന്
മനസ്സിലായത്....
ശരിക്കും
അനുഭവിക്കുന്നവർക്കല്ലേ
ഇങ്ങനെ പറയാനാകൂ.
കപട
സദാചാരന്മാരുടെ അടികൊള്ളും
മുമ്പ് കാര്യം പറഞ്ഞേക്കാം,
പുതിയ
മലയാളം ഹിറ്റ് പ്രേമം സിനിമയുടെ
കാര്യമാണ് പറഞ്ഞു വന്നത്.
എന്താ
തിരക്ക്,
ഓടുന്ന
തീയേറ്ററെല്ലാം നിറഞ്ഞ്
കവിഞ്ഞ് റോഡും ബ്ലോക്കായി
അങ്ങനെ പ്രേമം കരകവിഞ്ഞൊഴുകുന്നു.
നീന്തിത്തുടിച്ച്
നമ്മുടെ യുവതലമുറയും.....
കണ്ടവർ
കണ്ടവർ വീണ്ടും കാണുന്നതു
കൊണ്ട് കാണാനാകാത്തവർക്ക്
പ്രേമം അനുഭവിക്കാനാകാതെ
വരുന്നതിന്റെ നിരാശ
പ്രേമിച്ചവർക്കെങ്കിലും
മനസ്സിലാവണ്ടതല്ലെ ...
വഴിമാറികൊടുക്കാനുള്ള
മര്യാദ നമ്മൾ മലയാളികൾ പണ്ടേ
കാണിക്കാറില്ലല്ലൊ !
അങ്ങനെ ടിക്കറ്റെന്ന ആദ്യ യുദ്ധം വിജയിച്ച് തീയേറ്ററിൽ കയറുമ്പോൾ തന്നെ പാതി ജയിച്ച മട്ടായിരുന്നു. സ്നേഹ ഗായകരുടെ ആർപ്പുവിളിയുടെ അകമ്പടിയോടെ പ്രേമം കൺമുമ്പിലെത്തിയപ്പോൾ -പ്രണയത്തിന്റെ മാറിയ മുഖം - തലമുറ ആഘോഷത്തോടെ സ്വീകരിക്കുന്നതു കണ്ടപ്പോൾ എന്തോ ഒരു ദഹനക്കേട്: ഗസ്റ്റ് അധ്യാപികയെ പ്രണയിക്കുന്ന വിദ്യാർത്ഥിയെ (തിരിച്ചും ?) കേരള സമൂഹം തികച്ചും അംഗീകരിച്ച മട്ടായോ എന്നൊരു സംശയം .. ഒട്ടേറെ ഗസ്റ്റ് അധ്യാപകർ. സ്ഥിര നിയമനം കിട്ടാത്ത അഭ്യസ്തവിദ്യരായവർ ഇനി ഈ പുതിയ വെല്ലുവിളി കൂടി ഏറ്റെടുക്കെണ്ടി വരും. ദൈവ സങ്കല്പത്തിലെ ഗുരുവിനെ ഇത്തരത്തിൽ മാറ്റി പ്രതിഷ്ഠിച്ച ഈ സിനിമയും സൂപ്പർ ഹിറ്റാകുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത്? ഇതിനു മുമ്പ് കളക്ഷൻ റിക്കോർഡു ഭേദിച്ച സിനിമയും പരിശോധിക്കേണ്ടതാണ്. കുറ്റകൃത്യങ്ങളുടെ തെളിവു നശിപ്പിക്കലിന്റെ പുത്തൻ പാഠങ്ങൾ മലയാളിക്കു (റീമേക്കിലൂടെ തമിഴനും) പറഞ്ഞു തന്നതിനാണല്ലൊ നമ്മൾ കോടികളുടെ റിക്കാർഡ് കളക്ഷൻ നൽകിയത്. അതിനു ശേഷം നടന്ന അരുംകൊലകളിൽ ഇത് പരീക്ഷിച്ചവരുടെ കഥകൾ നമ്മൾ പത്രത്തിൽ വായിച്ചിരുന്നു. അങ്ങനെ നോക്കുമ്പോൾ അതിനൊപ്പം എത്തിയ പ്രേമം, കൊലപാതകത്തോളം റിസ്ക്കില്ലാത്ത ഈ സന്ദേശം ഏറ്റെടുക്കുമെന്നതിൽ സംശയമില്ല, എന്നാലുമെന്റെ പ്രേമക്കാരാ.. ഗസ്റ്റ് അധ്യാപകരുടെ മുമ്പിൽ ഈ പ്രേമക്കാരമുള്ള് വിതറണായിരുന്നൊ.
-ബി.കെ.എസ്. കൂത്താട്ടുകുളം
വാൽക്കഷണം:- ജോർജിയയിൽ വെള്ളപ്പൊക്കം... മലയാളികൾ ആശങ്കയിൽ! പ്രേമത്തിലെ നായിക ഇപ്പോൾ ജൊർജിയയിൽ എംഡി ചെയ്യുകയാണത്രേ... എന്തെങ്കിലും പറ്റിയാലോ... പെറ്റമ്മയെ തിരിഞ്ഞു നോക്കാത്തവരാ....
5 comments:
നിരൂപണമായാല്‍ ഇങ്ങനെ വേണം......
ഇതു കലക്കി ബിജോയ് സാര്‍
---
കണ്ടിട്ട് പറയാം!
HAI BIJOY SIR.CINEMA KANAATHA ENIKKUUM ONNU KANANAMENNU THONNUNNU.CONGRATS
ബിജോയ് മാഷേ കൊള്ളാം.സാംസ്കാരിക കേരളം ഈ വിഷയം കൂടി ചര്‍ച്ചചെയ്യേണ്ടതുണ്ട്.
HAI BIJOY SIR CINEMA NJANUM KANDIRUNNU SIR SOOCHIPPICHA KARYAM SARI ENNALUM NAMMAL PRATHEEKSHICHA CHILA NANMAKALUM ATHILILLE ......
Post a Comment