എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 28, 2015

ഗ്രാന്മ (കഥ)



ജൂലൈ മാസത്തിലെ അധ്യാപക പരിശീലനത്തോടനുബന്ധിച്ച് 'അമ്മമ്മ' എന്ന പാഠചര്‍ച്ചയെ മുന്‍നിര്‍ത്തി തയ്യാറാക്കിയ ഒരു ചെറുകഥ ബ്ലോഗിനയച്ചു തന്നത് ചുവടെ പ്രസിദ്ധീകരിക്കുന്നു. നമ്മുടെ അധ്യാപക പരിശീലനങ്ങള്‍ ഇത്തരത്തില്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു...............

ഗ്രാന്മ




ഗേറ്റ് കടന്ന് കാറ് മെല്ലെ മുറ്റത്തേക്കു കയറി.

ഇന്റര്‍ലോക്ക് വിരിപ്പില്‍ ടയറുകള്‍ അമര്‍ന്നു.

.സി.യുടെ ശബ്ദം താഴ്‌ന്നു. ഗ്രാന്മ പോര്‍ച്ചിലേക്ക് പെട്ടെന്നിറങ്ങി. പുറത്ത് വെയില്‍ച്ചൂട്.

ഉമ്മറത്തുകയറി കുഷ്യന്‍വിരിച്ച കസേരയിലേക്ക് അസ്വസ്ഥതയോടെ ഗ്രാന്മ ഇരുന്നു.

"മോളേ...” ആ ശബ്ദം വിറയാര്‍ന്നു.

അകത്തുനിന്നും ശെല്‍വി വിളികേട്ടു.

അല്പം കഴിഞ്ഞ് ഗ്രാന്മയുടെ സഹായിയായ ആ പെണ്‍കുട്ടി വെള്ളം നിറച്ച ഗ്ലാസ്സുമായി ഉമ്മറത്തു പ്രത്യക്ഷപ്പെട്ടു.

കാറിന്റെ ഡോര്‍ തുറന്നടഞ്ഞു... വലിയ ടെഡി ബിയറിനെ കെട്ടിപ്പിടിച്ച് അനുമോള്‍ അകത്തേക്ക് ഓടിപ്പോയി. മകള്‍ ഷോപ്പിംഗ് സഞ്ചിയുമായി അകത്തേക്കുപോയി..

ഗ്രാന്മ തൊടിയിലേക്കു നോക്കി. മുത്തച്ഛനെ അടക്കം ചെയ്ത മണ്ണ്..‌.

അടുത്ത കാറും വന്നുനിന്നു. മകനും ഭാര്യയും ഇറങ്ങി.

കാറ് ആശ്വാസത്തോടെ ഒന്ന് നിവര്‍ന്നുവോ ?..

മകള്‍ ഉമ്മറത്തേക്കു വന്നു.

ഏട്ടാ.. എനിക്കു നാളെത്തന്നെ മടങ്ങണം.. ടിക്കറ്റ് ബുക്കുചെയ്തിട്ടുണ്ട്.. ഏതായാലും പാര്‍ട്ടീഷ്യന്‍ ഇന്നു നടന്നതു നന്നായി.. “

…. …. ….

നാളെ ജെ.സി.ബി വരും.. ആ കുഴിമാടം കോരിയെടുത്തു കളയണം. രാഘവനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.. അമ്മയെ നാളെത്തന്നെ മാറ്റാം.. പണമടച്ചുകഴിഞ്ഞു.. സദനത്തിലെ സിസ്റ്റര്‍ നാളെ വണ്ടിയയയ്ക്കും.. മറ്റന്നാള്‍ ഞങ്ങളും മടങ്ങും... “ മകന്‍ ലാപ്‌ടോപ്പുമായി അകത്തേക്കു കയറിപ്പോയി..

ഗ്രാന്മ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല...

ഉമ്മറത്തു ശെല്‍വിമാത്രം തേങ്ങലടക്കാനാവാതെ നിന്നു...



*****************************
 പവിത്രന്‍ മണക്കാട്ട്
ജി എച്ച് എസ് ​എസ് ചിറ്റാരിപ്പറമ്പ്
കണ്ണൂര്‍ 


www.schoolvidyarangam.blogspot.com

8 comments:

ajith said...

അങ്ങനെയാണ് സദനങ്ങള്‍ ഉണ്ടാകുന്നത്. കദനങ്ങളുടെ സദനങ്ങള്‍

Unknown said...

Good looking blog nice post
Builders in Agra

Unknown said...

Superb

Unknown said...
This comment has been removed by the author.
Unknown said...

https://www.blogger.com/blogger.g?blogID=7473204178825824736#adsenseoverview

Unknown said...

https://www.blogger.com/blogger.g?blogID=7473204178825824736#adsenseoverview

Unknown said...

https://www.blogger.com/blogger.g?blogID=7473204178825824736#overview

Unknown said...

Superb