എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Mar 21, 2011

തീരെച്ചെറിയ കഥകള്‍

തീരെച്ചെറിയ കഥകള്‍

1. ത്യാഗം

ആ മാമരത്തെ വെട്ടാന്‍ കോടാലി ഉയര്‍ത്തിയ മനുഷ്യനെ പോത്തിലിരുന്ന പാമ്പ്‌ കണ്ടു. അയാളെ കൊത്തിക്കൊല്ലട്ടേയെന്നു മരത്തോട് അത് ചോദിച്ചു.

അപ്പോള്‍ മരം പറഞ്ഞു,'' വേണ്ട. അയാളുടെ മനസ്സിലെ ഘോരസര്‍പ്പത്തെ

പ്രതിരോധിക്കാന്‍ നിനക്ക് കഴിയില്ല. നീ രക്ഷപ്പെട്ടോളൂ''.


2. മുത്തശ്ശി ചെയ്തത്......


നഗരത്തിലെ, ഓര്‍ക്കിഡ്- ആന്തൂറിയം പുഷ്പോത്സവം കണ്ടിറങ്ങിയ ഗ്രാമീണ മുത്തശ്ശി, വെളിയില്‍ ആരുടെയോ കാലടിയില്‍പ്പെട്ടു വിതുമ്പിയ തുമ്പച്ചെടിയെ വാരിയെടുത്ത് മടിയില്‍ വച്ചു........'

'മകളെപ്പോലെ വളര്‍ത്താന്‍'.

10 comments:

jollymash said...

മനോഹരമായ കഥകള്‍ ....ചുരുക്കിയെഴുതാനാണ് പ്രയാസം .
കഥാകാരിക്ക് ആശംസകള്‍ ..

തുളസി മുക്കൂട്ടുതറ said...

തൊലിക്കടിയില്‍ തൊട്ടാവാടി മുള്ളുതറച്ചതുപോലെ!!!
നഷ്ടങ്ങളുടെ വില ഓര്‍മ്മിപ്പിക്കുന്ന കഥകള്‍.

jeena said...

"പാവം തുമ്പയെ വാരിയെടുത്തഥ
ദേവന്‍ വച്ചൂ മൂര്‍ധാവില്‍
പുളകം കൊള്ളുക തുമ്പപ്പൂവേ
പൂക്കളില്‍ നീയെ ഭാഗ്യവതി"

Anu Jimmy said...

തുമ്പയുടെ ഭാഗ്യ ദോഷം കണ്ടില്ലേ....

raju said...

ഇനിയൊരു മുത്തശി ഇതേ പോലെ തുമ്പയെ വാരിയെടുക്കാന്‍ കാണുമോ

jeevan said...

തുമ്പയും മുക്കുറ്റിയുമെല്ലാം പഴമയുടെ പ്രതീകമായി മാറി......

knt said...

ചെറിയ തുമ്പയെ കണ്ടപ്പോള്‍ ആരും വലിയ വൃക്ഷത്തെ കണ്ടില്ലേ, അതിനുമില്ലേ സങ്കടങ്ങള്‍......

SAJITH.T said...

മനസ്സില്‍ തട്ടുന്നുണ്ട് ,കൊള്ളാം

geetha unni said...

valiya aasayaprapancham ............V.Good

സിംഗം, ഗുളികവനം said...

എന്താ ബ്ളോഗന്മാരേ കൊറേയായല്ലോ ഈ ചെറിയ കഥേം കൊണ്ട്,പുതുസ്സൊന്നുമില്ലയോ?ഡെയ്ലി മെനക്കേടാക്കുകാണല്ലോ...