എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 2, 2011

യൂണിറ്റ് സമഗ്രാസൂത്രണം - പത്താംതരം കേരളപാഠാവലി ഒന്നാം ഭാഗം



പത്താം തരത്തിലെ എല്ലാ പാഠപുസ്തകങ്ങളും പരിഷ്കരിച്ചതോടൊപ്പം തന്നെ പാഠ്യപദ്ധതിയിലും ചില മാറ്റങ്ങള്‍ വന്നത് അവധിക്കാല പരിശീലനത്തലൂടെ അദ്ധ്യാപസൂഹൃത്തുക്കള്‍ അറിഞ്ഞിരിക്കുമല്ലോ. പ്രശ്നാധിഷ്ഠിത ബോധനത്തിന്റെ പ്രാധാന്യത്തിന് അല്പം കുറവുവന്നോ എന്നൊരു സംശയം. സമഗ്ര വികസനത്തിന് അല്പം പ്രാധാന്യം കൂടിയോ എന്നൊരു ശങ്ക. അത്രേയുള്ളൂ. പക്ഷേ പരിശീലന പരിപാടിയില്‍ ഇക്കാര്യമൊന്നും ഊന്നിപ്പറഞ്ഞില്ല കേട്ടോ. ശരിക്കൊന്നൂന്നിയിരുന്നെങ്കില്‍ പല പരിശീലനകേന്ദ്രങ്ങളും യുദ്ധക്കളങ്ങളായി മാറിയേനെ.
സമീപനത്തില്‍ വന്ന മാറ്റം അറിയണമെങ്കില്‍ ഒരോ യൂണിറ്റിനും നല്‍കിയ സിലബസ് ഗ്രിഡ് ഒന്നു പരിശോധിച്ചാല്‍ മതി. പ്രശ്നമേഖല എന്നോ ഉപപ്രശ്നമെന്നോ ഒരു വാക്കുപോലും ആ ഭാഗത്തെങ്ങും കാണാനില്ല. പകരം പ്രമേയം കയറി സ്ഥാനമുറപ്പിച്ചിട്ടുണ്ട്. എന്തായാലും ഒന്നാം യൂണിറ്റായ 'കാലിലാലോലം ചിലമ്പുമായ് ' എന്നതിലെ ചെറുതായില്ല ചെറുപ്പം എന്ന നളചരിതഭാഗത്തില്‍ 'പ്രശ്നങ്ങള്‍' കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. (പണ്ട് കൃഷ്ണഗാഥാഭാഗത്തും പ്രശ്നമന്വേഷിച്ചുവലഞ്ഞവരാണ് നമ്മള്‍ എന്നത് ഓര്‍ക്കണം)
എന്തായാലും പുതിയ സമീപനം സ്വാഗതാര്‍ഹമാണ്. പരമ്പരാഗത ഭാഷാപഠന രീതികളെ പാടേ അവഗണിക്കേണ്ടതില്ല എന്ന കാഴ്ചപ്പാട് ഹാന്‍ഡ് ബുക്കിന്റെ ആമുഖത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നുമാത്രമല്ല 'അദ്ധ്യാപകരുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ആസൂത്രണത്തെ പരിഗണിക്കണം. കൃത്യമായ വ്യവസ്ഥകള്‍ക്കു വിധേയമായി നിശ്ചിത രൂപഘടനയോടെ തയ്യാറാക്കേണ്ട ഔദ്യോഗിക രേഖയായി ഇതിനെ കാണേണ്ടതില്ല' എന്നൊരു നിര്‍ദ്ദേശവും അതേ ഭാഗത്തുണ്ട്. യൂണിറ്റ് സമഗ്രാസൂത്രണം, ദൈനംദിനാസൂത്രണം ഇവയില്‍ തൂങ്ങിമരണം നടത്തുന്നവര്‍ക്ക് ഈ നിര്‍ദ്ദേശം വെളിച്ചം പകര്‍ന്നെങ്കില്‍ എന്നു പ്രത്യാശിക്കുന്നു.
കഴിഞ്ഞ അദ്ധ്യയന വര്‍ഷം നമ്മള്‍ തയ്യാറാക്കിയ യൂണിറ്റ് സമഗ്രാസൂത്രണത്തിന്റെ മാതൃകയില്‍ തന്നെയാണ് പത്താംതരത്തിലെ ഈ യൂണിറ്റും തയ്യാറാക്കിയിരിക്കുന്നത്. വേണ്ടമാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുമല്ലോ. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അടുത്ത യൂണിറ്റിന്റെ സമഗ്രാസൂത്രണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നത് മറക്കരുത്.

10 comments:

udyanam said...

സമഗ്രാസൂത്രണം കൊള്ളാം.ആമുഖത്തില്‍ സൂചിപ്പിച്ച "തൂങ്ങിമരണം" ഒഴിവാക്കാമായിരുന്നു

സംസ്മിത said...

ഐ സി ടി സാധ്യത ഉള്‍ക്കൊള്ളിച്ചില്ല

തുളസി മുക്കൂട്ടുതറ said...

മലയാളവും ഐ.ടി.യും തമ്മില്‍ പീരിഡ് യുദ്ധം നടക്കുകയൊണല്ലോ. അതൊന്നു കെട്ടടങ്ങട്ടെ. നമുക്ക് ഇപ്പോള്‍ ചേരിചേരാനയം തന്നെ നല്ലത്

jollymash said...

പുതിയ പാഠ പുസ്തകത്തിലെ ആദ്യത്തെ സമഗ്രാസൂത്രണം നന്നായി . കൂടുതല്‍ ആളുകളും പഠിതാക്കളും നമ്മുടെ ബ്ലോഗ്‌ വായിക്കട്ടെ . ആശംസകള്‍ ...

ആര്‍.ബീന.മുളക്കുളം said...

സമഗ്രാസൂത്രണം ഏറെ ഉപകാരമായി.ഇനിയും ആവശ്യമനുസരിച്ച് വിളമ്പുന്നത് കാത്തിരിക്കുന്നു.നന്ദിയോടെ

Anonymous said...

dainamdinasuthranam koodi ulkkollichal nannayirunnu

bincy johny pulintanam said...

samagrasoothranam ere prayojanapradham

emily said...

hand book nte site parayamo?

ശ്യാം said...

ഹാന്‍ഡ് ബുക്കുകള്‍ പി.ഡി.എഫ്. ഫയലുകളായി പ്രസിദ്ധീകരിച്ചിട്ടില്ല. എല്ലാവിദ്യാഭ്യാസജില്ലകളിലും ഒരു സ്ക്കൂള്‍ കേന്ദ്രീകരിച്ച് ഹാന്‍ഡ് ബുക്കുകള്‍ വിതരണം ചെയ്തുവരുന്നുണ്ട്. അതാത് ഡി.ഇ.ഓ.കളില്‍ അന്വേഷിച്ചാല്‍ വിശദവിവരങ്ങള്‍ അറിയാം. പത്താംതരം മലയാളംഹാന്‍ഡ് ബുക്കിന് 60 രൂപയാണ് വില.

RAHUL K R said...

nannayittundu
by
reshma ravi