പ്രിയ സുഹൃത്തുക്കളേ
സ്ക്കൂള് വിദ്യാരംഗം ബ്ലോഗ് ഒരുവയസ്സ് പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍ ഒരു പുതിയ സംരംഭത്തിനു തുടക്കമിടുകയാണ്. ഈ അദ്ധ്യയന വര്‍ഷം ഒമ്പതാം തരത്തിലെ ഐ.സി.റ്റി. പാഠപുസ്തകം പുതുക്കിയിട്ടുണ്ടല്ലോ. എല്ലാ അദ്ധ്യാപകസുഹൃത്തുക്കള്‍ക്കും മദ്ധ്യവേനല്‍ അവധിക്കാലത്തുതന്നെ പരിശീലനവും ലഭിച്ചിട്ടുണ്ട്. ഐ.സി.റ്റി.യുടെ തിയറിക്ലാസ്സുകള്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്കുള്ള തയ്യാറെടുപ്പുകളാവണമെന്നും തിയറിക്ലാസ്സുകളില്‍ പ്രാക്ടിക്കല്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കണമെന്നും ഒക്കെയുള്ള ആശയങ്ങള്‍ ആ പരിശീലനസമയത്ത് കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. കഴിയുന്നതും പ്രോജക്ടറുപയോഗിച്ച് ഡമോണ്‍സ്ട്രേഷന്‍ ചെയ്ത് തിയറിപഠിപ്പിക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നിട്ടുണ്ട്.
മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള എളിയശ്രമത്തിന്റെ ഭാഗമായി തയ്യാറാക്കിയ ചില വര്‍ക്ക് ഷീറ്റുകളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിമ്പ് ഒരു ഇമേജ് എഡിറ്റിംഗ് സോഫ്റ്റ് വെയര്‍ എന്ന നിലയില്‍ പരിചയപ്പെടുത്തുകയും അതുപയോഗിച്ച് കൊളാഷ് നിര്‍മ്മിക്കുകയുമാണല്ലോ ഒന്നാം അദ്ധ്യായം. ജിമ്പിലെ സെലക്ഷന് ടൂളുകള്‍ പരിചയപ്പെടുത്തുന്ന മൂന്നു വര്‍ക്ക് ഷീറ്റുകളാണ് ഈ പോസ്റ്റിലുള്ളത്. സെലക്ഷന് ടൂളുകള്‍ക്കൊപ്പം ജിമ്പില്‍ ചിത്രഫയലുകള്‍ തുറക്കാനുള്ള മൂന്നു രീതികളും പുതിയ ക്യാന്‍വാസ് തുറക്കാനുള്ള വ്യത്യസ്ത രീതികളും ഈ വര്‍ക്ക് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രഫയല്‍ തുറക്കുന്നതിനുള്ള വിവിധ രീതികള്‍ പരിചയപ്പെടുന്നതിലൂടെയും ജിമ്പ് ഫയല്‍ പലതവണ സേവു ചെയ്യുന്നതിലൂടെയും ഫയല്‍ മാനേജ്മെന്റ് പരിശീലിക്കും. ഫയല്‍ മാനേജ് മെന്റ് ഒരു അദ്ധ്യായമായി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും അതും കുട്ടികളിലുണ്ടാകേണ്ട ഒരു ശേഷിയാണ്.
വളരെ കുറഞ്ഞ സ്റ്റെപ്പുകളേ ഓരോ വര്‍ക്ക് ഷീറ്റിലും ഉള്‍പ്പെടുത്തിയിട്ടുള്ളു. 30 മുതല്‍ 60 വരെ കുട്ടികളുള്ള ക്സാസ്സുകള്ക്ക് 5 മുതല്‍ 10 വരെ കമ്പ്യൂട്ടറുകളുള്ള ലാബില്‍ ഒന്നോ രണ്ടോ പീരീഡുകൊണ്ടുതന്നെ ഒരു വര്ക്ക്ഷീറ്റ് എല്ലാവര്ക്കും പൂര്‍ത്തിയാക്കാനാവും. ആദ്യം തന്നെ കൊളാഷ് നിര്‍മ്മാണത്തിലേയ്ക്കു കടക്കുന്നില്ല. ഓരോ ടൂളും പരിചയപ്പെട്ടതിനുശേഷം അവയുടെ ഉപയോഗം സമര്‍ത്ഥമായി വിനിയോഗിക്കുന്നതിനുള്ള ശേഷി നേടിയതിനുശേഷം കൊളാഷ് നിര്‍മ്മാണം നടത്താം. ജിമ്പിന്റെ കൂടുതല്‍ വര്‍ക്ക് ഷീറ്റുകള്‍ തുടര്‍ന്ന് പോസ്റ്റുചെയ്യാന്‍ ശ്രമിക്കും. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ....
10 comments:
മാഷേ, സംഗതി ഗംഭീരം. അല്പം താമസിച്ചുപോയോ എന്നൊരു സംശയം. നിരുത്സാഹപ്പെടുത്തുകയല്ലകേട്ടോ!!
സാര്‍ ,
താങ്കളുടെ ശ്രമം വളരെ നല്ലതാണ്. എല്ലാ വിധ അഭിനന്ദനങ്ങളും!!! എല്ലാ അധ്യായങ്ങളുടേയും വര്‍ക്ക് ഷീറ്റ് പ്രതീക്ഷിക്കുന്നു. എട്ടാം ക്ലാസ്സിന്റേത് വളരെ അത്യാവശ്യം. അതുംകൂടി ഉടന്‍ കൊടുക്കണേ.കഴിഞ്ഞ വര്‍ഷം പഠിച്ചതൊക്കെ മറന്നു. മാത്സ് ബ്ലോഗിനെ കടത്തിവെട്ടാന്‍ കഴിയണം. നമ്മള് 'മലയാളികള്‍'ഒട്ടും പിന്നിലല്ലെന്ന് ലോകം അറിയട്ടെ. ലോകത്തിന്റെ സ്പന്ദനം കണക്കിലല്ല.
സാര്‍ ,
താങ്കളുടെ ശ്രമം വളരെ നല്ലതാണ്. എല്ലാ വിധ അഭിനന്ദനങ്ങളും!!! എല്ലാ അധ്യായങ്ങളുടേയും വര്‍ക്ക് ഷീറ്റ് പ്രതീക്ഷിക്കുന്നു. എട്ടാം ക്ലാസ്സിന്റേത് വളരെ അത്യാവശ്യം. അതുംകൂടി ഉടന്‍ കൊടുക്കണേ.കഴിഞ്ഞ വര്‍ഷം പഠിച്ചതൊക്കെ മറന്നു. മാത്സ് ബ്ലോഗിനെ കടത്തിവെട്ടാന്‍ കഴിയണം. നമ്മള് 'മലയാളികള്‍'ഒട്ടും പിന്നിലല്ലെന്ന് ലോകം അറിയട്ടെ. ലോകത്തിന്റെ സ്പന്ദനം കണക്കിലല്ല.
ഇത് വളരെ നന്നായിരിക്കുന്നു ലളിതമായി അവതരിപ്പിക്കുന്ന ഈ
വര്‍ക്കുഷീറ്റ് നാളെത്തന്നെ പ്രയോജനപ്പെടുത്തിക്കളയാം......
ഒത്തിരി നന്ദി.....
നന്നായി.ഇനി ഐ.ടി പ്രാക്ടിക്കല്‍ പീരിഡ് മനസ്സമാധാനത്തോടെ ടീച്ചര്‍മാര്‍ക്ക് പോകാല്ലോ.എട്ടാം ക്ളാസ്സു കൂടി..പ്ളീസ്സ്
സ൪,
നന്നായിട്ടുണ്ട്...പത്താ൦ക്ളാസ് കൂടി.........
സ൪,
നന്നായിട്ടുണ്ട്.....പത്താ൦ക്ലാസ് കൂടീ......
മലയാളം അധ്യാപകര്‍ക്ക് ഐ.ടി. ക്ലാസ്സ് സുഗമമായി കൊണ്ട്പോകാന്‍ ഇത് കൊണ്ട് സാധിക്കും.കൂടുതല്‍ ഭാഗങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.നന്ദിയോടെ!
ഉഷാറായി മാഷേ.....
ഇനി ജിമ്പില്‍ നിന്നും ഏതുചോദ്യത്തിനും കുട്ടികള്‍ക്ക് ഉത്തരമെഴുതാന്‍ കഴിയും . നന്ദി.
Post a Comment