ജീവിതഭാണ്ഡം
നഷ്ടസ്വപ്നങ്ങള്‍ കുത്തിനിറച്ച് അയാളുടെ ജീവിതഭാണ്ഡം കീറിപ്പോയി. അതൊന്നു തുന്നിച്ചേര്‍ക്കാന്‍ മുനതേഞ്ഞ വീക്ഷണസൂചിയില്‍ പ്രതീക്ഷയുടെ നൂല്‍കോര്‍ക്കുവാനുള്ള ഉള്‍ക്കാഴ്ചയില്ലാതെ അയാള്‍ പകച്ചുനിന്നു......!
മടക്കയാത്ര
സദ്യയുണ്ണാനിരുന്ന മാവേലി, ചോറില്‍ കണ്ണീരിന്റെ ഉപ്പും കൂട്ടാനുകളില്‍ ചോരയുടെ മണവുമാനെന്നു പറഞ്ഞു മടങ്ങാന്‍ തീരുമാനിച്ചു.
അനിത.കെ.എസ്.
മലയാളം അധ്യാപിക
ഗവ.ഹൈസ്കൂള്‍ കാലടി
തിരുവനന്തപുരം
2 comments:
കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ അര്‍ത്ഥങ്ങള്‍. നന്നായിട്ടുണ്ട്
അനിത ടീച്ചറുടെ കുഞ്ഞിക്കഥകള്‍ വളരെ നന്നായി .
കഥ വിസ്തരിച്ചു എഴുതാന്‍ ആര്‍ക്കും സാധിക്കും.
ഇത്ര മാത്രം ആറ്റി കുറുക്കി എഴുതുവാന്‍ അസാധാരണമായ കഴിവ് വേണം.
വീണ്ടും എഴുതുക.....
Post a Comment