എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 5, 2011

ഐ.ടി.യും മലയാളവും പ്രണയിക്കുന്നു


ഐ.റ്റി.യും മലയാളവും വിദൂരത്തിലുള്ളവയാണെന്ന് വിചാരിക്കേണ്ട. മലയാളത്തിന് നന്നായി വഴങ്ങുന്നതാണ് .ടി.യും ഐ.ടി. സങ്കേതങ്ങളുമെന്ന് തെളിയിക്കുന്നതാണ് വിക്കി ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം. ഒരു കൂട്ടം ഭാഷാസ്നേഹികള്‍ രൂപംകൊടുത്ത ഇന്റര്‍നെറ്റ് ഉപയോക്തക്കള്‍ക്ക് വായിക്കുവാനുള്ള ഗന്ഥശാലയാണ് വിക്കി ഗ്രന്ഥശാല. ഇതിലേക്ക് പുസ്തകങ്ങള്‍ ചേര്‍ക്കാന്‍ കേരളത്തില്‍‍ അങ്ങോളമിങ്ങോളമുള്ള പല വിദ്യാലയങ്ങളും ഗ്രന്ഥശാലകളും അദ്ധ്യാപകരുടെ കൂട്ടായ്മകളും ശ്രമിച്ചുവരുന്നു. അമൂല്യഗ്രന്ഥങ്ങളും ഇപ്പോള്‍ പ്രസിദ്ധീകരണം ഇല്ലാത്തവയുമാണ് വിക്കി ഗ്രന്ഥശാലയിലൂടെ വെളിച്ചം കാണുന്നത്.
കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂള്‍, മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ് ഗ്രന്ഥശാലയിലേക്ക് സംഭാവന നല്‍കുന്നത്. വിദ്യാലയത്തിലെ ഇരുപത്തഞ്ചോളം കുട്ടികള്‍ നോവലിലെ ഓരോ അദ്ധ്യായങ്ങള്‍ ടൈപ്പ് ചെയ്യുന്നപണിപ്പുരയിലാണ്. ഓണത്തിന് ഈ ഗ്രന്ഥം വിക്കിയില്‍ ചേര്‍ക്കാനാണ് കുട്ടികള്‍ ശ്രമിക്കുന്നത്. ഇതിനകം ഐതിഹ്യമാല, അമരകോശം, തുടങ്ങിയ ക്ലാസിക്ക് ഗ്രന്ഥങ്ങള്‍ പലരുടെയും ശ്രമഫലമായി വിക്കിയില്‍ എത്തിയിട്ടുണ്ട്. കുന്ദലത വിക്കിയില്‍ ചേര്‍ക്കുന്നതിന് മുന്നോടിയായി വിദ്യാലയത്തിലെ കുട്ടികള്‍ മലയാളത്തിലെ ആദ്യത്തെ ചെറുകഥ 'വാസനാ വികൃതി' വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട്.
കുന്ദലത വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ക്കുന്നതിന്റെ ഉദ്ഘാടനം സ്ക്കുളില്‍ വച്ച് ജില്ലാ . ടി. കോര്‍ഡിനേറ്റര്‍ വി. ജെ. തോമസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഹെ‍ഡ് മിസ്ട്രസ് അന്നക്കുട്ടി കെ. എം. അദ്ധ്യക്ഷത വഹിച്ചു ശ്രീ.പി.വി.റോയി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് സൂസമ്മ എബ്രഹാം നന്ദിയും പറഞ്ഞു .

4 comments:

Anonymous said...

പ്രണയം എത്രയും വേഗം പൂവണിയട്ടെ ! ! !

കലി (veejyots) said...

a good initative,,,

Sreekumar Elanji said...

കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂള്‍, മലയാളത്തിലെ ആദ്യത്തെ നോവകബനിഗിരി നിര്‍മ്മല ഹൈസ്ക്കൂള്‍, മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ് ഗ്രന്ഥശാലയിലേക്ക് സംഭാവന നല്‍കുന്നത്. വിദ്യാലയത്തിലെ ഇരുപത്തഞ്ചോളം കുട്ടികള്‍ നോവലിലെ ഓരോ അദ്ധ്യായങ്ങള്‍ ടൈപ്പ് ചെയ്യുന്നപണിപ്പുരയിലാണ്. ഓണത്തിന് ഈ ഗ്രന്ഥം വിക്കിയില്‍ ചേര്‍ക്കാനാണ് കുട്ടികള്‍ ശ്രമിക്കുന്നത്.

നല്ല സംരംഭം...,

manoj.k.mohan said...

കുന്ദലത പദ്ധതിയെകുറീച്ച് കൂടുതല്‍ വിവരങ്ങള്‍

വാസനാ വികൃതി

പിന്നെ ഇതില്‍ പറയുന്ന അമരകോശം വിക്കി ഗ്രന്ഥശാലയില്‍ ഇതുവരെ ചേര്‍ത്തിട്ടില്ലാട്ടോ.. ലേഖകന് തെറ്റ് പറ്റിയതാകും.

ഇതുപോലുള്ള പദ്ധതികളില്‍ താല്പര്യമുള്ളവരുണ്ടെങ്കില്‍(മലയാളത്തിലെ ക്ലാസിക്ക് രചനകള്‍ അടുത്ത തലമുറയ്ക്കായി ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിച്ചു വയ്ക്കണം എന്ന് ആഗ്രഹമുള്ളവര്‍) ഏതെങ്കിലും വിക്കി പീഡീയരുമായോ ഗ്രന്ഥശാലാസംഘം എന്ന മെയിലിങ്ങ് ലിസ്റ്റുമായോ ബദ്ധപ്പെടുകയാണെങ്കില്‍ ഇത് നല്ലൊരു മുന്നേറ്റമായിത്തീരും..

കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂളിന്റെതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു വിദ്യാലയങ്ങള്‍ക്കും ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. :)