എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 14, 2011

അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം - യൂണിറ്റ് സമഗ്രാസൂത്രണം


പത്താംതരം കേരളപാഠാവലിയിലെ 'അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം' എന്ന യുണിറ്റിന്റെ യൂണിറ്റ് സമഗ്രാസൂത്രണം പോസ്റ്റുചെയ്യുന്നു. പന്ത്രണ്ട് പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുദ്ധവിരുദ്ധ ചലച്ചിത്രമേള, യുദ്ധവിരുദ്ധ കഥ / കവിതയരങ്ങ് എന്നിവയ്ക്ക് വളരെ നേരത്തേതന്നെയുള്ള തയ്യാറെടുപ്പുകള്‍ വേണ്ടിവരും. ഇവയ്ക്കുള്ള സാമഗ്രികള്‍ സ്ക്കൂള്‍വിദ്യാരംഗം ബ്ലോഗുവഴികൈമാറാനുള്ള ശ്രമം നടത്തുന്നതിന് എല്ലാ അദ്ധ്യാപകസുഹൃത്തുക്കളും തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു.
യുദ്ധവിരുദ്ധ ചലച്ചിത്രമേളയ്ക്കുവേണ്ടി അദ്ധ്യാപകസഹായിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ചലച്ചിത്രങ്ങളുടെ ചിലഭാഗങ്ങള്‍ യൂ-ട്യൂബില്‍ ലഭ്യമാണ്. അവയ്ക്കുള്ള ലിങ്കുകള്‍ കണ്ടെത്തുന്നവര്‍ അത് കൈമാറാന്‍ സന്മനസ്സുകാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുദ്ധവാര്‍ത്തകളും ചിത്രങ്ങളും ഉള്‍പ്പെടുത്തി പതിപ്പുതയ്യാറാക്കാനുള്ള പ്രവര്‍ത്തനം ഐ.സി.റ്റി സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താവുന്ന ഒന്നാണ്. പതിപ്പ് കടലാസ്സില്‍ തയ്യാറാക്കുന്നതിനനുപകരം ഒരു മള്‍ട്ടിമീഡിയ പ്രസന്റേഷനായി തയ്യാറാക്കിയാല്‍ വളരെ നന്നാകും. അത് ക്ലാസ്സില്‍ പൊതുവായി അവതരിപ്പിക്കുകയും ചെയ്യാമല്ലോ.
കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

2 comments:

molysajan said...

upakaarapradham

Anonymous said...

valere nannayittundu...........