എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 28, 2011

പഠനപ്രവര്‍ത്തനങ്ങള്‍ - കായിന്‍പേരില്‍ പൂ മതിക്കുവോര്‍


കണ്ണൂര്‍ ഇലയാവൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ്സിലെ വി.എം.സുരേഷ് മാഷ് എല്ലാ അദ്ധ്യാപകസുഹൃത്തുക്കളെയും വീണ്ടും സഹായിക്കാനായി പത്താംതരം കേരളപാഠാവലിയിലെ നാലാംയൂണിറ്റിലെ ചില പഠനപ്രവര്‍ത്തനങ്ങളുമായി എത്തുകയാണ്. ഈ യൂണിറ്റിലെ ആദ്യരണ്ടുപാഠങ്ങളായ വിണ്ട കാലടികള്‍, ഉതുപ്പാന്റെ കിണര്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സുരേഷ് മാഷിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകത അവ ഐ.സി.റ്റി.സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നതാണ്. പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിന് അനുയോജ്യമായ ഹ്രസ്വചിത്രങ്ങളും അദ്ദേഹംതന്നെ തയ്യാറാക്കുകയോ തേടിപ്പിടിക്കുകയോ ചെയ്തിട്ടുണ്ട്. എന്തായാലും മലയാളഅദ്ധ്യാപക സമൂഹത്തിന് സുരേഷ് മാഷിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ മാതൃകയും വഴികാട്ടിയുമാണ് എന്നതില്‍ സംശയലേശമില്ല. എല്ലാ അദ്ധ്യാപകസുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.പ്രകൃതിചൂഷണം അവതരിപ്പിക്കുന്ന 'നിലവിളി' ഹ്രസ്വചിത്രം താഴെകൊടുക്കുന്നു. മനുഷ്യന്‍ പ്രകൃതിയോടുകാണിക്കുന്ന ക്രൂരതയ്ക്ക് ഇതിനേക്കാള്‍ വലിയൊരു തെളിവ് ആവശ്യമുണ്ടോ?


പ്രവര്‍ത്തനത്തില്‍ പറഞ്ഞ motivation ചിത്രം താഴെക്കൊടുക്കുന്നു. യു-ട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.


ഉതുപ്പാന്റെ കിണര്‍ എന്ന പാഠത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഉല്പന്നം എന്ന നിലയില്‍ സുരേഷ് മാഷിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ തയ്യാറാക്കി യു-ട്യൂബില്‍ അപ് ലോഡുചെയ്ത ലഘുചിത്രീകരണവും കൂടി ഉള്‍പ്പെടുത്തുന്നു.

6 comments:

azeez said...

'നിലവിളി' വീഡിയൊ കണ്ടു.ഭയങ്കര പ്രയാസം, കണ്ടു കഴിഞ്ഞപ്പോള്‍. നമ്മുടെ മക്കള്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കുവാന്‍ ഒന്നും ബാക്കിയാവുന്നില്ലല്ലോ സര്. ഒടുക്കത്തെ ആര്‍ത്തിയാണ്.കുടവയറും അള്‍സറും മൂന്നുതരം കാന്‍സറും പിഴച്ച മക്കളുമൊക്കെയായി 'ബികസനം' ബാക്കിയായിട്ടും മതിയാവുന്നില്ലല്ലോ.സഹിക്കുവാന്‍ കഴിയുന്നില്ല. 'പേടിപ്പനി'യിലെ എംഎസ്സിന്‍റെ കവിത നമ്മുടെ ഭയാനകമായ‌ അവസ്ഥ വിവരിക്കുന്നു:ഉമ്മറക്കോലായിലെ കിണ്ടി കളവുപോയതുപോലെ ഇന്നലെ രാത്രി എന്‍റെ വീടിരുന്ന കുന്നു കാണാതായി!
പരിഷത്തിന്‍റെ ഈ വീഡിയൊ പോസ്റ്റ് ചെയ്തത്നിനു നന്ദി സര്‍. 'കിണറും' കണ്ടു. നല്ല വീഡിയൊ ആണ്. നമ്മള്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല പ്രവര്‍ത്തനങ്ങള്‍

shamla said...

ഷോര്‍ട്ട് ഫിലിമുകളെല്ലാം കണ്ടു. ദീര്ഖദ്രിഷ്ടിയും ക്രിയാത്മകതയും ഒരുമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹങ്ങള്‍ തന്നെ. നന്ദി

snehithan said...

ക്ലാസ്സില്‍ ചെയ്യാന്‍ കഴിയുന്ന തികച്ചും പ്രായോഗികമായ പ്രവര്‍ത്തനങ്ങള്‍ .

Lissy said...

lissy said
very good

tnkurup said...

ഷോര്‍ട്ട് ഫിലിമുകളെല്ലാം കണ്ടു. ദീര്ഖദ്രിഷ്ടിയും ക്രിയാത്മകതയും ഒരുമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹങ്ങള്‍ തന്നെ.ക്ലാസ്സില്‍ ചെയ്യാന്‍ കഴിയുന്ന തികച്ചും പ്രായോഗികമായ പ്രവര്‍ത്തനങ്ങള്‍ . നന്ദി


tnkurup

tnkurup said...

ഷോര്‍ട്ട് ഫിലിമുകളെല്ലാം കണ്ടു. ദീര്ഖദ്രിഷ്ടിയും ക്രിയാത്മകതയും ഒരുമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹങ്ങള്‍ തന്നെ.ക്ലാസ്സില്‍ ചെയ്യാന്‍ കഴിയുന്ന തികച്ചും പ്രായോഗികമായ പ്രവര്‍ത്തനങ്ങള്‍ . നന്ദി


tnkurup