എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 19, 2011

പഠനപ്രവര്‍ത്തനം - അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം

  
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം എന്ന യുണിറ്റിന് ഒരു യൂണിറ്റ് പ്ലാന്‍ മുമ്പ് പോസ്റ്റുചെയ്തിരുന്നല്ലോ. ഈ യൂണിറ്റിന് കൂടുതല്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നു ചിലര്‍ക്കെങ്കിലും തോന്നിയിരിക്കാം. അങ്ങനെ തോന്നുന്നവര്‍ക്കായാണ് ഈ പോസ്റ്റ്. പുതുമയാര്‍ന്ന ഈ പ്രവര്‍ത്തനങ്ങള്‍ നമുക്കായി അവവതരിപ്പിക്കുന്നത് കണ്ണൂര്‍ ഇലയാവൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ്സിലെ വി.എം.സുരേഷ് മാഷാണ്. അദ്ദേഹം കണ്ണൂര്‍ വിദ്യാഭ്യാസജില്ലയിലെ ജില്ലാറിസോഴ്സ് ഗ്രൂപ്പ് അംഗവുംകൂടിയാണ്.
SAVING PRIVATE RYAN എന്ന സിനിമ താഴെക്കാണുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം.
നാഗസാക്കി ഹിരോഷിമ യുദ്ധരംഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെക്കാണുന്ന ലിങ്ക് ഉപയോഗിക്കാം.
കൂടുതല്‍ പഠനപ്രവര്‍ത്തനങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.


13 comments:

Sreekumar Elanji said...

എല്ലാം ഡൗണ്‍ലോഡു ചെയ്തു. ഇനി ക്ലാസ്സിലേയ്ക്കു് ..
അഭിപ്രായം പിന്നെ .ഇപ്പോള്‍ സമയമില്ല...
നന്ദി സുരേഷ് മാഷേ....

JRV said...

യാഥാര്‍ത്ഥ്യബോധത്തോടെ തയ്യാറാക്കിയ പ്രവര്‍ത്തനങ്ങള്‍. അനുഭവപരിചയത്തിന്റെ വെളിച്ചം, അഭിനന്ദനീയമായ പരിശ്രമം, വിദ്യാഭ്യാസതത്വശാസ്ത്രങ്ങളുടെ അസ്കിത തീരെയില്ല. സുരേഷ് മാഷിന് എല്ലാവിധ നന്മകളും ആശംസിക്കുന്നു.

Anonymous said...

സുരേഷ് മാഷിന് ഹൃദയം നിറഞ്ഞ നന്ദി. ഒന്നും അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട ആവശ്യമുള്ളതെല്ലാം ചൂടപ്പം പോലെ മുന്നില്‍ ഡൗണ്‍ലോഡു ചെയ്ത് ക്ളാസ്സില്‍ പോകുകയേ വേണ്ടു.

Anonymous said...

വിദ്യാരംഗത്തിലേക്ക് വൈകി വന്ന സുഹൃത്തിനു സ്വാഗതം. ഞങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി വിദ്യാരംഗത്തിന്റെ വായനക്കാര്‍. പുതുതായി വരുന്ന ലേഖനങ്ങള്‍ കൂടുതല്‍ ഫലപ്രദം.

സീന said...

ഒത്തിരി ഒത്തിരി നന്ദി, സുരേഷ് സാര്‍.

binu k k said...

ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുന്ദരമാക്കാന്‍ സുരേഷ് സാറിന്റെ ഈ പോസ്റ്റ്‌ സഹായിച്ചു. ഇനിയും ഇത്തരം രചനകള്‍ പ്രതീക്ഷിക്കുന്നു.

Anonymous said...

നന്നായിരിക്കുന്നു.

shamla said...

തികച്ചും വൈവിധ്യമാര്‍ന്ന പഠനപ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച സുരേഷ്മാഷിനു അഭിനന്ദനങ്ങള്‍. എത്ര ഗഹനതയോടെയാണ് ഈ യൂനിറ്റ് അവതരിപ്പിച്ചിരിക്കുന്നത്.ക്ളിപ്പിങ്ങ്സുകളും വളരെ പ്രയോജനപ്രദം .

Sreekumar Elanji said...

ഇന്ന് ലോകസമാധാനദിനം.
ഡൗണ്‍ലോഡ്സ് കുട്ടികളെ കാണിച്ചു.
അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം"എന്താണെന്നു് ബോധ്യമായി.സുരേഷ് മാഷ് കീ..ജെയ്....

snehithan said...

ഗഹനമായൊരു യൂനിറ്റ് വളരെ ലളിതമാക്കിതന്നിരിക്കുന്നു . അശാന്തി പര്‍വ്വം ഇനി ക്ലാസ്സില്‍ നമുക്ക് ''ശാന്തിപര്‍വ്വം''ആയി അനുഭവപ്പെടും ,, നന്ദി

paranhu paranhu said...

ഈ അഭിപ്രായങ്ങള്‍ തന്നെ എന്റെ ഊര്‍ജ്ജം ....നന്ദി.....

ESTHER said...

My sincere thanks to Suresh sir. All the activities are so wonderful.I download it. thank you very much.

ലീമ വി. കെ. said...

അശാന്തിപര്‍വ്വം പ്രവര്‍ത്തനങ്ങള്‍ വായിച്ചു.ക്ലാസില്‍ വളരെ പ്രയോജനപ്പെടും.ചിന്തയില്‍ കടന്നു വരാതിരുന്ന ഒരുപാടു കാര്യങ്ങള്‍.ഒത്തിരി അഭിനന്ദനങ്ങള്‍.നന്ദിയും.