ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പത്താം തരം വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാനായി ഏറ്റെടുത്ത ഒരു സംരംഭമാണ് "നിറവ് ". 2009-10 ല്‍ വഴിവെട്ടം, 2010 - 11 ല്‍ നിറവ് എന്നീ പദ്ധതികള്‍ വിജയകരമായി, മാതൃകാപരമായി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് നിറവ് 2012. ആലപ്പുഴ ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ തയ്യാറാക്കിയ പഠനപ്രവര്‍ത്തനങ്ങളാണ് നിറവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിറവ് - 2012 ന്റെ പ്രകാശനം ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി K G. രാജേശ്വരി നിര്‍വഹിച്ചു.
നിറവ് - 2012 ന്റെ പ്രകാശനം ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി K G. രാജേശ്വരി നിര്‍വഹിക്കുന്നു
നിറവ് മലയാളം പഠനപ്രവര്‍ത്തനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യൂ
ഇതര വിഷയങ്ങളുടെ നിറവ് പഠനപ്രവര്‍ത്തനങ്ങള്‍ ഡൗണ്‍ലോഡുചെയ്യാന്‍ ആലപ്പുഴ ജില്ലാപഞ്ചായത്ത് ബ്ലോഗ് സന്ദര്‍ശിക്കുക.
4 comments:
വളരെയേറെ ഉപകാരപ്രദമായ ഒരു ഉദ്യമം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.
വൈകിയാണെങ്കിലും പത്താം ക്ലാസ്സുകാറ്ക്കു് ഏറെ പ്രയോജനം ചെയ്യും.മോഡല്‍ കഴിഞ്ഞല്ലോ. ഇനിയുള്ള സമയം ഇതും ഒരുക്കവും കുറെയൊക്കെ ഫലപ്രദമാകുമെന്നു കരുതുന്നു.ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു് അനുമോദനം അറിയിക്കുന്നു.
This blog helps a student who is trying to get A+ for all subjects. Thanks to Alappuzha Jilla Panchayath
visit HTTP://WWW.DANCESTILLS.BLOGSPOT.COM
YOU CAN DOWNLOAD KATHAKALI AND OTHER FOLK DANCE STILLS............
Post a Comment