രണ്ടറ്റത്താണ് നമ്മള്‍
തുഴയേണ്ട വഴിറിയില്ല
പങ്കായം പതറിയാല്‍
ചുഴിവന്നു വിഴുങ്ങും
അമരത്ത് നീ
അണിയത്തു ഞാന്‍
അങ്ങോട്ടുമിങ്ങോട്ടും
തന്നിഷ്ടം തുഴഞ്ഞ്
നിന്നേടത്തുതന്നെയായി
വെയിലും മഴയും
മഞ്ഞും ശീതക്കാറ്റും
ഏറെ കടന്നുപോയി.
ഒരേ ഇരിപ്പുതന്നെ...
നീ സത്യവതിയും
ഞാന്‍ പരാശരനുമായില്ല.
ഒരു വഞ്ചിപ്പാട്ടും മൂളിയില്ല.
നമ്മെ കടന്നുപോയില്ല -
ഒരു വള്ളംകളി..
ഇങ്ങനെയെങ്കില്‍
എങ്ങനെയെത്തും
അക്കരെ...
അക്കരെയല്ലോ
മദനോത്സവം....
പവിത്രന്‍ മണാട്ട്,
മലയാളം അദ്ധ്യാപകന്‍,
ചിറ്റാരിപ്പറമ്പ് ജി. എച്ച്.എസ്സ്.എസ്.,
കണ്ണൂര്‍.
3 comments:
എന്നും ഒഴുക്കിനൊപ്പം പൊങ്ങിക്കിടന്നു ഒഴുകുകയായിരുന്നു ഞാന്‍
ഒഴുകിവരുന്ന കരിയിലകല്‍ക്കൊപ്പം
ഒരു ചെറിയ ഓളങ്ങളെ പോലും മുറിക്കാതെ ...
തുഴയാതെ .......
നീ ഇപ്പോഴും ചൈതന്യവാനാണ് എന്ന് അറിയുന്നതില്‍ വളരെ സന്തോഷം ....
എന്നും ഒഴുക്കിനൊപ്പം പൊങ്ങിക്കിടന്നു ഒഴുകുകയായിരുന്നു ഞാന്‍
ഒഴുകിവരുന്ന കരിയിലകല്‍ക്കൊപ്പം
ഒരു ചെറിയ ഓളങ്ങളെ പോലും മുറിക്കാതെ ...
തുഴയാതെ .......
നീ ഇപ്പോഴും ചൈതന്യവാനാണ് എന്ന് അറിയുന്നതില്‍ വളരെ സന്തോഷം ....
നല്ല കവിത .ആശംസകള്‍.
Post a Comment