എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 6, 2012

സൗന്ദര്യപൂജ - പഠനം ' വാക്കുകള്‍ കൊണ്ടുമെനഞ്ഞ ഭാവഗോപുരം
"ലോലവണ്ടിണ്ടപോലുള്ള വാനിന്‍
നീലിമയിങ്കല്‍ നീരാടുവാനും
വിണ്ണഴകിന്‍ മുഖത്തൂര്‍ന്നുവീഴും
കണ്ണുനീര്‍ ചുംബിച്ചെടുക്കുവാനും
വാനിന്റെ ദിവ്യസന്ദേശമേന്തും
ഗാനം വിവര്‍ത്തനം ചെയ്യുവാനും
അല്ലാതെ ഞാനറിഞ്ഞീലയൊന്നും
അല്ലാതെ ഞാന്‍ പഠിച്ചീലയൊന്നും
പാവനപ്രേമത്തിന്‍ പൂജയാണെന്‍
ജീവിതഗാനപ്രപഞ്ചമെല്ലാം.”
-പി. കുഞ്ഞിരാമന്‍ നായര്‍
ഭാവബിംബങ്ങളും പുരാവൃത്തങ്ങളും കൊണ്ട് സമൃദ്ധമാണ് പി. കുഞ്ഞിരാമന്‍നായരുടെ കവിതകള്‍. അനായാസമായ കവിതാ നിര്‍വ്വചനങ്ങളിലും വ്യവസ്ഥാപിതമായ കവിതാവായനകളിലും ഒതുങ്ങിനില്‍ക്കാത്തതാണ് പി.യുടെ കാവ്യലോകം. കവിതയും ജീവിതവും ഒന്നായി അനുഭവിച്ച പി.യുടെ പ്രകൃതിസൗന്ദര്യത്തിന്റെ വിവര്‍ത്തനമാണ് 'സൗന്ദര്യപൂജ'. എറണാകുളം പരിഷത്തില്‍ വച്ച് വിജയദശമിനാളില്‍ എഴുതിവായിച്ച ഈ കവിത പ്രകൃതികീര്‍ത്തനവും നവരാത്രികീര്‍ത്തനവുമാണ്. പ്രത്യേകമായി ഒരു പ്രമേയം കടന്നുവരാത്ത മുന്നൂറോളം വരികളുള്ള ഈ കവിതയില്‍ പ്രകൃതിയ്ക്ക് മാനുഷികഭാവം കൈവരുന്നുണ്ട്. വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ മാനുഷികഭാവങ്ങളുടെ സങ്കലനമായി കവിത പരിണമിക്കുന്നു. സുദീര്‍ഘമായ ഈ കവിതയുടെ ഭാവത്തിന് കോട്ടംവരാത്തവിധം വെട്ടിയൊരുക്കിയ ഏതാനും വരികള്‍മാത്രമാണ് പാഠപുസ്തകത്തിലെ 'സൗന്ദര്യപൂജ'.
പൂപ്പൊലിപ്പാട്ടുകളാലും പൂക്കളങ്ങളാലും നിറഞ്ഞുനിന്ന ചിങ്ങമാസത്തിന്റെ വേര്‍പാടിലാണ് കവിതയുടെ തുടക്കം. ഓണപ്പൂക്കളങ്ങളുടെ വര്‍ണ്ണവൈവിദ്ധ്യവും പ്രഭാതസന്ധ്യയുടെ വര്‍ണ്ണവിസ്മയവും ഇവിടെ മേളിക്കുന്നു. ആകാശവും പ്രകൃതിയും നിറക്കൂട്ടുകള്‍ ചേര്‍ത്ത് ഒന്നാകുന്ന സൗന്ദര്യമേളനം പ്രപഞ്ചസൗന്ദര്യമായി ഒളിചിതറുന്നു. അകലെനിന്ന് അണിഞ്ഞൊരുങ്ങിവരുന്ന സുപ്രഭാതത്തിന്റെ പദവിന്യാസത്തിന് പി. എന്നും കാതോര്‍ത്തിരുന്നു.

കര്‍ക്കിടകത്തിന്റെ ഭയത്തില്‍നിന്നും കെടുതികളില്‍നിന്നും മോചിപ്പിക്കാന്‍ പൊന്നിന്‍ചിങ്ങമെത്തുന്നുവെങ്കിലും ഓണക്കാലം പെട്ടെന്നുതന്നെ വിടപറയുന്നതിനാല്‍ കവിയും കവിതയും പ്രകൃതിയും ദുഃഖാകുലരാകുന്നു. കൂട്ടായ്മയും കളികളും ആരവങ്ങളും ഒഴിയുമ്പോള്‍ കാത്തുകാത്തിരുന്ന ചിങ്ങപ്പുലരി കേവഞ്ചികയറി അകലേയ്ക്ക് യാത്രയാവുന്നു. പഞ്ചവര്‍ണ്ണക്കിളിക്കൂട്ടങ്ങള്‍ പോലെയാണ് ചിങ്ങമാസത്തിലെ സന്ധ്യയുടെ യാത്രയെന്ന് കവി കോറിയിടുന്നു. പഞ്ചവര്‍ണ്ണക്കിളികളുടെ നിറസമൃദ്ധിയും ചിങ്ങമാസസന്ധ്യയുടെ വര്‍ണ്ണവിസ്മയവും ഇവിടെ ഒന്നായി മാറുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ ചാര്‍ത്തിയ സംക്രമസന്ധ്യാകിരണങ്ങളെ(സാന്ധ്യകിരണങ്ങള്‍)ക്കുറിച്ച് കവി മുമ്പും പാടിയിട്ടുണ്ട്. പറന്നു പോകുന്ന പഞ്ചവര്‍ണ്ണക്കിളികള്‍ സമയസൂചകങ്ങളാണ്. ശാന്തിയും അനായാസതയും കനമില്ലായ്മയും സൂചിപ്പിക്കുന്ന സാന്ദ്രമായ സമയബോധമാണ് പറന്നുപോകുന്ന പഞ്ചവര്‍ണ്ണക്കിളികള്‍ ഓര്‍മ്മിപ്പിക്കുന്നത്. "നീ തന്നു ജീവിതം സന്ധ്യേ, നീ തന്നു മരണവും സന്ധ്യേ" (അയ്യപ്പപ്പണിക്കര്‍ - പകലുകള്‍ രാത്രികള്‍) എന്ന വരികള്‍ ഇവിടെ ചേര്‍ത്തുവായിക്കാം. ചിങ്ങമാസത്തിന്റെ സമൃദ്ധി പ്രകൃതി കനിഞ്ഞുനല്‍കുകയും അടുത്ത ഋതുഭേദത്തിനായി തിരിച്ചെടുക്കുകയുമാണ് ഇവിടെയും. സാന്ധ്യശോഭയുടെ, സമൃദ്ധിയുടെ, സൗന്ദര്യത്തിന്റെ നൈമിഷികതയും ഇവിടെ ധ്വനിക്കുന്നു.
'ചിങ്ങപ്പൂത്തേരില്‍ പൂട്ടിയ കാളകള്‍' എന്ന പ്രയോഗവും കാലത്തെ സൂചിപ്പിക്കുന്നു. സമയത്തെ രഥചക്രത്തോട് ഉപമിക്കുന്ന കല്പന ഭാരതീയകാലസങ്കല്പം തന്നെയാണ്. രഥചക്രത്തിന്റെ ആരക്കാലുകള്‍ ഋതുഭേദങ്ങളേയും സൂചിപ്പിക്കുന്നു. വിവിധ ചരിത്ര സാംസ്കാരികസാഹചര്യങ്ങളില്‍ എഴുത്തുകാര്‍ വ്യത്യസ്ത ബിംബകല്പനകളാല്‍ കാലത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. കവിയും നിരൂപകനുമായിരുന്ന ബോര്‍ഹസ് (അര്‍ജന്റീന 1899-1986) കാലത്തെ എല്ലാം വിഴുങ്ങാന്‍ വാതുറന്നു നില്‍ക്കുന്ന കടുവയോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. എഴുത്തച്ഛന്‍ കാലത്തെ പാമ്പിനോടു സാദൃശ്യപ്പെടുത്തിയതും ഇവിടെ ഓര്‍ക്കാം. ഹെരാക്ലീറ്റന്‍ കാലസങ്കല്പമനുസിച്ച് സമയം നദിയോടും ഒഴുക്കിനോടും ബന്ധപ്പെടുന്നു. എന്നാല്‍ പി.യുടെ കാവ്യപ്രപഞ്ചത്തില്‍ കാര്‍ഷികസംസ്കാരത്തോടുബന്ധപ്പെടുത്തി കാളകളും ചിങ്ങപ്പൂത്തേരും കാലബോധത്തെ ജനിപ്പിക്കുന്നു. നഷ്ടമാകുന്ന ഉപമാനങ്ങളെ ഗൃഹാതുരതയോടെ ഉപയോഗിക്കാന്‍ പി.യുടെ ഭാവന എന്നും ചിറകുവിടര്‍ത്തിയിരുന്നു. അടുത്ത ഓണക്കാലത്തേയ്ക്ക് തിരികെവരാനായി വളരെദൂരം യാത്രചെയ്യുകയാണ് കേവഞ്ചി കയറിപ്പോകുന്ന ഓണരാവുകള്‍.
ചിങ്ങമാസത്തിന്റെ വേര്‍പാടില്‍ ദുഃഖാകുലയായി നില്‍ക്കുന്ന പ്രകൃതിയിലേയ്ക്ക് കന്നിമാസകന്യകയുടെ വരവറിയിക്കുകയാണ് പിന്നീടുള്ള വരികള്‍. പൂത്തുനില്‍ക്കുന്ന വരമ്പുകള്‍, കതിര്‍ചൂടി നില്‍ക്കുന്ന പാടങ്ങള്‍ എന്നിവയുടെ സമൃദ്ധി മറ്റൊരു ഋതുഭേദത്തിന് തുടക്കം കുറിക്കുന്നു. കസ്തൂരിക്കുറി പൂശുക എന്ന പ്രയോഗം ചെറുപൂക്കളാല്‍ നിറയുന്ന വരമ്പുകളും ചെരിവുകളും ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതിയുടെ കൗമാരകാലത്തെയാണ് കന്നിമാസം കുറിക്കുന്നത്. കന്യകയുടെ പര്യായമാണ് കന്നിയെന്ന് നാം തിരിച്ചറിയുന്നു. ഓണപ്പൂക്കളങ്ങളും പൂപ്പൊലിപ്പാട്ടുകളും ഊഞ്ഞാലുകളും ബാല്യത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍ കന്നിമാസനിലാവും കസ്തൂരിക്കുറിക്കൂട്ടുകളും കൗമാരത്തിന്റെ നിറഭേദങ്ങളായി മാറുന്നു. സത്വഗുണപ്രധാനമാണ് കന്നിമാസം. അതിനാലാണ് സ്വര്‍ഗ്ഗീയസൗരഭം കന്നിമാസത്തിന്റെ സവിശേഷതയാവുന്നത്.
"പൊന്നിന്‍ കതിരുകള്‍ കൊയ്തുവയ്ക്കാന്‍
കന്നിപ്പുലരി വയലിലെത്തി.
പുഞ്ചിരിക്കൊഞ്ചല്‍ക്കിടയില്‍തന്നെ-
യഞ്ജനക്കണ്ണു നിറയ്ക്കുവോളേ,
താരകപ്പൂക്കളെയുമ്മവച്ചു
താമരത്തോണി തുഴയുവോളേ,
കൊട്ടാരത്തീന്നോ കുടിലില്‍ നിന്നോ
കൊയ്ത്തരിവാളുമായ് നീ വരുന്നൂ?”
(കന്നിപ്പുലരി)
എന്ന് കന്നിമാസം കൊയ്ത്തരിവാളുമായി വരുന്ന കര്‍ഷകകന്യകയായി പി.യുടെ കവിതകളില്‍ ആവര്‍ത്തിക്കുന്നുണ്ട്.
കന്നിമാസത്തിലെ സൂര്യരശ്മികള്‍ നിശയുടെ ഖണ്ഡകാവ്യങ്ങള്‍ തിരുത്തുന്നുവെന്ന കവികല്പന ചിന്തനീയമാണ്. രാത്രി എന്നും നിഗൂഢത നിലനിര്‍ത്തുന്ന സങ്കല്പനമാണ്. "സന്ധ്യവരുന്നു, വന്നു. അപ്പുറം രാത്രി. അവള്‍ കറുത്തവളോ വെളുത്തവളോ - ആര്‍ക്കറിയാം" (കവിയുടെ കാല്പാടുകള്‍ - ആത്മകഥ) എന്ന പി.യുടെ തന്നെ സന്ദേഹം ഇവിടെ സ്മരിക്കാം. രാത്രിയുടെ നിഗൂഢതകളെ ഖണ്ഡകാവ്യങ്ങളോടും അവയുടെ തിരുത്തലിനെ വെളിച്ചത്തോടും ഉപമിച്ചിരിക്കുന്നു. വെളിച്ചം അതിന്റെ അഭാവത്തിലൂടെ നിശാകാവ്യങ്ങള്‍ രചിക്കുന്നു. സൂര്യരശ്മികള്‍ അവയെ തിരുത്തുന്നു എന്ന വി. സി. ശ്രീജന്റെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്. വെളിച്ചത്തെ ഉത്സവമാക്കുന്ന സൗന്ദര്യയാത്രയായി സൗന്ദര്യപൂജ മാറുന്നു. രാത്രിയുടെ - ഇരുട്ടിന്റെ - കാപട്യങ്ങള്‍ സൂര്യവെളിച്ചത്തില്‍ ഇല്ലാതാകുന്നു. സൂര്യകിരണങ്ങള്‍ പ്രകൃതിയ്ക്കും മനുഷ്യനും ഒരുപോലെ ജീവദായിനിയാകുന്നത് പ്രപഞ്ചസത്യം. കന്നിമാസസൂര്യന്‍ ജഡതയില്‍നിന്നും പുനര്‍ജ്ജനിയിലേയ്ക്ക് പ്രകൃതിയെ ഉയര്‍ത്തുന്നു. ഭാവനയുടെ മണിപത്തനങ്ങള്‍ സൃഷ്ടിക്കുന്നു. ഭാവനയെ യാഥാര്‍ത്ഥ്യമായി പരിവര്‍ത്തനം ചെയ്യാന്‍ സൂര്യകിരണങ്ങളുടെ തൂവല്‍ത്തുമ്പുകള്‍ക്കു കഴിയുന്നു.
ഭാവനാമണിപത്തനത്തില്‍നിന്നും യാഥാര്‍ത്ഥ്യമായ പ്രകൃതിയിലേയ്ക്ക് കവിയെ എത്തിക്കുന്നത് സത്യപ്രകൃതിദീപത്തില്‍ നിന്നും കത്തുന്ന പൊന്‍തിരിപോലെ അരിവാളേന്തി നില്‍ക്കുന്ന കന്നിമാസമാകുന്ന കര്‍ഷകകന്യകയാണ്. യാഥാര്‍ത്ഥ്യത്തിന്റെയും സമൃദ്ധിയുടെയും കാര്‍ഷികസംസ്കാരത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതീകമാണ് കര്‍ഷകകന്യക. ജന്മിത്ത വ്യവസ്ഥിതി ഭാവനയുടെ മണിപത്തനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കര്‍ഷകകന്യക യാഥാര്‍ത്ഥ്യബോധത്തോടെ പ്രകൃതിയോടിടപഴകുന്ന കാഴ്ചയും ഇവിടെ വായിച്ചെടുക്കാം. ഒരേ സമയം ശക്തിയുടെയും സൗന്ദര്യത്തിന്റെയും അദ്ധ്വാനത്തിന്റെയും പ്രതീകമായി കര്‍ഷകകന്യക മാറുന്നു.
പുഞ്ചിരി-ക്കേതോ പൊരുളൊളിക്കും
പുഞ്ചിരിയ്ക്കെന്തൊരു ചന്തമെന്നോ?
അപ്പൊന്‍കതിര്‍ക്കറ്റയേറ്റി വീര്‍പ്പാല്‍
മാറണിക്കച്ച തുളുമ്പി ദൂരാല്‍,
എത്തുന്ന നിന്‍വരവുറ്റുനോക്കി
മുറ്റത്തുകര്‍ഷകന്‍ കാത്തിരിപ്പൂ
(കന്നിപ്പുലരി)
എന്നെഴുതുമ്പോഴും കന്നിമാസകന്യകയ്ക്കുവേണ്ടിയുള്ള കര്‍ഷകന്റെ കാത്തിരുപ്പ് അര്‍ത്ഥവത്താകുന്നു.
കന്നിമാസകന്യകയുടെ നോട്ടത്തില്‍ ആകാശത്തെ പിച്ചകച്ചെടികള്‍ പൂത്തുതളിര്‍ക്കുന്നു.
വാനവര്‍നാട്ടിലെ ഭാഷതന്‍ വാക്കിനെ
വായിക്കുവാന്‍ വശമില്ലാത്തവര്‍ക്കുമേ
പൊന്നിന്‍ നിറക്കുറിപ്പിങ്ങനെ കാണ്‍മതേ
കണ്ണിനു ശീതള പീയുഷധാരയാം.
(നക്ഷത്രഭാഷ)
എന്ന് നക്ഷത്രങ്ങളുടെ പൂത്തുതളിര്‍ക്കലിനെ പി. മുമ്പും വായിച്ചിട്ടുണ്ട്. കന്നിമാസത്തെ ആകാശം പൊന്നിന്‍നിറക്കുറിപ്പുപോലെ നക്ഷത്രാകീര്‍ണ്ണമായി മാറുന്നു. കന്നിമാസകന്യക നീരാടുമ്പോള്‍ പാഴ്ചളിക്കുളം പോലും നീലദര്‍പ്പണമായി മാറുന്നു. കന്നിമാസ നിലാവിന്റെ ശോഭയും നക്ഷത്രശോഭയും അനുഭവവേദ്യമാകുന്നു. കന്നിമാസത്തിലെ തെളിഞ്ഞ ആകാശം ചളിനിറഞ്ഞ കുളങ്ങളെ നീലദര്‍പ്പണങ്ങളാക്കി പരിവര്‍ത്തനം ചെയ്യുന്നു. 'അലക്കിത്തേച്ച കുപ്പായമിട്ട വെണ്‍മുകി'ലാണ് (സൗന്ദര്യപൂജ) കവിയ്ക്ക് കന്നിമാസത്തിലെ ആകാശം.
വിഴുപ്പുകളലക്കുന്നൂ
കലക്കുന്നൂ വിഷപ്പത
ചളിതോണ്ടിക്കളയുവാന്‍
നീളുന്നില്ലൊരു ഹസ്തവും
(നരബലി)
എന്നെഴുതിയ കവിയ്ക്ക് കന്നിമാസത്തിലെ പകലും രാത്രിയും സാന്ത്വനമരുളുന്നു. ശുഭ്രാകാശത്തെ പ്രതിബിംബിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇടശ്ശേരിയുടെ ചളിക്കുളത്തേയും ഇവിടെ ഓര്‍ക്കാം. വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ആനന്ദംകൊണ്ട് ഭൂമിയും; നക്ഷത്രക്കൂട്ടങ്ങളും നിലാവുംകൊണ്ട് ആകാശവും കന്നിമാസത്തെ ആഘോഷിക്കുകയാണ്.
മംഗലം കടവില്‍ കുളിച്ചുതൊഴുത് ആര്‍ദ്രയായ് മഞ്ഞള്‍ പ്രസാദവും തൊട്ടുവരുന്ന കന്നിപ്പുലര്‍വേളയെയും തൂവെളിച്ചം മെഴുകിയ ആകാശവീഥികളില്‍ കതിര്‍ക്കറ്റ ചുമന്നുകൊണ്ടുവരുന്ന സന്ധ്യകളെക്കുറിച്ചും കവി സൗന്ദര്യപൂജയില്‍ തുടരുന്നുണ്ട്. കാര്‍ഷികസമൃദ്ധിയുടെ നാളുകളായി കവിയില്‍ കന്നിമാസം നിറയുന്നു.
പൂജ, വീരപൂജ, പ്രേമപൂജ, ശാരദാപൂജ, ദേവതാപൂജ, സൗന്ദര്യപൂജ തുടങ്ങി ഒട്ടനവധി ശീര്‍ഷകങ്ങള്‍ പി. ഉപയോഗിച്ചിട്ടുണ്ട്. പി.യുടെ കാവ്യദര്‍ശനം, സൗന്ദര്യദര്‍ശനം, പ്രപഞ്ചദര്‍ശനം എന്നിവയുടെയൊക്കെ പ്രതീകമാണ് ഈ കവിതാശീര്‍ഷകങ്ങള്‍. കാവ്യവൃത്തി പി.യെ സംബന്ധിച്ചിടത്തോളം പൂജനീയവൃത്തിതന്നെ. വൃത്തത്തെയും താളത്തെയും വിസ്മരിപ്പിച്ചുകൊണ്ട് 'അദ്വൈതാമലഭാവസ്പന്ദിത വിദ്യുന്മേഖല' (ചങ്ങമ്പുഴ – മനസ്വിനി) പൂകുന്ന, കവിയും കവിതയും ഒന്നായിമാറുന്ന ദര്‍ശനത്തിലേയ്ക്ക് പി.യുടെ കവിത പൂത്തിതളിര്‍ത്തുനില്‍ക്കുന്നു. കേവലം വിശേഷണങ്ങളില്‍ തന്റെ കവിതകളെ തളച്ചിടാനാവില്ലെന്ന് ഓരോ കവിതയും ഉദ്ബോധിപ്പിക്കുന്നു. വാക്കുകള്‍കൊണ്ട് പുഷ്പഗോപുരമൊരുക്കുന്ന പി.യുടെ ആത്മകഥപോലും കവിതയല്ലാതെ, കവിതയില്ലാതെ തനിക്കൊന്നുമെഴുതാനാവില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.


ഡോ: ഷംല യു.,
. ജെ. ജോണ്‍ മെമ്മോറിയല്‍
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍,
തലയോലപ്പറമ്പ്.30 comments:

Azeez . said...

വളരെ നന്നായിരിക്കുന്നു.ഈ ബ്ലോഗില്‍ ഷംല ടീച്ച൪ എഴുതിയ ഏറ്റവും നല്ല ലേഖനമേതാണെന്നു ചോദിച്ചാല്‍ ഞാന്‍ പറയും അത് സൌന്ദര്യപൂജാപഠനമാണെന്ന്.വളരെ സുഖം തോന്നി.പ്രേമരസം വറ്റിത്തുടങ്ങിയ എന്നിലും കസ്തൂരിക്കുറി പൂശി ചെറുപുഞ്ചിരി തൂകി നി‍ല്‍ക്കുന്ന കന്നിമാസക്കന്യകയെ പുണരുവാനൊരു കൊതി. ഒരു നവയവ്വനം.വലിഞ്ഞുമുറുകിയ മുഖത്തൊരു ചെറു പ്രണയച്ചിരി.

കവിത വായിച്ചിട്ടില്ലാത്ത എനിക്ക്, ഇത്രയും മനോഹരമായി ആസ്വദിക്കുവാന്‍ സഹായിച്ച ഈ കവിതാപഠനമെഴുതിയ ടീച്ച൪ക്ക് അഭിനന്ദനം.

രണ്ടു വാക്കുളുടെ അ൪ത്ഥം എനിക്ക് പിടികിട്ടിയില്ല. ചിങ്ങപ്പുലരി കേവഞ്ചികയറി അകലേയ്ക്കു യാത്രയാവുന്നു. അതിലെ കേവഞ്ചി എന്താണ്? രണ്ട്, ഭാവനയുടെ മണിപത്തനങ്ങള്‍ സൃഷ്ടിക്കുന്നു. എന്താണ് മണിപത്തനങ്ങള്‍.

വളരെ മനോഹരമായ കാവ്യപദങ്ങള്‍ കോ൪ത്തിണക്കിയ ഈ വരികള്‍ വളരെ നന്നായിരിക്കുന്നു.

കാല സങ്കല്‍പ്പങ്ങളെക്കുറിച്ചുള്ള വരികള്‍ എന്നെ ആക൪ഷിച്ചു.ജീവിതത്തിലെ സാധാരണവും പ്രാദേശികവും വ്യക്തിപരവുമായ കാഴ്ചകളെ സൌന്ദര്യപൂജയിലൂടെ ഓരോ ഹൃദയത്തിലും അവരുടെ കൂടിയായ വൈകാരികാനുഭവമായി പ്രതിഷ്ഠിക്കുകയാണ് വാക്കുകളിലൂടെ കവി പിയും പഠനം നടത്തിയ യു ഉം.

വാല്‍ക്കഷണം:

എന്‍റെ വീട്ടില്‍ വന്ന ഒരു എട്ടുവയസ്സുകാരന്‍ കുട്ടിക്ക് ഞാന്‍ പഞ്ചാബി പായസം എന്ന കീ൪ ഉണ്ടാക്കിക്കൊടുത്തു.നല്ല രുചിയുണ്ടതിന്.ബ൪ഗ൪ കൊടുത്താലും കുക്കീസ് കൊടുത്താലും അവന്‍ പറയുന്ന വാക്ക് ഇതിനും പറഞ്ഞു- കൊള്ളാം.അപ്പോള്‍ ഞാന്‍ ചോദിച്ചു കൊള്ളാം എന്നു മാത്രമേയുള്ളൂ. അപ്പോള്‍ അവന്‍ പറഞ്ഞു, കൊള്ളാം എന്നതിനേക്കാള്‍ കൊള്ളാവുന്ന ഒരു വാക്ക് എനിക്കറിയില്ല.

പ്രവാസിയായ ഞാനും വാക്കുകളുടെ വികലാംഗനാണ്.അതുകൊണ്ടാണ് മനോഹരമായിരിക്കുന്നു, നന്നായിരിക്കുന്നു എന്നിങ്ങനെയുള്ള വാക്കുകള്‍ ആവ൪ത്തിച്ചുകൊണ്ടിരിക്കുന്നത്.ഈ കാവ്യ പഠനം നന്നായിരിക്കുന്നു.

Azeez . said...

വളരെ നന്നായിരിക്കുന്നു.ഈ ബ്ലോഗില്‍ ഷംല ടീച്ച൪ എഴുതിയ ഏറ്റവും നല്ല ലേഖനമേതാണെന്നു ചോദിച്ചാല്‍ ഞാന്‍ പറയും അത് സൌന്ദര്യപൂജാപഠനമാണെന്ന്.വളരെ സുഖം തോന്നി.പ്രേമരസം വറ്റിത്തുടങ്ങിയ എന്നിലും കസ്തൂരിക്കുറി പൂശി ചെറുപുഞ്ചിരി തൂകി നി‍ല്‍ക്കുന്ന കന്നിമാസക്കന്യകയെ പുണരുവാനൊരു കൊതി. ഒരു നവയവ്വനം.വലിഞ്ഞുമുറുകിയ മുഖത്തൊരു ചെറു പ്രണയച്ചിരി.

കവിത വായിച്ചിട്ടില്ലാത്ത എനിക്ക്, ഇത്രയും മനോഹരമായി ആസ്വദിക്കുവാന്‍ സഹായിച്ച ഈ കവിതാപഠനമെഴുതിയ ടീച്ച൪ക്ക് അഭിനന്ദനം.

രണ്ടു വാക്കുളുടെ അ൪ത്ഥം എനിക്ക് പിടികിട്ടിയില്ല. ചിങ്ങപ്പുലരി കേവഞ്ചികയറി അകലേയ്ക്കു യാത്രയാവുന്നു. അതിലെ കേവഞ്ചി എന്താണ്? രണ്ട്, ഭാവനയുടെ മണിപത്തനങ്ങള്‍ സൃഷ്ടിക്കുന്നു. എന്താണ് മണിപത്തനങ്ങള്‍.

വളരെ മനോഹരമായ കാവ്യപദങ്ങള്‍ കോ൪ത്തിണക്കിയ ഈ വരികള്‍ വളരെ നന്നായിരിക്കുന്നു.

കാല സങ്കല്‍പ്പങ്ങളെക്കുറിച്ചുള്ള വരികള്‍ എന്നെ ആക൪ഷിച്ചു.ജീവിതത്തിലെ സാധാരണവും പ്രാദേശികവും വ്യക്തിപരവുമായ കാഴ്ചകളെ സൌന്ദര്യപൂജയിലൂടെ ഓരോ ഹൃദയത്തിലും അവരുടെ കൂടിയായ വൈകാരികാനുഭവമായി പ്രതിഷ്ഠിക്കുകയാണ് വാക്കുകളിലൂടെ കവി പിയും പഠനം നടത്തിയ യു ഉം.

വാല്‍ക്കഷണം:

എന്‍റെ വീട്ടില്‍ വന്ന ഒരു എട്ടുവയസ്സുകാരന്‍ കുട്ടിക്ക് ഞാന്‍ പഞ്ചാബി പായസം എന്ന കീ൪ ഉണ്ടാക്കിക്കൊടുത്തു.നല്ല രുചിയുണ്ടതിന്.ബ൪ഗ൪ കൊടുത്താലും കുക്കീസ് കൊടുത്താലും അവന്‍ പറയുന്ന വാക്ക് ഇതിനും പറഞ്ഞു- കൊള്ളാം.അപ്പോള്‍ ഞാന്‍ ചോദിച്ചു കൊള്ളാം എന്നു മാത്രമേയുള്ളൂ. അപ്പോള്‍ അവന്‍ പറഞ്ഞു, കൊള്ളാം എന്നതിനേക്കാള്‍ കൊള്ളാവുന്ന ഒരു വാക്ക് എനിക്കറിയില്ല.

പ്രവാസിയായ ഞാനും വാക്കുകളുടെ വികലാംഗനാണ്.അതുകൊണ്ടാണ് മനോഹരമായിരിക്കുന്നു, നന്നായിരിക്കുന്നു എന്നിങ്ങനെയുള്ള വാക്കുകള്‍ ആവ൪ത്തിച്ചുകൊണ്ടിരിക്കുന്നത്.ഈ കാവ്യ പഠനം നന്നായിരിക്കുന്നു.

Anonymous said...

കേവഞ്ചി- ചരക്കുവള്ളം. പഴയകാലത്ത് നട്ടിന്‍പുറങ്ങലില്‍ ഉള്‍നാടന്‍ ജലഗതാഗതകാലത്ത് ചരക്കുകള്‍ കൊണ്ടുവന്നിരുന്ന വള്ളം. പുറത്തുനിന്നും ചരക്കുകള്‍ നാട്ടില്‍എത്തിക്കാനും നാട്ടില്‍ നിന്ന് ഉല്പന്നങ്ങള്‍ വെളിയിലേയ്ക്കുകൊണ്ടുപോകാനും ഇത്തരം വള്ളങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ കവിതയില്‍ ഓണക്കാലത്തിന് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനായി കച്ചവട സാധനങ്ങളുമായി എത്തുന്ന വഞ്ചികളെയാവാം ഉദ്ദേശിച്ചതി.
മണിപത്തനം - മനോഹരമായ നഗരം

Azeez . said...

Thanks.

ബിജോയ് കൂത്താട്ടുകുളം said...

നല്ല പഠനം.അഭിനന്ദനങ്ങള്‍

rajeevjosephkk said...
This comment has been removed by the author.
rajeevjosephkk said...

പ്രിയപ്പെട്ടവരേ,
മലയാളം അധ്യാപകരുടെ ലോകത്തേക്ക് യാദൃശ്ചികമായി എത്തിയതാണ്. ഞാൻ ഒരു ഇംഗ്ലിഷ് അധ്യാപകൻ ആണ്. ഈ ലോകത്തെത്താൻ താമസിച്ചതിൽ സങ്കടം തോന്നി. മനോഹരമായിരിക്കുന്നു. മലയാളം അധ്യാപകർ പൊതുവേ വളരെ ക്രിയേറ്റീവ് ആയി കണ്ടിട്ടുണ്ട് പല സ്കൂളുകളിലും.... അതിനു തെളിവു നിരത്തുകയാണ് ഈ സൃഷികളിലൂടെ നിങ്ങൾ...

ഉത്തരോത്തരം ബ്ലോഗ് വളരട്ടെ എന്ന് ആശംസകളോടെ

രാജീവ്
നിങ്ങളുടേതുപോലെ തന്നെ ഒരു ബ്ലോഗ് ഇംഗ്ലിഷ് അധ്യാപകർക്കു വേണ്ടി ഞാനും എഴുതിക്കൊണ്ടിരിക്കുന്നു. (അതിനെക്കുറിച്ച് അറിയാത്ത ഇംഗ്ലിഷ് അധ്യാപകർ നിങ്ങളുടെ സ്കൂളിൽ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞേക്കണേ....)
english4keralasyllabus.com

NB: എന്തേ ഐ. റ്റി. യുടെ പിന്നീടുള്ള പാഠങ്ങൾ മുടങ്ങി പോയി. അവ വളരെ ഉപകാര പ്രദമായിരുന്നു.

George said...

Best wishes
And congradulation
AJ JOHN SCHOOL FAMILY
GEORGE JOSEPH

Kalavallabhan said...

പി. യുടെ സൗന്ദര്യപൂജയോടു മത്സരിച്ച യു. വിന്റെ സൗന്ദര്യപൂജാ പഠനം ഏറെ ഇഷ്ടമായി.
ആശം സകൾ

shamla said...

എല്ലാ കമന്റുകള്‍ക്കും നന്ദി. അസീസിക്കയുടെ സംശയങ്ങള്‍ ദൂരീകരിച്ച അനോണിമസ്സിനു പ്രത്യേകം നന്ദി. കേവഞ്ചിയും മണി പത്തനവും പീയുടെ വാക്കുകള്‍ പകര്‍ത്തിയതാണ്.
വള്ളത്തോള്‍ നമ്മുടെ നാടോടി പാട്ടുകളെക്കുറിച്ച് എഴുതിയ 'പണ്ടത്തെ പാട്ടുകള്‍ 'എന്ന കവിതയില്‍
കേവഞ്ചി കടന്നു വരുന്നുണ്ട്.
"ജീവനോപായത്തിനായിപ്പുഴകളില്‍
കേവഞ്ചിയൂന്നുന്ന കേവലന്മാര്‍
നിത്യമിപ്പാട്ട് നനഞ്ഞൊരു നൂല്‍ പോലെ
നിദ്രതന്‍ വക്ത്രത്തിലിട്ടിഴക്കെ
രാവിന്റെ മൌനം പകര്തുമാ നാദം പോയ്‌
ദ്യോവില്‍ ചെന്നാഹ്ലാദ സ്തബ്ധമാക്കും
ചാരുവാം കിന്നരഗീതി ചെവിക്കൊണ്ടു
പോരുന്ന നക്ഷത്ര പംക്തിയേയും"
പീ എന്ന കവിയും ഭാവന കൊണ്ട് മണിപത്തനങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്.പത്തനം എന്ന വാക്കിനു മുകളില്‍ സൂചിപ്പിച്ചത് പോലെ പട്ടണം എന്ന അര്‍ത്ഥത്തിനു പുറമേ രാജധാനിയുള്ള നഗരമെന്നും ശബ്ദതാരാവലി അര്‍ഥം കല്‍പ്പിക്കുന്നുണ്ട്.മണിഗോപുരങ്ങലാലും ഉദ്യാനങ്ങളാലും വിസ്മയക്കാഴ്ച്ചകലാലും നിറഞ്ഞ രാജധാനികളുള്ള സുന്ദരമായ നഗരം തന്നെയാവും പീയുടെ
ഭാവനാമണിപത്തനം. പ്രകൃതിയുടെ വര്‍ണവിസ്മയങ്ങളില്‍ അഭിരമിച്ച കവിയാണല്ലോ പി.

Litty said...

valare nalla padanam .Abhinandanangal..................

nvmsathian said...

നന്നായി. നല്ല ഒരു പഠനം കാത്തുനില്‍ക്കുകയായിരുന്നു.
നന്ദി

nvmsathian said...

നന്നായി. നല്ല ഒരു പഠനം കാത്തുനില്‍ക്കുകയായിരുന്നു.
നന്ദി

ramlamathilakam said...

azeeska,

chinga masathile poorna chandran cheruthayi cheruthayi oru vanchi yude aakruthiyilakunnu.angane chinga nilav yathra paranju pokunnu..athu noki gramam kanneerode nilkunnu..
onam kazhiju yathra paranju vanchi keri pokunna veetukarane nokinilkunna veettukar..

ramlamathilakam said...

azeeska,

chinga masathile poorna chandran cheruthayi cheruthayi oru vanchi yude aakruthiyilakunnu.angane chinga nilav yathra paranju pokunnu..athu noki gramam kanneerode nilkunnu..
onam kazhiju yathra paranju vanchi keri pokunna veetukarane nokinilkunna veettukar..

Azeez . said...

എന്‍റെ സംശയങ്ങള്‍ ദൂരീകരിച്ച അദ്ധ്യാപക൪ക്ക് നന്ദി. ഞാന്‍ സ്കൂളോ൪മ്മകളിലെഴുതിയപോലെ, ഞാന്‍ ജനിക്കുന്നതിനു മുമ്പേ എന്‍റെ ബാപ്പയ്ക്ക് ദൂരെ മാ൪ക്കറ്റുകളില്‍ നിന്നും കേവുവള്ളത്തില്‍ ചരക്കു കൊണ്ടുവരുന്ന ജോലിയായിരുന്നു. അന്ന് എറണാകുളം വികസിത മാ൪ക്കറ്റല്ലായിരുന്നു. കോട്ടപ്പുറം, കൊടുങ്ങല്ലൂ൪, മട്ടാഞ്ചേരി, പെരുമ്പാവൂ൪ എന്നിവിടങ്ങളില്‍ നിന്നാണ് ബാപ്പ ചരക്കുകള്‍ കൊണ്ടുവന്നിരുന്നത്.
കേവു വഞ്ചിയെനിക്കറിയാമായിരുന്നു. കേവഞ്ചിയറിയില്ലായിരുന്നു. അനോണിമസ് വ്യക്തമാക്കിയപ്പോള്‍ തന്നെ എനിക്ക് ഒരു കുറ്റബോധം തോന്നിയിരുന്നു, വള്ളക്കാരന്‍റെ മകനായ എനിക്ക് കേവഞ്ചി അറിയാതെപോയല്ലോ എന്ന്.
റംല മതിലകത്തിന്‍റെ വാക്കുകള്‍ എന്നെ കരയിപ്പിച്ചുകാണും. പതിനെട്ട് മുഴമുള്ള കൈക്കോലുമായി പാതിരാക്ക് , മലവെള്ള സമയത്തുപോലും വീടുവിട്ടിറങ്ങിപ്പോകുന്ന ബാപ്പയെ ഓ൪ത്ത് ബല്ലുമ്മ കരയാറുണ്ടായിരുന്നു. വിദ്യാരംഗത്തിലെ ഈ ച൪ച്ച കണ്ട് അടുത്ത ചോദ്യപേപ്പറില്‍ ഇങ്ങിനെ വരാം. വാക്യത്തില്‍ പ്രയോഗിക്കുക. കേവഞ്ചി കയറുക. അപ്പോള്‍ ഇങ്ങിനെ എഴുതാം.
അസീസ് കൈക്കുഞ്ഞായിരുന്നപ്പോള്‍ ഉമ്മയുടെ മടിയിലിരുന്ന് വരാപ്പുഴ കായലരികത്ത് നിന്ന് ഒരു ചന്ദ്രക്കലപൊട്ടുപോലെ മറഞ്ഞുമറഞ്ഞ് ബാപ്പ കോട്ടപ്പുറത്തേക്ക് കേവഞ്ചി കയറിപ്പോകുന്നത് അസീസും ഉമ്മയും വളരെ ദു:ഖത്തോടെ നോക്കി നിന്നിരുന്നു.

ലീമ വി.കെ said...

ഷംല ടീച്ചര്‍
"അവള്‍ നീരാടുമ്പോള്‍ പാഴ്ച്ചളിക്കുളം എങ്ങനെ നീലദര്‍പ്പണമായി മാറും" എന്നെ അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു ഇത്.കര്‍ഷക കന്യകയുടെ വിശുദ്ധി എന്നൊക്കെ പറഞ്ഞു രക്ഷപ്പെടുമ്പോഴും പി യുടെ പദ്യത്തിന്റെ മുന്നിലെ തോല്‍വി ഞാന്‍ നന്നായി അറിഞ്ഞിരുന്നു.ഷംല ടീച്ചറിന്റെ കവിതാസ്വാദനം ഇഷ്ടമായി. "ഒരു നോട്ടത്തില്‍ പൂക്കുന്ന പിച്ചകച്ചെടി" "കവിയുടെ മനസ്സാകുന്ന കുളം നീല ദര്‍പ്പണമായി".എന്തൊരു ഭാവനയല്ലേ മനസ്സു കളിര്‍ത്തുപോകുന്ന അനുഭവം.

shamla said...

ലിമടീചെര്‍,
പീയുടെ വരികള്‍ക്ക് മുന്‍പില്‍ ആത്മവിശ്വാസമില്ലാതെയാണ് ഞാനും കഴിഞ്ഞ വര്‍ഷം ചിലവിട്ടത് . അത് കൊണ്ടുതന്നെ അവധിക്കാലത്ത് പീയുടെ
കവിതകള്‍ മനസ്സിരുത്തി വായിച്ചു. അതിന്റെ പരിണത ഫലമാണ് ഈ എഴുത്ത്. ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം. ഒരിക്കല്‍ കാണാം,നേരിട്ട്.

ജഗന്‍ said...

കാത്തു കാത്തു കാത്തിരുന്നിട്ടും....എന്തേ,ബ്ളോഗിലെ പോസ്റ്റുകളൊന്നും....മാറാത്തത് സാറന്മാരേ...?

mahmood said...

Dear all,

I'm Mahmood from Jawaharlal Nehru University. I am preparing a book (an edited volume) on the film Adaminte Makan Abu. In this website, once Dr. Shamla U wrote a nice article on the film. Could anyone of you please help me to contact Dr. Shamla Teacher, thus I can ask her for the permission to include her article in the book sending her e-mail ID or Phone Number? I will be very thankful to you if you could do this for me.

Sincerely,
Kooria
+91 9650 964 984

Mahmood Kooria
Centre for Historical Studies,
School of Social Sciences,
Jawaharlal Nehru University,
New Delhi-110067
mahmoodpana@gmail.com

Azeez . said...

പുതിയ പുസ്തകത്തിന് എല്ലാ അഭിനന്ദനങ്ങളും മഹമൂദ്.
ഞങ്ങളുടെ വിദ്യാരംഗം ബ്ലോഗും അതിലെ പ്രശസ്ത എഴുത്തുകാരിയും ആഗോള ബുജികേന്ദ്രമായ ജെ എന്‍ യു വില്‍ പോലും ശ്രദ്ധിക്കപ്പെട്ടുവെന്നത് ഞങ്ങളെ സന്തോഷിപ്പിക്കുന്നു.ഡോ. ഷംലയെ കോണ്‍ട്ടാക്റ്റ് ചെയ്യുവാന്‍ സഹായിക്കാമോ എന്നോ? ഞങ്ങളുടെ ബ്ലോഗിലെ നിത്യസാന്നിദ്ധ്യമായ ഡോ. ഷംല ഈ റിക്വിസ്റ്റ് എപ്പൊഴേ കണ്ടുകഴിഞ്ഞു. മറുപടി കാക്കുക.

anitha sarath said...

mekharoopante kavithaye kurichulla ee aswadanam akaasatholam uyarnnu mekhangale thottu.

Anonymous said...

i kavitayil vinpichakachedi ennal entanu arttam neela darppanam entanu ottavakkil enjane ezhutam

Anonymous said...

വിണ്‍പിച്ചകച്ചെടി - നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം
നീലദര്‍പ്പണം - തെളിഞ്ഞുകിടക്കുന്ന ജലാശയങ്ങള്‍

shamla said...

അനോണിമസ് എഴുതിയത് തന്നെ ഉത്തരം.
കന്നിമാസത്തെ ശുഭ്രതയാര്‍ന്ന ആകാശത്തെയാണ് ഇവിടെ വര്‍ണ്ണിക്കുന്നത്. കാര്‍മേഘം ഒഴിഞ്ഞ ആകാശത്ത്‌ മിന്നി നില്‍ക്കുന്ന
നക്ഷത്രക്കൂട്ടങ്ങളെയാണ് വിണ്‍ പിച്ചകചെടി കൊണ്ട് ഉദ്ദേശിക്കുന്നത്.
കന്നിമാസത്തെ നീലിമയാര്‍ന്ന ആകാശത്തിന്റെ പ്രതിഫലനം പാഴ്ചെളിക്കുളത്തെ നീല കണ്ണാടി പോലെ തെളിമയുള്ളതാക്കുന്നു.
നീല ദര്‍പ്പണം എന്നാല്‍ നീലാകാശം പ്രതിഫലിച്ച കുളമെന്നര്‍ത്ഥം.
ഒറ്റ വാക്കിലോ വരിയിലോ പീയുടെ കല്പനകളെ ഒതുക്കുമ്പോള്‍ ഇത്രയല്ലേ നമുക്ക് പറയാന്‍ പറ്റൂ.

Anonymous said...

valare nandiundu samsayam teerttu tannatinu

Anonymous said...

dear teacher,
valare nannayittunde.enikku class edukan ethrayum nalla oru padanam vereyilla.thank u teacher.
by
heera teacher
thrissur

sindhuteacher said...

good very interesting

sindhuteacher said...

good

Fathi Hasnu said...

It was an great help for me as a reference..
Thanks a lot..
Good work mam..