എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 26, 2012

രാ,മായണം - കവിത
ഉദിച്ചുയരുന്നൂ വീണ്ടും തമസ്സെഴും മാനത്ത്
ഒരു സ്വാതിതാരകം പ്രകാശമായി
നിറയട്ടെ, മനമിനിയും, കതിരണിയട്ടെ
വയലാകവേ, പിന്നെയീയുലകമാകവേ.
ജ്യോതിസ്സിനെയാകവേ അരിഞ്ഞുവീഴ്ത്തും
കൊലക്കത്തികള്‍ മിന്നല്‍ വീഴ്ത്തിയപ്പോള്‍
പിടഞ്ഞുവീണൊരാ മനസ്സാക്ഷികള്‍
അനാഥരായ് തെരുവിലലഞ്ഞപ്പോള്‍
കഴിഞ്ഞുവോ, എങ്ങും പരന്നുവോ
എവിടെയുമന്ധകാരമെന്നുറക്കെ
നിലവിളികളമര്‍ത്തി, കാതുകള്‍ പൊത്തി
കണ്ണുകളിറുക്കിയടച്ചു ഞങ്ങള്‍
ധൃതരാഷ്ട്രജന്മങ്ങളായ് നിരങ്ങി
'അരുതരുത് ' മന്ത്രങ്ങള്‍ ഏതോ
വിഷക്കൊടുങ്കാറ്റിനാല്‍ പ്രേതാത്മാക്കളായ്
അലഞ്ഞാലിന്മേല്‍ തലകീഴായ്ത്തൂങ്ങിനിന്നു.
ആയിരമിലകളാമന്ത്രമേറ്റുവാങ്ങി
പതുക്കെ നിമന്ത്രണം ചെയ്തുനിന്നു.
ഇനിയില്ല പ്രഭാതമെന്നുറച്ച്
കണ്ണുനീരിനെപ്പോലും അടക്കിവച്ചു
കണ്ണുമൂടിയാശ്ശീലതന്‍ അരികിലൂടരിച്ചേറുകയല്ലോ
ഇത്തിരിവെട്ടത്തിന്‍ ദീപ്തരശ്മി.
മനസ്സിന്റെ ലോലപാളികള്‍ പൊട്ടി
ഒരായിരം വിത്തുകള്‍ പൊങ്ങിപ്പറക്കുന്നു.
പ്രത്യാശതന്‍ നിറങ്ങള്‍ മഴവില്ലുതുന്നിയ
സഹതാപ, അനുതാപ, സ്നേഹ
അപാരകരുണ നിറയുന്നൊരാ
അന്‍പിന്റെ അരുളായ കിരണങ്ങള്‍
ഹാ! ജയിക്ക ജയിക്ക നീ മാനുഷ ചൈതന്യമേ....

മായാദേവി സി.
മലയാളം അദ്ധ്യാപിക
ഗവ. ഹൈസ്ക്കൂള്‍ നാമക്കുഴി
എറണാകുളം

11 comments:

ബീന. said...

രാ മായട്ടെ! നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷയുടെ ആഴ​​മറിയിക്കാന്‍ കവിതയ്ക്ക് കഴിഞ്ഞു.ആശംസകള്‍!

Sreekumar Elanji said...

ഉദിച്ചുയരുന്നൂ വീണ്ടും തമസ്സെഴും മാനത്ത്
ഒരു സ്വാതിതാരകം പ്രകാശമായി
നിറയട്ടെ, മനമിനിയും, കതിരണിയട്ടെ
വയലാകവേ, പിന്നെയീയുലകമാകവേ.

ഈ പ്രതീക്ഷകളാണു് നമ്മെ നാളെയെക്കുറിച്ചു് ചിന്തിപ്പിക്കുന്നതു്.
നല്ല കവിത.

Azeez . said...

താങ്ക്യു ടീച്ച൪.കവിതയുടെ പേര് വായിച്ചപ്പോഴാണ് എനിക്ക് കാലബോധമുണ്ടായത്. രാത്രി പത്തു മണിക്ക് സൂര്യനസ്തമിക്കുകയും പകല്‍ മീനവറുതിയിലായിരിക്കുകയും ചെയ്യുന്നതുകൊണ്ട് നാട്ടില്‍ ക൪ക്കിടകം എത്തിയത് ഞാനറിഞ്ഞേയില്ല.
എല്ലാം ശുഭകരമായിരിക്കട്ടെ. ടീച്ച൪ എഴുതിയ അന്‍പിന്‍റെ അരുളായ കിരണങ്ങള്‍ക്കും എന്നും ജയിക്കേണ്ട മനുഷ്യ ചൈതന്യത്തിനും വണക്കം.

Kalavallabhan said...

പ്രത്യാശതന്‍ നിറങ്ങള്‍ മഴവില്ലുതുന്നിയ
ഇത്തിരിവെട്ടത്തിന്‍ ദീപ്തരശ്മി

വില്‍സണ്‍ ചേനപ്പാടി said...

കണ്ണുകള്‍ മൂടിയ തിരശീലകള്‍ അഴിച്ചുവച്ച്
പ്രഭാതങ്ങള്‍ കാണേണ്ട സമയമേറെയായി.

anitha sarath said...

kavithayude peru nannaayi. ella thinmakaludeyum raavu maanyatte...maayanam..maayukathanne venam. iniyum ezhuthuka.

Azeez . said...

ഈ കവിതയുടെ പേര് അന്ധകാരം മായണം എന്ന അ൪ത്ഥത്തിലാണെങ്കില്‍ രാ മായണം എന്നോ ആ "രാ" ഒറ്റയ്ക്ക് നിലനില്‍ക്കുന്നതല്ലെങ്കില്‍ പഴയതുപോലെ കൂട്ടി രാമായണമെന്നോ എഴുതിയാല്‍ പോരേ, രാ കഴിഞ്ഞുള്ള കോമയുടെ ഗുട്ടന്‍സെന്താണ്, രാ കഴിഞ്ഞുള്ള കുനിപ്പില്‍ എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ പ്രവാസിയായ എന്‍റെ തലയിലുണ്ട്.ഏതെങ്കിലും അദ്ധ്യാപക൪ ഒന്നു വിശദീകരിച്ചുതന്നാല്‍ ഉപകാരം.

Azeez . said...

ഈ കവിതയുടെ പേര് അന്ധകാരം മായണം എന്ന അ൪ത്ഥത്തിലാണെങ്കില്‍ രാ മായണം എന്നോ ആ "രാ" ഒറ്റയ്ക്ക് നിലനില്‍ക്കുന്നതല്ലെങ്കില്‍ പഴയതുപോലെ കൂട്ടി രാമായണമെന്നോ എഴുതിയാല്‍ പോരേ, രാ കഴിഞ്ഞുള്ള കോമയുടെ ഗുട്ടന്‍സെന്താണ്, രാ കഴിഞ്ഞുള്ള കുനിപ്പില്‍ എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ പ്രവാസിയായ എന്‍റെ തലയിലുണ്ട്.ഏതെങ്കിലും അദ്ധ്യാപക൪ ഒന്നു വിശദീകരിച്ചുതന്നാല്‍ ഉപകാരം.

anitha sarath said...

ഈ ചിഹ്നത്തെ (,) അല്പവിരാമം എന്നാണ് പറയുക. അതായത് അല്പം നിറുത്തുക. ഇവിട്ടെ നിറുത്താതെ ചേര്‍ത്തു പറയുമ്പോള്‍
രാമായണം ( രാമന്റെ യാത്ര) എന്നും നിറുത്തുമ്പോള്‍ രാവ് മായണം എന്നും അര്‍ഥം കല്‍പ്പിക്കാം.

Azeez . said...

താങ്ക്സ് അനിത ടീച്ച൪. എനിക്ക് മലയാളം ഗ്രാമ൪ പഠിക്കുവാന്‍ ഭാഗ്യമുണ്ടായിട്ടില്ല. പത്താം ക്ലാസ് വരെ അറബിയായിരുന്നു മലയാളത്തിനു പകരം പഠിച്ചത്. വായനയുടെ ശീലം കൊണ്ട് ഞാനെഴുതുന്നതാണ്. സന്ധി, സമാസം പോലും അറിഞ്ഞുകൂട.
"അല്‍പ വിരാമത്തിനു" നന്ദി.

malayalamatholi said...

Good