എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 5, 2013

ഓര്‍മ്മകള്‍ മായുന്നു - കവിത


വഴിതെറ്റി, കണ്ണുകള്‍ പാതിരാപ്പാടത്ത്
പഴനെല്ല് കൊയ്യും കിനാവ്‌ കണ്ടു
കരയുന്നു പിന്നെ ചിരിക്കുന്നു വീണ്ടുമെന്‍
കദനങ്ങള്‍ പായാരം പങ്കിടുന്നു.

ചിതറിത്തിമിര്‍ത്തെത്തും മോഹനീര്‍ച്ചാര്‍ത്തെന്നെ
എതിരിട്ടുചൊല്ലി ഒഴുകില്ല ഞാന്‍
മനസ്സിന്റെ തീരത്ത്‌ ചാഞ്ഞുനില്‍ക്കും
സ്നേഹമരവും പറഞ്ഞിനി പൂക്കില്ല ഞാന്‍.

മറവികള്‍ ഓര്‍മയുടെ മതിലുംകടന്നെത്തി
കരിപൂണ്ട മൂലയില്‍ കാത്തുനിന്നു
അവയെന്റെ കരളിന്റെ കരളില്‍ കഠാരയുടെ
തെളിമുന കൊണ്ടുപടം വരച്ചു.

കണ്ണീരുറഞ്ഞു ഹിമാമാലയായി മാറുന്നു
ഉരുക്കിയൊഴുക്കുവാന്‍ സൂര്യനില്ല
പഴമയുടെ പലകയിലമരുന്നിരിക്കുന്നു
തെളിയാത്ത ചിത്രങ്ങള്‍ ചിന്തപോലെ.

മനസ്സിന്റെ കോണിന്നിരുട്ടത്തു ചാരിനി-
ന്നൊരു വീണ മീട്ടുന്നപശ്രുതികള്‍
ചിതലുകള്‍ തിന്നുതീര്‍ത്തോടുവില്‍ എറിഞ്ഞു
പൊന്‍ മണികള്‍ അലുക്കിട്ട എന്‍ ചിലങ്ക.

മിഴിനീരൊഴിച്ചു ഞാന്‍ സൂക്ഷിച്ച ചിപ്പികളില്‍
മിഴിതുറന്നില്ല തൂമുത്തുമണി
ഓര്‍മ്മയുടെ ചിത്രങ്ങളൊട്ടിച്ച പുസ്തകത്തി-
ന്നാഴങ്ങളില്‍ മയില്‍‌പ്പീലി ചത്തു.

കനിവേതുമില്ലാതെ കനല്‍ക്കൂന ചിതറിച്ചു
മുകളില്‍ തിളങ്ങുന്ന മീനസൂര്യന്‍
കരളിന്നഗാധതയില്‍ അലറുന്ന സാഗരത്തി--
ന്നരികില്‍ തളര്‍ന്നു ഞാന്‍ വീഴുമെന്നോ...

മറവികള്‍ മരണമില്ലാതമരത്വമാര്‍ന്നതില്‍
അലിയുന്നമരുന്നു നിത്യതയില്‍
മറവികള്‍ മരണമില്ലാതമരത്വമാര്‍ന്നതില്‍
അലിയുന്നമരുന്നു നിത്യതയില്‍.


അനിതാ ശരത്
മലയാളം അദ്ധ്യാപിക
ഗവ. ഹൈസ്കൂള്‍, കാലടി
തിരുവനന്തപുരം

12 comments:

Azeez . said...

Dear teacher , I feel very sad to read this poem. You have described sadness in all its varied forms, and its expression may bring some healing to the wounded heart of the poet and the reader.
My empathy with the poet.
Good verses, good rhymes and rhythm.

Unknown said...

പഴനെല്ല്കൊയ്ത്ത്, പൂക്കാത്ത സ്നേഹമരം,ചത്ത മയില്‍പ്പീലി,ചിലങ്ക......
ബിംബമഴയില്‍ നന‍‍ഞ്‍ഞുകുളിച്ച അനഭൂതി.....
കവിത വായിച്ചുതീരുമ്പോഴും ഗൃഹാതുരത്വം ഇറ്റിറ്റു വീഴുന്ന നനുത്ത ശബ്ദം....
പദലാളിത്യവും ഭംഗിയായ ഇണക്കവും....
ഓര്‍മ്മകള്‍ മായുന്ന ഈ അല്‍ഷിമേഴ്സ്കവിത കൊള്ളാം

Unknown said...

പഴനെല്ല്കൊയ്ത്ത്, പൂക്കാത്ത സ്നേഹമരം,ചത്ത മയില്‍പ്പീലി,ചിലങ്ക......
ബിംബമഴയില്‍ നന‍‍ഞ്‍ഞുകുളിച്ച അനഭൂതി.....
കവിത വായിച്ചുതീരുമ്പോഴും ഗൃഹാതുരത്വം ഇറ്റിറ്റു വീഴുന്ന നനുത്ത ശബ്ദം....
പദലാളിത്യവും ഭംഗിയായ ഇണക്കവും....
ഓര്‍മ്മകള്‍ മായുന്ന ഈ അല്‍ഷിമേഴ്സ്കവിത കൊള്ളാം

ഷാജി നായരമ്പലം said...

നിയതാമയക്ഷരക്കൂട്ടൊരുക്കീടുകില്‍
കവിതയില്‍ താളം തടഞ്ഞിടില്ല...

ശ്രീ said...

ആഹാ... മനോഹരം.

നല്ല വരികള്‍, നല്ല ഈണത്തില്‍ വായിച്ചു പോകാനാകുന്നുണ്ട്.

ഇനിയുമെഴുതുക, ആശംസകള്‍!

സൗഗന്ധികം said...

സ്മൃതികൾ, ഒരു മൗനരാഗ വേലിയേറ്റമായ് ..

ഇടറും വിരഹം, തുളുമ്പുമാത്മ ഭാവമായ് ..

നല്ല കവിത

ശുഭാശംസകൾ.......

Unknown said...

Kanniruranju hima malayayimarunnu

വില്‍സണ്‍ ചേനപ്പാടി said...


മറവിയുടെ മഞ്ഞലകള്‍ മായിച്ചു നോക്കിയാല്‍
കാണുന്ന ഓര്‍മ്മചിത്രങ്ങള്‍ക്ക് മലയാളത്തിന്റെ ആര്‍ദ്രത.
സ്മൃതിഭംഗത്തിന്റെ കൊടും തമസ്സിനും മായ്ക്കാനാവാത്ത പഴനെല്ലു കൊയ്യും പാടങ്ങള്‍. പുഴയുടെ ഒഴുക്കുണ്ട് വരികള്‍ക്ക്

anitha sarath said...

ELLAVARKKUM NANDI. ee kavitha ENIK JILLA LIBRARY KALOTHSAVATHIL 1st KITTIYATHANU. VISHAYAM ORMAKAL MAAYUNNU ennayirunnu.

ലീമ വി.കെ said...

നല്ല കവിത. ഇനിയും പൂക്കില്ലെന്നു പറഞ്ഞ സ്നേഹമരത്തിന്റെ നൊമ്പരങ്ങള്‍

Anonymous said...

മറവിയുടെ മതില് കടന്നെത്തുന്ന ഓര്മ്മകള് ........കവിത ഇഷ്ടായി ..അഭിനന്ദനങ്ങൾ

Anonymous said...

മറവിയുടെ മതില് കടന്നെത്തുന്ന ഓര്മ്മകള് ........കവിത ഇഷ്ടായി ..അഭിനന്ദനങ്ങൾ