പട്ടിക പൂര്‍ത്തിയാക്കുക, പട്ടിക ക്രമപ്പെടുത്തുക, പട്ടികയാക്കുക എന്നൊക്കെയുള്ള തലക്കെട്ടോടെ ഒരു ചോദ്യം കഴിഞ്ഞ കുറെക്കാലമായി എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് മലയാളം ഒന്നാം പേപ്പറില്‍ ചോദിക്കാറുണ്ടായിരുന്നല്ലോ. അതിന്റെ വെളിച്ചത്തില്‍ തയ്യാറാക്കിയ ഒരു പ്രസന്റേഷനാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രമീകരണത്തിനുള്ള ചോദ്യം ഇങ്ങനെതന്നെ ചോദിച്ചില്ലെങ്കില്‍ പോലും പാഠങ്ങള്‍, രചയിതാക്കള്‍, കൃതികള്‍, കഥാപാത്രങ്ങള്‍ ഇവയിലൂടെ ഒന്ന് കടന്നുപോകാന്‍ തീര്‍ച്ചയായും ഈ പ്രസന്റേഷന് പ്രയോജനപ്പെടും എന്നു കരുതുന്നു.
പ്രസന്റേഷന് പി. ഡി. എഫ്. രൂപത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഡോക്യുമെന്റ് വ്യൂവറില്‍ തുറന്ന് വ്യൂ മെനുവില്‍ നിന്നും പ്രസന്റേഷന് സെലക്ടുചെയ്താല്‍ പി. ഡി. എഫ്., പ്രസന്റേഷനായി കാണാം.
16 comments:
വളരെ നല്ലകാര്യം .
വിദ്യാരംഗത്തില്‍ അമരക്കാരനായി ഈ സ്ലൈഡ് തയ്യാറാക്കിയ ശ്യാം ലാല്‍ സാറിനു പ്രത്യേക നന്ദി അറിയിക്കട്ടെ..
ഇന്നുതന്നെ അടുത്ത ക്ലാസ്സില്‍ ഇതു കുട്ടികളെ കാണിക്കട്ടെ... എല്ലാ കുട്ടികള്‍ക്കും വിജയാശംസകള്‍ നേരുന്നു ..
ക്രമീകരണം കണ്ടു..നല്ല ഉദ്യമം.നന്ദി,അഭിനന്ദനങ്ങള്‍.
പട്ടികപ്പെടുത്താനുള്ള ചോദ്യങ്ങള്‍ ഈ വര്‍ഷം ഉണ്ടാകുമോ..?
കുട്ടികള്‍ക്ക് പാഠങ്ങള്‍ ഓര്‍ക്കാനും ഓര്‍മ്മിപ്പിക്കുവാനും പ്രസന്റേഷന് ഉപകരിക്കും
krameekaranathinu valare nandi. njangal nannayi upayogapeduthunnund.krameekaranam thayyarakkan kanicha khamayum athu vidyarangathil post cheythu ennepoleyulla thavalakalkku sahayamavan kanicha nalla manasum... mashe...orikkalkkoodi nandi.vadakkoonnanu.perezhuthan oru chammal!so anonymous...
thankyou syamlalsir for the useful attempt
വളരെയേറെ ഉപകാരപ്രദമായ ഒരു ഉദ്യമം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.
നന്ദി സര് ............
Good attempt.Thank u Shyamlal sir.....
അടി പൊളി
Dear Sir,
english4keralasyllabus.com is a website for students and teachers of English. It has been active for 154 days now. It is collection of photos , videos, questions and other study materials for students of Kerala Syllabus form Stds. 8-12.
Please visit it and if u find it worth visiting add a link in your website and tell others also.
വളരെ നന്നായിട്ടുണ്ട്.
മലയാളത്തിനു പിറകെ ഹിനിദി പരീക്ഷയും കുട്ടികളെ ചതിച്ചു, അധ്യാപകരെയും. കുട്ടികള്‍ പരിശീലിച്ചു വന്നിരുന്ന പുതിയരിതികളോട് ഒട്ടും യോജിക്കാത്ത, കൂടുതലും ശക്തമായഅപഗ്രഥനം ആവശ്യമായ ചോദ്യങ്ങള്‍ എണ്ണക്കൂടുതല്‍ കൊണ്ടും കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.നിശ്ചിതസമയത്ത് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞില്ല. മാതൃകാചോദ്യങ്ങളായി മുന്‍പ് പരിചയപ്പെടുത്തിയിരുന്ന തരത്തിലുള്ള ഒന്നുംതന്നെ മലയാളം-ഹിന്ദിപരീക്ഷകളില്‍ കണ്ടില്ല.A+,A ഗ്രേഡുകാര്‍ക്കും അത്യാവശ്യം ജയിക്കാന്‍ മാത്രം കഴിയുന്നവര്‍ക്കും ഉള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്താനേ ഇത്തരം പരീക്ഷാനടത്തിപ്പുകൊണ്ടു കഴിയൂ.SSLCയ്ക്കും ഇതാണവസ്ഥയെങ്കില്‍ ഇനി എന്നാണ് ഈ മാതൃക കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ അവസരം? model exam -നു തൊട്ടുപിറകെ IT Practical exam നടത്താന്‍ മറ്റു സ്കൂളുകളിലേയ്ക്കു പോകേണ്ട അധ്യാപകരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. മുഹൂര്‍ത്തമാകുമ്പോള്‍ പരീക്ഷണങ്ങള്‍ നടത്തി കുട്ടികളുടെ ഭാവി തകര്‍ക്കരുതെന്ന് ബന്ധപ്പെട്ട അധികാരികളോട് അപേക്ഷിക്കുന്നു.
മോഡല്‍ പരീക്ഷയെക്കുറിച്ചു് അഭിപ്രായങ്ങളൊന്നും വന്നില്ലല്ലോ..ജിംജോമാഷിന്റെ അഭിപ്രായം ശ്രദ്ധേയം.
ഒരുക്കം മൂന്നു് യുണീറ്റ് -മോഹനന്‍മാഷിന്റെ-മലയാളം വീഡിയോ മാത്രം കണ്ടു.മാതൃകാചോദ്യങ്ങലും വീഡിയോയുംSSLC ORUKKAM (YOU TUBE) വിദ്യാരംഗത്തിലെങ്കിലും ഉടനെ ഇടണം.എന്താ ഒരു ആലസ്യം?
മോഡല്‍ മലയാളം ഒന്നാം പേപ്പര്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വീകാര്യമായില്ല.വീദ്യാരംഗത്തിന്റെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുന്നു.
പത്താം ക്ലാസിന്റെ മലയാളം-ഹിന്ദി മോഡല്‍ പരീക്ഷകള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. ചോദ്യകര്‍ത്താക്കളുടെ പാണ്ഡിത്യപ്രകടനം sslc യ്ക്കും പ്രതീക്ഷിക്കാമോ?
മലയാളം കേരള പാഠാവലി ചോദ്യങ്ങള്‍ ഇരുട്ടടിയായി.കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി തുടരുന്ന രീതിയില്‍ നിന്ന് മാറുമ്പോള്‍ അത് നേരത്തെ അറിയിക്കണം.
ക്ലസ്റ്റര്‍ എത്ര നടത്തി.ഇങ്ങനൊരു മാറ്റത്തെപ്പറ്റി ആരും പറഞ്ഞില്ല.ഡി.റ്റി.പി. യും ശരിയായില്ല.എല്ലാം ഒരേ ഫോണ്ടില്‍ കിടന്നതുകൊണ്ട് ചോയ്സുണ്ടെന്ന് ചില കുട്ടികള്‍ക്കു മലസിലായില്ല
THANKS..........................
TO ALAPPUZHA JILLA PANCHAYAT
Post a Comment