എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Mar 4, 2011

ഭ്രാന്തക്കൂട്ടായ്മ - കവിത

 
എന്റെ മാഷേ,
മുജിത്തിന്റെ ചിന്തകള്‍ മനസ്സ് കലക്കി മറിച്ചു. ഫലം എന്നെ അത്ഭുതപ്പെടുത്തി........... ഞാനറിയാതെ ഞനൊരു കവിത കുറിച്ചു

മണ്‍കുടം ഉടയുന്നനേരം
പഞ്ചഭൂതങ്ങള്‍ ചിരകാലസ്വപ്നങ്ങള്‍
സാക്ഷാത്കരിക്കുന്നനേരം
ധ്വനിസാന്ദ്രമായിടും ജീവിതപ്പൊരുളിനെ
ജീവരാശിക്കേകിയാത്രപോകാം
മന്ദമായ് വീശുന്നപൂങ്കാറ്റിലേറിയീ-
സൃഷ്ടപ്രപഞ്ചത്തിലലിയാം
നക്ഷത്രരാശികള്‍ കണ്ണചിമ്മീടുന്ന
ലാവണ്യസാരമായ് ത്തീരാം
ചടുലചലനങ്ങളാലിളകിമറിയുന്നൊരീ
ഊര്‍ജ്ജപ്രവാഹത്തിലേറാം.....
ഭൂമദ്ധ്യരേഖയും രേഖാംശരേഖയും
ആശപോല്‍ നീട്ടിവരയ്ക്കാം
ഭാഷാന്തരങ്ങളെ ചാലിച്ചെടുത്തൊരു
പൂന്തേന്‍ കുഴമ്പാക്കിമാറ്റാം
ശബ്ദപ്രപഞ്ചത്തിലാരുമേ കേള്‍ക്കാത്ത
വിശ്വവിസ്ഫോടനമാകാം
സത്യയുഗത്തിലും ത്രേതായുഗത്തിലും
ദ്വാപരകലിയുഗമന്വന്തരത്തിലും
ഒരുകോടിഭാവപ്രകാശമായ് മാറുന്ന
ഭ്രാന്തെന്ന സത്യമായ് ത്തീരാം


 






ജയിക്കബ് ജെ. കൂപ്ലി
സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ്.
കൈപ്പുഴ, കോട്ടയം

7 comments:

rajeev kanjiramattom said...

കൂപ്ളി മാഷേ, മറ്റു പല പേരുകള്‍ താങ്കള്‍ ഈ കവിതയ്ക്ക് ഇടാന്‍ തയ്യാറായെങ്കിലും "ഭ്രാന്തക്കൂട്ടയ്മ" തന്നെയാണ് എന്തുകൊണ്ടും ചേരുന്ന പേര്.ഇതൊരു കമന്റായി താങ്കള്‍ അയച്ചതാണെങ്കിലും കവിത ഒരു പോസ്റ്റായി പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

Sreeja said...

nice poem

Jince said...

kavitha piraviyetuththa katha nannaayi

Unknown said...

ഈ ഭ്രാന്ത ലോകത്തേയ്ക്ക് ഏവര്‍ക്കും സ്വാഗതം

Unknown said...
This comment has been removed by the author.
mujith cm said...

എന്‍റെ രചനയെ മുന്‍നിര്‍ത്തി അങ്ങ് എഴുതിയ ഈ കവിത ഞാന്‍ എഴുതിയതിനെക്കാളും നുറുമടങ്ങ്‌ മികച്ചതാണ് എന്നതില്‍ സംശയമൊന്നുമില്ല .എങ്കിലും എനിക്ക് ലഭിച്ച ഏറ്റവും വലിയ വിലയിരുത്തലായി ഞാന്‍ ഇതിനെ കാണാന്‍ ആഗ്രഹിക്കുന്നു .

ഒരിക്കല്‍ ചെന്നൈ നഗരത്തിലെ തിരക്കുനിറഞ്ഞ വഴിയരികിലുടെ നടന്നു പോകുമ്പോള്‍ ആകസ്മികമായി കണ്ടുമുട്ടിയ ഭ്രാന്തന്‍റെ കുപ്പായമണിഞ്ഞ ആ വ്യക്തിയും ആ വ്യക്തിയുടെ ചേഷ്ട്ടകളും എന്‍റെ മനസിനെ ആഴത്തില്‍ ഒന്നു സ്പര്‍ശിച്ചു എന്നത് സത്യമാണ് .എന്നാല്‍ അത് ഇങ്ങനെ ഒരു രചനയിലേക്ക് വഴിതിരിക്കും എന്ന് എനിക്കറിയില്ലായിരുന്നു .

ഇതിലെ ഓരോ ചിന്തകളും നമ്മള്‍ ഒരോടുത്തരും പല രീതിയിലായി ചിന്തിചിട്ടുള്ളവ തന്നെ ആണ്

ഇനിയും ഒരുപാട് പറയണമെന്നുണ്ട് പക്ഷെ അങ്ങയെപോലുള്ള കഴിവുള്ളവരുടെ മുന്പില്‍ എന്‍റെ വാക്കുകള്‍ അമിതമാകുമോ എന്ന ഭയം കൊണ്ടാകാം ഒന്നും പറയുവാന്‍ കഴിയുന്നില്ല
അങ്ങയുടെ വിലയുള്ള അഭിപ്രയങ്ങള്‍ ഇനിയും പ്രതിക്ഷിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു

സ്നേഹപുര്‍വം,
മുജിത്ത്

Unknown said...

good one.