ആകാശനീലിമയില്‍
മിഴികളില്‍ പൂത്തിരിയായി
നക്ഷത്രദീപങ്ങള്‍ മിഴിചിതറവെ
ഓര്‍മ്മതന്‍ ആനന്ദലഹരിയില്‍
ഒരു പൂമ്പാറ്റയായി പറന്നകലവെ
രാഗാതുരയാമെന്റെ കിനാക്കള്‍
പൊട്ടിചിതറിയെന്ന സത്യം
വെറുമൊരു ദിവാസ്വപ്നമായിരു
ന്നെങ്കിലെന്നു മോഹിച്ചുപോകുന്നു ഞാന്‍
വാക്കുകള്‍ കൂരമ്പുകളായെന്‍
ഹൃദയഭിത്തിയില്‍ പോറലേല്ക്കവേ
നിര്‍ത്ഥകമാം മാനവികലോകം
വെറുമൊരു പ്രഹസനമെന്ന
സത്യമൂട്ടിയുറപ്പിക്കുവാന്‍ കഴിയുന്നില്ലല്ലോ
എത്രശ്രമിച്ചാലുമെത്ര മറന്നാലും
ഒന്നുമെന്നുമങ്ങനെ മറക്കാന്‍ വയ്യല്ലോ
ലോകമേമെന്തിനീ മുഖംമൂടി
നീയെടുത്തണിയുന്നു
അല്പമാത്രമീ ജീവിതം, സ്രഷ്ടാവ്
കനിഞ്ഞു നല്കിയ ജീവിതമൊരു
ആനന്ദസാഗരമാക്കി മാറ്റുവാന്‍
യെന്തിനു മടിക്കുന്നു നീ
ആരുമാരുമൊന്നും കൊണ്ടുവന്നില്ല
ഒന്നും കൊണ്ടുപോകുന്നുമില്ല
ഈ ലോകജീവിതത്തില്‍ ബാക്കി
യൊന്നു മാത്രമായീശേഷിക്കുന്ന സത്യം
ആത്മാര്‍ത്ഥതയെന്ന നാലക്ഷരമല്ലോ!
സത്യത്തിന് സ്ഫുടം ചെയ്തെടുത്തൊരാ
അക്ഷരമുദ്രകള്‍ സമര്‍പ്പിക്കുന്നു ഞാന്‍.
ഗീതാ രാധാകൃഷ്ണന്
കൃഷ്ണഗീതം
കോട്ടയം വെസ്റ്റ്
കോട്ടയം-3
14 comments:
ഇന്ന് നാം മറന്നു പോകുന്ന സത്യം.
ആത്മാവില്‍ നിന്നും ഉദിക്കേണ്ട ഈ വികാരം ഇന്ന് നമ്മില്‍ നിന്നും അകന്നുവോ????
ആത്മാവുള്ളവനല്ലേ ആത്മാര്‍ഥത ഉണ്ടാവൂ......
കവിത വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ആ ലാളിത്യം അല്പം കൂടിയോ?????
nice poem. good attempt
ഗീത ടീച്ചറെ കവിത നന്നായിരിക്കുന്നു.
ആശയത്തെ അല്പം കൂടി ചിന്തയില്‍ കൊണ്ടുവരാന്‍ ശ്രമിക്കേണ്ടിയിരുന്നു. എങ്കില്‍ മനോഹരമായ കവിത കൂടുതല്‍ മനോഹരമായേനെ.
നല്ല കവിത. ഇനിയും ധാരാളം കവിതകള്‍ ആ തൂലികയില്‍ നിന്നും വിടരട്ടെ.
മനോഹാരിതയ്ക്ക് കോട്ടം വന്നില്ലെങ്കിലും ഗംഭീരം എന്നാ വക്കിനോളം എത്തിയില്ലാ - ട്ടോ....
കവിതാ രചനയില്‍ വളരെ വര്‍ഷങ്ങളുടെ പ്രാഗത്ഭ്യം ഗീത ടീച്ചര്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ, ടീച്ചരുറെ മുന്നില്‍ ഒരു നല്ല ഭാവി തുറന്നു കിടക്കുന്നത് കാണാതിരിക്കരുത്.
good poem
ഗീത ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍.....
ഗീതേ നിന്നെ ഞാനറിയുന്നു................
നന്നിലെ നന്മ അക്ഷരങ്ങളായ് പുനര്‍ജനിച്ചതോ ഈ വരികള്‍?????????????
താത്വികവും അന്വേഷണാത്മകവുമായ ഒരു നല്ല കവിത:ഇത്രയും മനോഹരമായ ഒരു ലോകത്തു, ക്ഷണികമായ ഈ ലോകത്തു, എന്തിനാണ് നമ്മുടെ കിനാക്കളുടഞ്ഞുപോകുന്നത്,കണ്ണുകളിലെ പൂത്തിരികള്‍ കെട്ടുപോകുന്നത്.ശ്രീ ശ്രീ പറഞ്ഞപോലെ ഈ നിമിഷത്തില്‍ ജീവിക്കുവാന്‍ നമുക്കു കഴിയാത്തതുകൊണ്ട്, ഈ കവി എഴുതിയതുപോലെ നമുക്ക് ആത്മാര്ത്ഥതയില്ലാത്തതുകൊണ്ട്.Best wishes.ഇനിയും കൂടുതല്‍ കവിതകള്‍ പ്രതീക്ഷിക്കുന്നു.
Post a Comment