തലയോലപ്പറമ്പ് എ. ജെ. ജോണ്‍ മെമ്മോറിയല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ മലയാളം അദ്ധ്യാപിക ശ്രീമതി ഷംല യു. കഥാഖ്യാനത്തിന്റെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ തയ്യാറാക്കിയ സെമിനാര്‍ പ്രബന്ധമാണ് ഈ പോസ്റ്റ്. കൊമാല, ഹിഗ്വിറ്റ, തല്പം, അടയാളവാക്യങ്ങള്‍, തോടിനപ്പുറം പറമ്പിനപ്പുറം, ഇവിടെ ഒരു ടെക്കി, രാജ്യത്തിന്റെ അപനിര്‍മ്മാണത്തില്‍ ഒരു പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിക്കുള്ള പങ്ക് എന്നീ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. മലയാള കഥാസാഹിത്യത്തിലെ ഗവേഷകകൂടിയായ ഷംലടീച്ചറിന്റെ കണ്ടെത്തലുകള്‍ നമ്മെ വായനയുടെ ഒരു പുതിയ തലത്തിലേയ്ക്ക് കൈപിടിച്ചെത്തിക്കും എന്നതില്‍ സംശയമില്ല. എല്ലാ അദ്ധ്യാപകസുഹൃത്തുക്കളുടെയും വായനയ്ക്കും അഭിപ്രായപ്രകടനത്തിനുമായി പ്രബന്ധം പോസ്റ്റുചെയ്യുന്നു.
12 comments:
ഇത്തരം ആധികാരികമായ പഠനങ്ങള്‍ പോസ്റ്റുചെയ്യുന്നത് എന്നെപ്പോലുള്ള പുതിയ അദ്ധ്യാപികമാര്‍ക്ക് ഏറെ ഉപകാരം ചെയ്യും. പരീക്ഷാസമയമായതിനാല്‍ വായിക്കാനും ചിന്തിക്കാനും ധാരാളം സമയവുമുണ്ട്. ബ്ലോഗിനും ഷംലടീച്ചറിനും നന്ദി.
ബ്ലോഗിലെ സര്‍ഗ്ഗാത്മകരചനകള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ സന്തോഷമുണ്ട്. എങ്കിലും ഇടയ്ക്കിടെ ഇത്തരം പഠനങ്ങളും ഉള്‍പ്പെടുത്തുന്നത് നന്നായി.
ടെക്നോളജിയും വിപണിയും മേല്ക്കൈനെടിയ സമകാലികജീവിത്തീന്റെ
ആവിഷ്കാരങ്ങളെ ഇഴപിരിച്ചെടുക്കാനുള്ള അഭിനന്ദനീയമായ ശ്രമം.
പഠനത്തിന് തിരഞ്ഞെടുത്ത കഥകളുടെ പ്രമേയം കൂടുതല്‍ പ്രതിപാദിക്കുകയും
അതിലേക്കുള്ള ചര്‍ച്ച കുറഞ്ഞു പോകുകയും ചെയ്തു എന്നു തോന്നുന്നു.
അഭിനന്ദനങ്ങള്‍
sunil g krishnan
ഇതൊരു ചെറു പ്രബന്ധം തന്നെയാണല്ലോ.
ഇത്തരം രചനകള്‍ ബ്ലോഗിനെ കൂടുതല്‍ അറിവ് പകരാനുള്ള ഉപാധിയാക്കും, തീര്‍ച്ച.
ഷംല ടീച്ചറുടെ രചനകള്‍ വളരെ മികച്ചു തന്നെ നില്ക്കുന്നു. ഇനിയിപ്പോള്‍ പരീക്ഷാ കാലമായല്ലോ, അടുത്ത വര്‍ഷം കൂടുതല്‍ പുതുമകളോടെ വളരാന്‍ വിദ്യാരംഗം ബ്ലോഗിന് കഴിയട്ടെ
സുനിലിന്റെ അഭിപ്രായം വളരെ ശെരിയാണ്. ഈ കഥകള്‍ വായിച്ചിട്ടില്ലാത്തവരെക്കൂടി പരിഗണിച്ചുകൊണ്ടാണ് പ്രബന്തം തയ്യാറാക്കിയത്. അഭിനന്ദനത്തിനും വിലയിരുത്തലിനും നന്ദി. സുനിലിന്റെ സൂക്ഷ്മവായനക്കും.
ചെറുകഥ സംബന്ധിച്ച അദ്ധ്യാപകപരിശീലന പരിപാടികഴിഞ്ഞപ്പോള്‍ എസ്. ആര്. ജി. മാരുടെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ സെമിനാറിലവതരിപ്പിച്ച ചെറുകഥാപഠനങ്ങള് പുസ്കമായി പ്രസിദ്ധീകരിക്കുമെന്നോ, മലയാളം എസ്. ആര്. ജി. ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമെന്നോ ഒക്കെ കേട്ടിരുന്നു. അതുകേട്ട് പ്രലോഭിതനായി പ്രബന്ധം തയ്യാറാക്കി അയച്ച ഒരു പാവം കുഞ്ഞായനാണു ഞാന്‍. ഇതുവരെ ഒരു അനക്കവും കണ്ടില്ല. ചിലപഠനങ്ങള് ഇപ്പോള്‍ ഈ ബ്ലോഗിലെങ്കിലും കണ്ടതില്‍ സന്തോഷം. (എന്തിനാ മാഷേ പണിയെടുപ്പിക്കാന്‍ ഇത്തരം തറ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്?)
സുഹൃത്തെ,
താങ്കളുടെ നിരാശ കണ്ടപ്പോള്‍ പറയാതിരിക്കാന്‍ കഴിയാത്തതിനാല്‍ പറയുന്നു. താങ്കളുടെയോ സുഹൃത്തുക്കലുടെയോ രചനകള്‍ ചിലപ്പോള്‍ തിരക്കുകള്‍ കാരണം ഞങ്ങളുടെ സഹോദര ബ്ലോഗായ എസ് ആര് ജി മലയാളം പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ലായിരിക്കാം. താങ്കള്‍ക്കു വിരോധമില്ലെങ്കില്‍ അത്തരം രചനകള്‍ ഞങ്ങള്‍ക്ക് കൂടി അയച്ചു തന്നാല്‍ ഞങ്ങള്‍ അവ സന്തോഷത്തോടെ പ്രസിദ്ധീകരിക്കുന്നതാണ്. എവിടെ പ്രസിധീകരിച്ച്ചാലും നമ്മുടെ മലയാളം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉപകാര പ്രദമാകട്ടെ നമ്മുടെ രചനകള്‍. താങ്കളില്‍ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു.
സന്തോഷത്തോടെ,
വിദ്യാരംഗം ബ്ലോഗ് ടീം
മാറ്റ് ബ്ലോഗുകലെക്കാള് വായനക്കാര്‍ ഇവിടെത്തന്നെയാണ് മാഷെ
സ്വന്തം രചന മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനം ചെയ്യാന്‍ അത് വിദ്യാരംഗം ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ക്ക് അയച്ചു തരുമെന്ന് വിശ്വസിക്കുന്നു.
വിദ്യാരംഗം ബ്ലോഗ് ടീം
Post a Comment