(പാവം കുട്ടികളോടല്ല വ്യവസ്ഥിതിയോടാണ് )
ഒന്നിലും രണ്ടിലും മൂന്നിലും നാലിലും
ഒന്നിച്ചു പാടിയും കൂട്ടുകൂടീം
മാര്‍ക്ക് ഞാനന്നേ നാല്‍പ്പതാക്കി!
അഞ്ചിലെ നോട്ടീസും ആറിലെ പോസ്റററും
ഏഴിലായപ്പോഴേ എഴുപതായേ!
എട്ടില്‍ 'എഡിറ്റോറിയല്‍'വരെയെത്തിഞാന്!
ഒമ്പതില്‍ 'തിരക്കഥാകൃത്തു'മായി!
ഏറെപണിപ്പെട്ടു ഞാനെത്തിയപത്തിലോ
എങ്ങനെ കേറുമെന്നോര്ത്തിരിക്കേ
കിട്ടിയെനിക്കൊരുപുത്തനാംനല്വഴി
കിട്ടി 'എപ്ലസ്'ഞാന'യ്യീഡി'യായേ!
'എപ്ലസ് 'നിറഞ്ഞൊരീ കടലാസുമായി ഞാന്‍
പഠിക്കാതിരിക്കുവതെങ്ങനെചൊല്!
പയ്യെ ഞാനൊന്നു പറഞ്ഞോട്ടെകൂട്ടരെ
'മലയാളം'പോരാ അതിന്നക്ഷരം ശരിയല്ല!
'ഇംഗ്ലീഷി'ന് സ്പെല്ലിങ്ങോ തീരെമോശം!
'ഹിന്ദി ഹേ,ഹോ,ഹീ ചേര്ത്താലടിപൊളി!
വേറെയും വിഷയങ്ങള്‍ ഏറെയിന്നുണ്ടല്ലോ!
നോക്കട്ടെ ഞാനുമൊരു'ഡോക്ടറാ'വാന്‍!
ആര്. ബീന
ജി.എച്ച്.എസ്. മണീട്
12 comments:
കവിത നന്നായി .. കറുത്ത ഹാസ്യത്തിന്റെ
ചില കൂര്‍ത്ത മുള്ളുകള്‍ കാണാതിരിക്കാനാവില്ല .
നായ്ക്കോലം കെട്ടിയാല്‍ കുരയ്ക്കുകയാണ് ധര്‍മ്മം എന്നത് വിസ്മരിക്കരുത് കുഞ്ഞേ....
യജമാനനെ കാണുമ്പോള്‍ വാലാട്ടുകയും
kavitha ishtmaayi.. ied prasnam manassilayathinal prathyekichum..... ( ithil malayaalathil ezuthunnathenganeyennariyailla)
kavitha ishtmaayi.. ied prasnam manassilayathinal prathyekichum..... ( ithil malayaalathil ezuthunnathenganeyennariyailla)
പത്താതരം പുതിയ പാഠ പുസ്തകത്തിലെ പാഠങ്ങള്‍ ബ്ലോഗില്‍ ഉള്പ്പെടുതമോ ?
പത്താതരം പുതിയ പാഠ പുസ്തകത്തിലെ പാഠങ്ങള്‍ ബ്ലോഗില്‍ ഉള്പ്പെടുതമോ ?
അക്ഷരത്തെട്ട് കളൊക്കെ ഉണ്ടെങ്കിലും കുറെയേറെ നല്ല ഗുണങ്ങളും വ്യവസ്ഥിതിയിലില്ലേ ബീനടീച്ചരെ? ഒന്നുമല്ലെങ്കിലും ബോറടിക്കാതെ വിവിധരീതിയില്‍ നമുക്കൊക്കെ പടിപ്പിച്ചുകൂടെ?
ee valayamilatha chattom niyanthrikendiyirikkunnu..
BEENA Teachere'
manapoorvam english theranjedukkunnu.
kavihta kollam ketto.
ee vimarsanam ssi bodhichirikkanu,
I like your poetry..but I could not accept The theme . becoz,,you only think the super..& only encourage them!!!
ബീന ടീച്ചറുടെ കവിത അവസരോചിതം തന്നെ..
അര്‍ഹരായ കുട്ടികളെ ഒഴിവാക്കി തന്നെ സുമനസ്സുകള്‍ കാണണം.
ടീച്ചര്‍ വിമര്‍ശിച്ചത് പല വിദ്യാലയങ്ങളുടെയും നൂറു ശതമാനം ഒപ്പിക്കാനുള്ള കുതന്ത്രങ്ങളെയാണ്.
പരീക്ഷ എഴുതിപ്പിക്കാന്‍ പോയവരും മൂല്യ നിര്‍ണ്ണയം നടത്തുന്നവരും അനുഭവസ്തരല്ലേ ഇക്കാര്യത്തില്‍.
പല പരീക്ഷാമുറികളിലും കുട്ടിക്ക് കൂട്ടിനു രണ്ടും മൂന്നും പേര് .
വിഷയം അനുസരിച്ച് സഹായത്തിനും അധ്യാപകരെ സുലഭം .
ആരും പറഞ്ഞുകൊടുത്തില്ല എല്ലാം തന്നെ എഴുതിയതാനെന്നുള്ള എന്ന് ഒരു കുറിമാനവുംകൂടിയായപ്പോള് എല്ലാം ഭദ്രം...
മുഴുവന്‍ മാര്‍ക്കും മേടിച്ച ഇവര്‍ക്ക് അധികമാര്ക്കിടാന് തരപ്പെടാറില്ല..അപ്പോള്‍ പരമാവധിക്ക് അപ്പുറമാകും..
പത്തും ഇരുപതുമല്ല അതില്‍ ഇരട്ടി കുട്ടികളെ ഈ വിധം ഒപ്പിച്ചവരെ ക്കുറിച്ചാണ് ഇവിടെ പരാമര്‍ശിച്ചത്..
തനി മന്ദബുദ്ധി കുട്ടികള്‍ക്ക് മാത്രം ഇതു പ്രയോജനപ്പെടുത്തിയ വിദ്യാലയങ്ങള്‍- കുഞ്ഞുങ്ങള്‍ -മാതാപിതാക്കള്‍- അധ്യാപകര്‍ ഇതു പൊറുക്കുക ശാന്തം !പാപം. !
നാടോടുമ്പോള്‍ നടുവേ ഒടെണ്ടയോ?
Post a Comment