- ശ്രീരാം മംഗലസ്.
May 31, 2011
സുസ്വാഗതം
- ശ്രീരാം മംഗലസ്.
May 21, 2011
ജോണുണ്ടായിരുന്നെങ്കില്‍
May 20, 2011
തീരെച്ചെറിയ കഥകള്‍
May 16, 2011
ഒരു പൂരക്കാഴ്ച
May 11, 2011
ആടുജീവിതം - പുസ്തകപരിചയം
May 9, 2011
അമ്മയ്ക്കൊരുദിനം
വലകള്‍ -കവിത

ഓരോ ഇഴയും
സൂക്ഷ്മമായി നെയ്ത്
ഇരയെക്കാത്ത് പതിയിരിക്കയാണത്...
കുട്ടിയുടെ മൃദുവായ കൈകള്‍
മൗസിലമര്‍ന്നു.
കാണാത്ത ലോകങ്ങള്‍
കേള്‍ക്കാത്ത ശബ്ദങ്ങള്‍
വലയിലൂടെ തെന്നി നീങ്ങാന്‍
എന്തുരസം...
ആലീസ് ഇന്‍ വണ്ടര്‍ലാന്റ്...
വലകള്‍ പെട്ടെന്ന് മുറുകി
ഇരപിടിയന്‍ ചാടിവീണു!
ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ
നമ്മുടെ കുട്ടി.................
റംല മതിലകം
May 7, 2011
ആര്‍ട്ട് അറ്റാക്ക് - ഹ്രസ്വചിത്രം
May 5, 2011
ആടുജീവിതം എന്റെ ജീവിതം - ലേഖനം

പ്രിയ സുഹൃത്തുക്കളേ
പത്താംതരത്തിലെ പരിഷ്കരിച്ച മലയാളം പാഠപുസ്തകങ്ങളുടെ ഡിജിറ്റല്‍ കോപ്പി ഏവരും കണ്ടുകാണുമല്ലോ. അടിസ്ഥാനപാഠാവലിയുടെ അവസാനയൂണിറ്റായ അലയും മലയും കടന്നവര്‍ എന്നഭാഗത്ത് ബന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ ഒരദ്ധ്യായം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി കബളിപ്പിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. നമുക്കിടയില്‍ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ യഥാര്‍ത്ഥ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ് ഈ നോവല്‍.
കഥയിലെ ജീവിച്ചിരിക്കുന്ന നായകനുമായി അടുത്തയിടെ സ്ക്കൂള് വിദ്യാരംഗം ബ്ലോഗ് ടീം സംസാരിക്കുകയുണ്ടായി. സൗദിയില്‍ വച്ച് താനനുഭവിച്ചതെല്ലാം ഈശ്വരന്റെ പരീക്ഷണങ്ങളായിരുന്നു എന്നുവിശ്വസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. അറബാബിന്റെ 'മസറ'യില്‍ നിന്നുള്ള രക്ഷപെടലും നാട്ടിലേയ്ക്കുള്ള മടക്കവും തന്റെ രണ്ടാം ജന്മമായി നജീബ് കരുതുന്നു. ആരുടെയൊക്കെയോ പ്രാര്‍ത്ഥനയുടെ ഫലമാണ് തന്റെ തിരിച്ചു വരവെന്നും ആടുജീവിതത്തില്‍ നിന്നുള്ള തിരിച്ചുവരവ് താന്‍ പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ളകാലം നാട്ടില്‍ തന്നെ തൊഴില്‍ ചെയ്ത് ജീവിക്കാനാണ് താനിഷ്ടപ്പെടുന്നത്. ബന്യാമിനെ കാണാനിടയായതും അദ്ദേഹം തന്റെ കഥ ഇത്രവലിയ നോവലാക്കിയതും മറ്റൊരു ദൈവനിയോഗമായി നജീബ് കരുതുന്നു. ആര്‍ക്കോവണ്ടി വിധി കരുതിവച്ചിരുന്ന ദുരിതജീവിതം അനുഭവിച്ചുതീര്‍ക്കേണ്ടിവന്നതിനോടുള്ള അമര്‍ഷമോ വിധിയോടുള്ള പകയോ ഒന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നില്ല. നജീബുമായുള്ള അഭിമുഖത്തിന്റെ വീഡിയോ ഉടന്‍തന്നെ സ്ക്കൂള് വിദ്യാരംഗം ബ്ലോഗില്‍ പോസ്റ്റുചെയ്യുന്നതാണ്.