ഓരോ ഇഴയും
സൂക്ഷ്മമായി നെയ്ത്
ഇരയെക്കാത്ത് പതിയിരിക്കയാണത്...
കുട്ടിയുടെ മൃദുവായ കൈകള്‍
മൗസിലമര്‍ന്നു.
കാണാത്ത ലോകങ്ങള്‍
കേള്‍ക്കാത്ത ശബ്ദങ്ങള്‍
വലയിലൂടെ തെന്നി നീങ്ങാന്‍
എന്തുരസം...
ആലീസ് ഇന്‍ വണ്ടര്‍ലാന്റ്...
വലകള്‍ പെട്ടെന്ന് മുറുകി
ഇരപിടിയന്‍ ചാടിവീണു!
ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ
നമ്മുടെ കുട്ടി.................
റംല മതിലകം
9 comments:
നല്ല കവിത.ചതിക്കുഴികളെക്കുറിച്ചുള്ള മുന്നറിയിപ്പ്.ചിത്രവും നല്ലത്.പക്ഷെ,ഇനി രക്ഷയില്ലെന്നു തോന്നുന്നു.ഇവിടെ എല്ലാവരും ഇതിനകത്താണ്.real friends എന്നൊന്നില്ല. ചങ്ങാതിമാരും കളിപ്പറമ്പുമെല്ലാം ഇതിനകത്ത്.ഇവിടെ കഫെയില്‍ ചെന്നാല്‍ കാണാം: രണ്ടു വയസ്സുള്ള കുട്ടികള്‍ വീഡിയൊ ഗെയിം കളിക്കുന്നു. എല്ലാം വെടിവെച്ചുകൊല്ലുന്നത്.കൂട്ടുകാരില്ലാത്തതുകൊണ്ട് ആണുങ്ങള്‍ നെറ്റില്‍ ചീട്ടുകളിച്ചുകൊണ്ടിരിക്കും.മദാമ്മക്കുട്ടികള്‍ക്കിഷ്ടം ഹൊറര്‍ വീഡിയോ ആണ്.അസ്സല്‍ ചെകുത്താന്‍ പടങ്ങള്‍.ആണ്‍കുട്ടികള്‍ക്കിഷ്ടം വീട്ടിലെ രഹസ്യമുറികളിലെ ആനന്ദങ്ങളും.സെക്സ് എന്നതു ഇനി ഒരിക്കലും കല്യാണം കഴിഞ്ഞറിയേണ്ട കാര്യമേയല്ല. മൊബൈലിലൂടെ അയക്കുന്ന ചിത്രങ്ങള്‍ ദൈവങ്ങളുടേതല്ല.ദൈവത്തിനുമിനി രക്ഷിക്കുവാന്‍ കഴിയുമെന്നു തോന്നുന്നില്ല.
കാണാത്ത ലോകങ്ങള്‍
കേള്‍ക്കാത്ത ശബ്ദങ്ങള്‍
വലയിലൂടെ തെന്നി നീങ്ങാന്‍
എന്തുരസം...
ആലീസ് ഇന്‍ വണ്ടര്‍ലാന്റ്...
വലകള്‍ പെട്ടെന്ന് മുറുകി
ഇരപിടിയന്‍ ചാടിവീണു!
ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ
നമ്മുടെ കുട്ടി.........
റംല ടീച്ചര്‍....ഇപ്പോഴത്തെ ഒരു വലിയ വിപത്ത് വിളിച്ചറിയിക്കുന്ന കവിത.
നമ്മുടെ നാട്ടിന്‍ പുറത്തെ കുട്ടികള്‍ക്ക് പോലും മാവിന്‍ ചുവടു വേണ്ട..
ഊഞ്ഞാല്‍ വേണ്ട
കിളിതട്ടു കളി വേണ്ട
തലപ്പന്തും കുട്ടിയും കോലും വേണ്ട
അവധിക്കാലത്ത് അമ്മവീടും വേണ്ട
ആകെ വേണ്ടത് കമ്പ്യൂട്ടര്‍ ഗെയിം...
വനിതയിലോ ഗൃഹലക്ഷ്മിയിലോ ഒരച്ഛന്റെ നൊമ്പരം വായിച്ചതും ഈ ഇടെ..
കവിതക്കും കവയിത്രിക്കും ആശംസകള്‍...
ഒരു വര്‍ത്തമാനകാല വിപത്തിനെ ഉചിതമായ ബിംബകല്‍പ്പനയിലൂടെ റംല ടീച്ചര്‍ വലയിലാക്കി.!അഭിനന്ദനങ്ങള്‍ !
ഇന്‍റെര്‍നെറ്റിലെ ചതിക്കുഴികള്‍ ഭീതിദങ്ങളാണ്. അവ നമ്മൂടെ കുഞ്ഞുങ്ങളെ, മുതിര്‍ന്നവരേയും നാശത്തിന്‍റെ വഴിയിലേക്ക് നയിക്കുന്നു.
നന്നായിട്ടുണ്ട് കവിത.
കവിത നന്നായി.....
GOOD
valare nannayittundu......
dear ramla,
kavitha nannayi.
kunjammai.
Post a Comment