അങ്ങനെ പൂരം കഴിഞ്ഞു. പാറമ്മേക്കാവും തിരുവമ്പാടീം ഒപ്പത്തിനൊപ്പം. ആരു ജയിച്ചൂന്നും തോറ്റൂന്നും പറയാമ്പറ്റാത്ത ആ കൊട്ടിക്കലാശം കേമായീട്ടോ. പ്രായം ശ്ശി ആയെങ്കിലും തലേടുപ്പുള്ള ആ കൊമ്പന്റെ സാന്നിദ്ധ്യം പൂരത്തിനു കൊഴുപ്പേകീന്നു മറുപക്ഷക്കാരെങ്കിലും സമ്മതിച്ചതു നന്നായി. കൊടമാറ്റം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി പുതിയ പൂരക്കമ്മറ്റീടെ ഭരണം തൊടങ്ങാം.
മ്മടെ ന്ററസ്റ്റ് വിദ്യാഭ്യാസത്തിലായോണ്ടാ ഞഞ്ഞാപിഞ്ഞാ അതേക്കുറിച്ച് പറേണത്. കഴിഞ്ഞ പൂരക്കമ്മറ്റി എന്തൊക്കെപ്പറഞ്ഞാലും കൊറേക്കാശിവിടെ എറക്കീട്ടോ. പുസ്തകോം പാഠ്യപദ്ധതീം ഒക്കെ മാറ്റി. എന്തൂട്ടാ ഫലം? പിള്ളാരൊക്കെ ജീവനും കൊണ്ടോട്ടാ പണം പിരിക്കണ പള്ളൂടത്തിലോട്ട്. പത്താം ക്ളാസ്സ് റിസള്‍ട്ടാണേ നൂറേലെത്താറായി. എന്നിട്ടും ഈ ശ്ശവികള് ഇങ്ങട്ട് വരാത്തതെന്താണാവോ? ശ്രീ പപ്പനാവന്റെ ചക്രം വാങ്ങണ ടീച്ചറമ്മമാര് ഈ അവധിക്ക് ചെരുപ്പ് രണ്ടു ജോഡി മാറ്റി. ഇങ്ങനെ പോയാ.. ..അല്ല പുള്ളേരടെ കാരണോമ്മാരെ എങ്ങനെയാ കുറ്റം പറേണെ? മ്മടെ പിള്ളാരെ മ്മള് ടൈ കെട്ടണോടത്തേക്കാ വിടണത്. ആ കുരുത്തം കെട്ട കണാരന്, തെങ്ങു കേറ്റക്കാരന്‍ കണാരനേയ്, നേരെ ചോദിക്കേം ചെയ്തപ്പോ തുണീടൊപ്പം തൊലീങ്കടെ ഉരിഞ്ഞൂന്നാ തോന്നിയേ. പുതിയ പൂരക്കമ്മറ്റി ഒരുപകാരം ചെയ്താ നന്നായിരുന്നു. പൊസ്തകോം പാഠ്യപദ്ധതീം പരീക്ഷേമൊക്കെ ഇതിന്റെ നടത്തിപ്പുകാരായ ടീച്ചറമ്മമാര്ക്കെങ്കിലും വിശ്വാസാകണ പോലാക്കിയാ, അവരു പിള്ളാരെ മ്മടെ പള്ളൂടത്തി വിട്ടാ, കണാരമ്മാരീന്നു രക്ഷപ്പെടാര്ന്നു. "ഞാന്‍ അധ്യാപകന്, ഇതെന്റെ വിദ്യാലയം" എന്നത് ഇക്കൊല്ലത്തെ മുദ്രാവാക്യമാക്കീത് നന്നായി. ഈ ബോധമില്ലാത്തവരാണിവിടുത്തെ വാധ്യാന്മാരെന്ന് ഇപ്പോഴെങ്കിലും തൊറന്ന് പറഞ്ഞല്ലോ. കഴിഞ്ഞ പൂരക്കാര് മ്മടെ കൂടെ നിന്ന് മ്മളെ നക്കിക്കൊല്ലുവാര്ന്നോന്നാ സംശയം. നക്കിക്കൊല്ലല്, ഞെക്കിക്കൊല്ലലിനേക്കാ ക്രൂരാണേയ്...
-ബി.കെ.എസ്.
9 comments:
entha maashe sambhavam?
ബിജോയി മാഷിന്റെ വികാരം മാഷന്മ്മാര്ക്ക് മനസ്സിലായിക്കാണും..
ശ്രീ അസീസിന്റെ സംശയം സ്വാഭാവികം..
പൂരം കണ്ടത് മാഷന്മ്മല്ലേ..?
അവധിക്കാല ശാക്തീകരണം കഴിഞ്ഞു.
സിലബസ് ഒന്ന് മുതല്‍ ഒമ്പത് വരെ മാറി.
കഴിഞ്ഞ വര്‍ഷം വരെ പ്രശ്നത്തില്‍ ഊന്നി വേണം ഓരോവിഷയം കൈകാര്യം ചെയ്യാന്‍ എന്ന്പറഞ്ഞു..
കൃഷ്ണഗാഥയിലെ സമകാലിക പ്രശ്നം തേടി മഷന്മ്മാര് പാഴൂര്‍ പടിപ്പുര വരെ പോയി......!
ഈ വര്‍ഷം പത്തിലെ പുസ്തകം പുറത്തിറങ്ങുന്നു.. വീണ്ടും ശക്തി കൂട്ടുന്നു..
പക്ഷേ പ്രശ്നം പറഞ്ഞാല്‍ പ്രശ്നമാകുമെന്നു പുതിയ ഭാഷ്യം...
അങ്ങ് ഈ ബ്ലോഗിലുള്ള ആസൂത്രണം നോക്കൂ ...പ്രശ്നങ്ങളുടെ പോക്ക് അപ്പോള്‍ കാണാം ..
മാഷന്മ്മാര്മിണ്ടാതിരിക്കുകയാണോ? .
നമ്മുടെ പ്രിയ സുഹൃത്ത് ശ്രീ അസീസിനെ നമുക്ക് മാതൃകയാക്കാം..
വീണ്ടും വീണ്ടും സ്വാഗതം .....സഹോദരാ..
കഴിഞ്ഞത് കഴിഞ്ഞില്ലേ മാഷെ!ഇന്നി വരാനിരിക്കുന്ന പൂരത്തെ കുറിച്ചല്ലേ നമ്മള് പേടിക്കേണ്ടത് ?!
നന്നായി
പൂരക്കാഴ്ച അസലായി....
സാറെ നന്നായിട്ടുണ്ട്.ഇനി എല്ലാം നമുക്ക് കാത്തിരുന്നു കാണാം.
അതേ, കാത്തിരുന്നു കാണാം.....
Bijoymashinte narmabodham aparam.Nooril nooru-A plus.Ooro vakkum aasvadichu-kachikkurukkiya palile thullikal pole.Ingane iniyum ezhuthane.
good
Post a Comment