അതിജീവനം
ജീവിതേശന്റെ പ്രവൃത്തികള്‍ മുള്ളുകളായി തെറ്റിദ്ധരിച്ച അവള്,
ആ മുരിക്കിന്റെ ചുവട്ടില്‍ നിന്നും സ്വന്തം ഹൃദയം മാന്തിയെടുത്ത്
അടുത്ത പറമ്പിലെ തേന്മാവിന്റെ ചുവട്ടില്‍ കുഴിച്ചിട്ടു.
പരിഹാരം
കൊലപാതകത്തിനുശേഷം അയാള്‍ കത്തി ഉരുക്കിക്കളഞ്ഞു.
കൈയും കാലും കഴുകിവൃത്തിയാക്കി.
തെളിവുകള്‍ അവശേഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി.
അപ്പോള്‍ അയാളുടെ നിശ്വാസക്കാറ്റിലൂടെ ഒരു അശരീരി ശബ്ദം ഒഴുകിവന്നു.
''മനസ്സ് കഴുകണ്ട.
കഴുകിയാലും വൃത്തിയാവില്ല,
അത് എരിഞ്ഞോളും.
ജീവിതകാലം മുഴുവന്‍.''
അനിതാശരത്
മലയാളം അദ്ധ്യാപിക
ഗവ.ഹൈസ്കൂള്‍
കാലടി, തിരുവനന്തപുരം
17 comments:
തീരെച്ചെറിയ കഥകള്‍ കണ്ടു..
വായിച്ചു..
ബ്ലോഗറോട്
ആ ശീര്‍ഷകം ..എന്തോ അപാകത പോലെ..
തീരെ ചെറിയ കഥകള്‍ ..പോരെ
തീരെച്ചെറിയ കഥകള്‍
അങ്ങനെ സമാസിക്കണമായിരുന്നോ?
ഇനി അനിത ടീച്ചറിനോട്...
അയല്വക്കംകാരന് ഹൃദയം കൊടുത്തതിന്റെ പ്രതികാരമാണോ അടുത്ത കഥയില്‍ കണ്ടത്...
കാവ്യരസം തുളുമ്പുന്ന നുറുങ്ങു കഥ ...
അഭിനന്ദനം ടീച്ചര്‍...
ഇനി മറ്റു മാഷന്മാരോട്..
വല്ലതും എഴുതാന്‍ മടി
ഇതില്‍ കൊടുക്കാന്‍ മടി
ബ്ലോഗ് തുറക്കാന്‍ മടി
ഒരു കമെന്റ് പോസ്റാനും മടി..
മടിയന്‍ മാഷക്ക് ഒരടി....തരട്ടെ....
അനിത ടീച്ചറെ ,
കഥ വായിച്ചു .തീരെ ചെറിയ കഥയല്ല .
വളരെ വലിയ കഥ ,പ്രത്യേകിച്ചും 'പരിഹാരം'
ആ കൊലപാതകികള്‍ ;നമ്മള് മലയാളം
അധ്യാപകരല്ലേ ?!!!!! എന്നൊരു സംശയം
മാത്രം.വെറുമൊരു സംശയമാണ് .
അഭിനന്ദനങ്ങളോടെ .......
രമേശന് പുന്നത്തിരിയന്
അനിത ടീച്ചറെ ,
കഥ വായിച്ചു .തീരെ ചെറിയ കഥയല്ല .
വളരെ വലിയ കഥ ,പ്രത്യേകിച്ചും 'പരിഹാരം'
ആ കൊലപാതകികള്‍ ;നമ്മള് മലയാളം
അധ്യാപകരല്ലേ ?!!!!! എന്നൊരു സംശയം
മാത്രം.വെറുമൊരു സംശയമാണ് .
അഭിനന്ദനങ്ങളോടെ .......
രമേശന് പുന്നത്തിരിയന്
വളരെ നല്ല കഥകള്‍
very good
Interesting stories
മനോഹരമായ കഥകള്‍ !
അഭിനന്ദനങ്ങള്‍ !
അതിജീവനം, പരിഹാരം
ഇവ വായിച്ചു നന്നായിട്ടുണ്ട്
Read "theere cheriya kathakal". It is a very good book.
കഥ നന്നായി അഭിനന്ദനങ്ങള്‍
ഇത് ചെറുതല്ലല്ലോ? വളരെ വളരെ വലുത്!ആശയം ആര്‍ത്തിരമ്പുന്ന ഒരു കഥാപാരാവാരം തന്നെ! ടീച്ചര്‍ക്ക് ചെറുതല്ലാത്ത വലിയ അഭിനന്ദനങ്ങള്‍!
നല്ല അതിജീവനം.
തേ൯മാവിനു പുതിയ ഹൃദയം കിട്ടിയ ആനന്ദം.
മുരിക്കിനു ഒരു ബാധയൊഴിഞ്ഞ സുഖം.
അവള്‍ക്കോ, പുതുജീവിതത്തിന്റെ ശുഭപ്രതീക്ഷയും.
അതിജീവനം കൊണ്ട് ടീച്ചര്‍ മൂന്നു ജ൯മങ്ങളെ രക്ഷിച്ചു.
തീരെച്ചെറിയ കഥ മാത്രം പോര, വലിയതും എഴുതുക,
mini teechrodu,
njan valiya kadhakalanu kooduthalum ezhuthuka.older post open cheythu nokku. oru sthree, oru purushan enna kadha vayikkoo.abhiprayam ezhuthum ennu karuthunnu.
snehapoorvam,
മനസസ്സിനു നീറ്റല്‍ നല്കുന്ന കവിതകള്‍
cheriyavakkukal valiya arthangal
katha kavithayavunnathu inganeyano
anitha teacher.thankyou
ഇത്തിരികുഞ്ഞന്‍ ഒത്തിരി
വലിയവന്‍
ജയശ്രീ.കെ.എസ്
Post a Comment