എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 1, 2011

യൂണിറ്റ് സമഗ്രാസൂത്രണം - പത്താതരം കേരളപാഠാവലി രണ്ടാം ഭാഗം



സ്ത്രീസമത്വം മുഖ്യപ്രമേയമായി വരുന്ന യൂണിറ്റാണ് പത്താംതരം കേരളപാഠാവലിയിലെ രണ്ടാം യൂണിറ്റായ 'ഇരുചിറകുകളൊരുമയിലങ്ങനെ'. സാഹിത്യത്തിലെ സ്ത്രീജീവിത ചിത്രണം അനാവരണം ചെയ്യുന്ന മൂന്ന് പാഠങ്ങളാണ് ഈ യൂണിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമകാലസമൂഹജീവിതത്തിലെ സ്ത്രീയവസ്ഥകള്‍ മനസ്സിലാക്കുക, സ്ത്രീകള്‍ നേരിടുന്ന അവഗണനയ്ക്കും അസമത്വത്തിനും പരിഹാരം തേടുക ഇവയൊക്കെ ഈ യൂണിറ്റിന്റെ ലക്ഷ്യങ്ങളാണ്.
പാഠഭാഗങ്ങള്‍ക്കുപുറമേ സ്ത്രീയവസ്ഥകള്‍ അവതരിപ്പിക്കുന്ന ധാരാളം കവിതകളും കഥകളും അദ്ധ്യാപക സഹായിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആറാം തരത്തിലെ പാഠപുസ്തകം മുതല്‍ സ്ത്രീത്വത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ കാണിച്ചുതരുന്ന നിരവധി രചനകള്‍ കുട്ടികള്‍ പരിചയപ്പെട്ടിട്ടുണ്ട്. അവകൂടി പ്രയോജനപ്പെടുത്തിയാല്‍ മുഖ്യപ്രമേയത്തിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും കഴിയും.
പാഠാവസാനത്തിലും അദ്ധ്യാപകസഹായിയിലും നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചാണ് ഈ യൂണിറ്റ് സമഗ്രാസൂത്രണം തയ്യാറാക്കിയിരിക്കുന്നത്. ഇരുപതോളം പീരീഡുകള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കുതന്നെ വേണ്ടിവരും. ദൈനംദിനാസൂത്രണം തയ്യാറാക്കുമ്പോള്‍ സാമഗ്രികളുടെ ലഭ്യതയ്ക്കനുസരിച്ച് ഐ.സി.റ്റി.സാദ്ധ്യതകള്‍ പരിഗണിക്കാവുന്നതേയുള്ളൂ. പാഠപുസ്തകബാഹ്യമായ കഥകളും കവിതകളും ഓഡിയോ ആയി അവതരിപ്പിക്കുകയോ കഥകള്‍ സ്കാന്‍ചെയ്ത് പ്രോജക്ടറിലൂടെ ക്ലാസ്സില്‍ പ്രദര്‍ശിപ്പിച്ച് പൊതുവായനയ്ക്ക് അവസരമൊരുക്കുകയോ ചെയ്യാം. ആശാന്‍ കവിതകളിലെ പ്രസക്തഭാഗങ്ങളും ഇത്തരത്തില്‍ ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാം. യാത്രാമൊഴി ഓഡിയോ ആയും വീഡിയോ ആയും നെറ്റില്‍ ലഭ്യമാണല്ലോ. ഏവരുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചുകൊള്ളുന്നു.

4 comments:

Anonymous said...

വായനക്കാരുടെ മനസ്സറിയുന്ന വിദ്യാരംഗം. നന്ദി... അഭിനന്ദനങ്ങള്‍.... ആശംസകള്‍...

കടുപ്പക്കാരന്‍ said...

മാഷേ, ഈ ഐ.സി.റ്റി. ഇല്ലാതെ മലയാളം പഠിപ്പിക്കാനാവില്ലേ... എന്താകഥ

shamla said...

ഒഎന്‍വി , സുഗതകുമാരി , വിജയലക്ഷ്മി,സാവിത്രി രാജീവന്‍ , അനിത തമ്പി , ആശാന്‍ , എന്നിവരുടെ സ്ത്രീപക്ഷ പ്രാധാന്യമുള്ള കവിതകളെയും അതുപോലെതന്നെ ബഷീര്നോവലുകളിലെ സ്ത്രീ സങ്കല്പത്തെയും മുന്‍നിര്‍ത്തി ഒരു സെമിനാര്‍ സംഘടിപ്പിക്കാവുന്നതാണ്‌.

pofe said...

ഇതൊക്കെ നേരത്തെ കിട്ടി മാഷുമ്മാരെ