കവിതയിലെ കവിതയിലൂടെ
ഞാന്‍ നടന്നു പോകവെ
കവിതയിലെ ചില വരികളെന്നെ
വിസ്മയിപ്പിച്ചു.
വരികളിലെ അക്ഷരമുത്തുകളുരച്ചതോടെ
എന്റെപ്രാകൃതവുമേറിവന്നു.
അര്‍ദ്ധസമ്മതമൗനത്തില്‍ എന്റെ
മനമുരച്ചവരികളിലൂടെ ഞാന്‍ ചലിച്ചു.
പകലന്തിയോളം കവിതയിലെ
കഥയില്ലായ്മയിലേയ്ക്കു ഞാന്‍ നടന്നതോടെ
നന്മതന്‍ഈരടികള്‍ ഞാന്‍ തിരഞ്ഞു
കവിതയെന്തെന്നറിയാതെ
കവിതയെഴുതിയയെനിക്കു കവിതയില്‍
ജിജഞാസയേറിവന്നു
കുറുമൊഴിനിറയുന്ന ഈരടികള്‍
കവിതയെന്നറിയവെ അക്ഷരമാലികാ
ചെപ്പു ഞാന്‍ തുറന്നുനോക്കി
ചെപ്പിലെ മുത്തുകള്‍ കോര്‍ത്തിണക്കവെ
നന്മതന്‍ഈരടികള്‍ ഓടിവന്നു
അരുണിമ.ജി.ബി.
സ്റ്റാന്‍ഡോര്‍ഡ്-VII
സരസ്വതിവിദ്യാലയം
വട്ടിയൂര്‍ക്കാവ്
തിരുവനന്തപുരം
9 comments:
ചേച്ചിയുടെ കവിത എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. കവിതയുടെ വഴിയില്‍ ചേച്ചിയുടെ കാലടികള്‍ ഇടറാതിരിക്കട്ടെ.
കവിതയിലെ കവിത നന്നായി മോളെ..ആശംസകള്‍
അരുണിമ പൊങ്ങുമീ കവിതാകവിതയിലെ
അക്ഷരമൊക്കൊയുമെന്നും കൂട്ടായിരിക്കട്ടെ
'ചെപ്പിലെ മുത്തുകള്‍ കോര്‍ത്തിണക്കവെ
നന്മതന്‍ഈരടികള്‍ ഓടിവന്നു' “നന്മയുടെ ഈരടികൾ“ എപ്പോഴും കൂട്ടായിരിക്കട്ടെ..ആശംസകൾ
കവിതയിലെ കവിതയിലൂടെ
ഞാന്‍ നടന്നു പോകവെ
കവിതയിലെ ചില വരികളെന്നെ
വിസ്മയിപ്പിച്ചു.
വരികളിലെ അക്ഷരമുത്തുകളുരച്ചതോടെ
എന്റെപ്രാകൃതവുമേറിവന്നു.
അര്‍ദ്ധസമ്മതമൗനത്തില്‍ എന്റെ
മനമുരച്ചവരികളിലൂടെ ഞാന്‍ ചലിച്ചു.
പകലന്തിയോളം കവിതയിലെ
കഥയില്ലായ്മയിലേയ്ക്കു ഞാന്‍ നടന്നതോടെ
നന്മതന്‍ഈരടികള്‍ ഞാന്‍ തിരഞ്ഞു
കവിതയിലെ കവിത കണ്ടു പിടിച്ച അരുണിമയ്ക്ക് അനുമോദനം....
നന്നായിട്ടുണ്ടെ, ഇനിയുമിനിയുമെഴുതൂ, ആശംസകളോടെ..
മോളേ... നന്നായിരിക്കുന്നു ...
ധാരാളം ഇനിയും പ്രതീക്ഷിക്കുന്നു ...
very good excellent work
this is super duper hit
Post a Comment