നമ്മളിപ്പോള്‍ കടല്‍ക്കരയിലാണ്.
തീരത്ത് ചിപ്പികള്‍ പെറുക്കിയോടി നടന്നും മണല്‍കൊട്ടാരമുണ്ടാക്കിയും കളിക്കുന്ന മക്കളെ,
' ഉടുപ്പ് കേടാവും ' ...' അഴുക്കാവും '...എന്നൊക്കെ പറഞ്ഞു നീ പേടിപ്പിക്കുന്നുണ്ട് ....
കണ്ണിറുക്കിക്കൊണ്ട് ഞാനവരെ പ്രോത്സാഹിപ്പിക്കുന്നത് നീയറിയാതെ പോകുന്നു ....
“ആളുകള്‍ക്ക് വട്ടാണ് . കടലിലെന്താണിത്ര കാണാനുള്ളത് ? കുറെ തിരമാലകളങ്ങോട്ടുമിങ്ങോട്ടും പോകുന്നു ... വരുന്നു ... ഇതല്ലാതെ വേറെന്ത് ...?”
നിന്റെ പിറുപിറുക്കല്‍
ഉള്‍ച്ചിരിയോടെ ഞാനത് തലകുനിച്ച് സമ്മതിക്കുന്നു .
അഴിമുഖത്തെ ആഴങ്ങളില്‍ ചെറു മീനുകളും വന്‍മത്സ്യങ്ങളും കടലില്‍ നിന്ന് പുഴയിലേക്കും … പുഴയില്‍ നിന്ന് കടലിലേക്കും ശബ്ദമുണ്ടാക്കാതെ നീന്തിപ്പോയി.
“മഴ പെയ്തേക്കും .. . റോഡ് മോശമാണ് ... ഇരുട്ടായാല്‍ കുഴികളൊന്നും കാണില്ല ...”
നിന്റെ തിടുക്കം .
“ഇത്തിരി നേരം കൂടി കളിച്ചാലെന്താ ? ”
നുര തെറിപ്പിച്ചു കളിക്കുന്ന കുരുന്നു പരിഭവങ്ങള്‍ .
ഞാനെന്തു പറയാന്‍ .......?
പതിവുപോലെ ഇന്നും അസ്തമയം കാണാതെ നമുക്ക് തിരിച്ചു പോകാമെന്നോ ...?
അതോ ചന്ദ്രനുദിക്കുമ്പോള്‍ വേലിയേറ്റങ്ങളാലും ഇറക്കങ്ങളാലും ഈ പുഴ ചിലപ്പോള്‍ കിഴക്കൊട്ടുമൊഴുകാറുണ്ടെന്നോ...?
അഴിമുഖമെന്നത് ഒഴുക്ക് കൊണ്ട് പുഴയായും തിരകള്‍ കൊണ്ട് കടലായും രൂപം മാറുന്ന ഉത്തരമില്ലാത്തൊരു കടംകഥയാണെന്നോ...?
വേണ്ട .
ഞാനെഴുന്നേല്‍ക്കുന്നു
പറയട്ടെ ?
“നമുക്ക് തിരിച്ചുപോകാം .”
സാബിദ മുഹമ്മദ്റാഫി
മലയാളം അദ്ധ്യാപിക
ജി.വി.എച്ച്.എസ്.എസ്. വലപ്പാട്
ചാവക്കാട്
11 comments:
ഒരു തീരുമാനത്തിലെത്തിച്ചില്ലല്ലോ ടീച്ചറേ.കഥയുടെ കാതൽ ഒന്ന് മെയിലാമോ? എനിക്കിതത്ര തിരിഞ്ഞില്ല.
എന്നാ പറയാനാന്നേ,ഒന്നുമങ്ങട് തിരിഞ്ഞില്ല.വിവരക്കേട് തന്നെ..ന്റെയോ അതോ..
കടലിലെന്താണിത്ര കാണാനുള്ളത് ? കുറെ തിരമാലകളങ്ങോട്ടുമിങ്ങോട്ടും പോകുന്നു ... വരുന്നു ... ithu thanneyanu jeevithathilum palarum parayunnathu... athil enthanu... ithil enthanu...
നമുക്ക് തിരിച്ചുപോകാം ... ennalum iniyum varanam
Katha valare nannayi
ഇത് കഥയോ? എന്താ കഥ!
നന്നായി
ടീച്ചര്‍ അയച്ചുതന്ന കവിതകള്‍ ഞാന്‍ വായിച്ചു. അതിന്‍റെ ഒരു കുറിപ്പ് ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്.
കടങ്കഥ പോലെ സങ്കീണ്ണമായ ജീവിതാഴിമുഖത്തു നില്‍ക്കുമ്പോള്‍ കഥാനായകനു അസ്തമയസൗന്ദര്യവും കുഞ്ഞുങ്ങളുടെ ആഹ്ലാദവും അന്യമാവുന്നത് സ്വാഭാവികം.കടല്‍ക്കരയിലെ നിറക്കൂട്ടുകളും വിസ്മയങ്ങളും ഉപേക്ഷിച്ചു തിരിച്ചു പോവേണ്ടി വന്ന നായിക വര്‍ത്തമാന സ്ത്രീത്വത്തിന്റെ പ്രതീകമാവുന്നുണ്ട്.ടീച്ചറിന് അഭിനന്ദനങ്ങള്‍
അഴിമുഖത്തേക്ക്....
ആര്ക്കും മനസിലായില്ലെന്നു തോന്നുന്നു... സായാന്ന സഞ്ചാരം...
തീരത്തോടിക്കളിക്കുന്ന കുരുന്നുഹൃടയങ്ങളില് സ്വന്തം ബാല്യകാലം കാണുന്ന ഒരമ്മയെ കാണുന്നുണ്ടല്ലോ...
കടലിന്റെ വാത്സല്യം തേടി വന്ന,പഴയ ഓര്മ്മകള് അയവിറക്കുന്ന ഒരാളെ അവിടെയെവിടെയോക്കെയോ കാണുന്നപോലെ...
വീട്ടിലെത്താന് തിരക്ക് കൂട്ടുന്ന ഒരു പ്രാരബ്ദക്കാരന് കുഴികളും മഴയും കാണാതിരിക്കാന് കഴിയില്ലല്ലോ.. കടലിന്റെ ഓരോ നിശ്വാസവും തിരിച്ചറിയുന്ന കഥാകാരിക്ക് തന്റെ ഓര്മ്മകള് തങ്ങിനില്ക്കുന്ന ആ കടല്ത്തീരത്തുനിന്നു തിരിച്ചുപോകാന് കഴിയാത്തപോലെ...
അസീസ് സാര് പറഞ്ഞതുപോലെ ഇതൊരു കഥയല്ലയിരിക്കാം... എന്നാലിതിലൊരു ജീവിതമുണ്ട്..
ഗ്രിഹാദുരത്വമുണര്തുന്ന എന്തോ ഒന്ന് ഈ കഥയിലുണ്ടെന്നു പറയാതിരിക്കാന് വയ്യ...
നന്നായിട്ടുണ്ട്...
ഞാന്‍ പുതിയ ബ്ലോഗ് എഴുത്തുകാരനാണ്. എന്റെ ബ്ലോഗിന് കൂടുതല്‍ വായന സൃഷ്ടിക്കാന്‍ താങ്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.
എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കഥകള്‍ വായിച്ച് അഭിപ്രായം പോസ്റ്റ് ചെയ്യുമല്ലോ.
എന്റെ ബ്ലോഗ് അഡ്രസ്സ് www.sahithyasadhas.blogspot.com
കഥയെ നശിപ്പിക്കാന്‍ ഇത്രതിടുക്കമോ? ദയവായി മലയാളത്തെ നശിപ്പിക്കല്ലേ. വരും തലമുറയെ വഴി തെറ്റിക്കല്ലേ ഇത് കഥയല്ല
വരദടീച്ചര്‍
Post a Comment