എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 11, 2011

യാത്രമൊഴി - ദൃശ്യാവിഷ്കാരം



ആലാപനത്തിലും വ്യാഖ്യാനത്തിലും അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും തെല്ലൊന്നു കുഴക്കിയേക്കാനിടയുള്ള പാഠമാണ് യാത്രാമൊഴി. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിലെ അവസാനഭാഗത്തോടടുത്ത പതിനഞ്ച് ശ്ലോകങ്ങളാണ് ഈ പാഠത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാവ്യ ഭാഗം ശ്രുതിമധുരമായ തന്റെ സ്വരത്തില്‍ ആലപിച്ചിരിക്കുന്നത് തടത്തിപ്പറമ്പ് ജി.എച്ച്. എസ്. എസിലെ സംഗീതടീച്ചറാണ്. ദൃശ്യാവിഷ്കരണം നിര്‍വ്വഹിച്ച് നമുക്കായി സമര്‍പ്പിച്ചിരിക്കുന്നത് ജോഷി മാഷാണ്. വിദ്യാഭ്യാസ-വീഡിയോ-ടെലിഫിലിം രംഗത്ത് അദ്ദേഹത്തിന്റെ പ്രാവീണ്യം പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. മലയാളപഠനം കൂടുതല്‍ രസകരവും കാര്യക്ഷമവുമാക്കാന്‍ എല്ലാ അദ്ധ്യാപകസുഹൃത്തുക്കളും ഈ വീഡിയോ പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.

10 comments:

einsteinvalath.blogspot.com said...

ചിന്താ വിഷ്ടയായ സീത ----ആലാപനം വളരെ പ്രയോജനപ്രദം. ഈരടികളില്‍ നിന്ന്‍ ഈരടികളിലേക്ക് കടന്നത്‌ ധൃതിയില്‍ ഒട്ടിച്ചു ചേര്‍ത്തത് പോലെ . അല്പം സാവകാശമാകാമായിരുന്നു.---വാലത്ത് .

Sreekumar Elanji said...

പ്രയോജനപ്രദം.
അഭിനന്ദനം അറിയിക്കുന്നു..
ഐ ടി യുടെ സഹായം മനസ്സിലാക്കാം എല്ലാവര്‍ക്കും
സീതയുടെ ..രാമന്റെ ...ചിത്രങ്ങള്‍ കൂടി ചേര്‍ത്താല്‍ കുറെ കൂടി ഭംഗി വന്നേനെ..
സാരമില്ല.... രണ്ടു പേര്‍ക്കും ബ്ലോഗ്‌ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍..

jayasree said...

ജോഷി മാഷിനും, സംഗീതടീച്ചരിനും
നന്ദി. കുട്ടികള്‍ക്ക് വളരെ
പ്രയോജനപ്രദമായി.

ജയശ്രീ.തിരുവനന്തപുരം

Anonymous said...

ഇത്ര കഷ്ടപ്പെട്ട് നല്ലൊരു കവിത വൃത്തി കേടാക്കേണ്ടിയിരുന്നോ? എന്തെങ്കിലും ക്ലിപ്പുകള്‍ ഒട്ടിച്ചു ചേര്‍ത്ത് ആസ്വദിപ്പിക്കാന്‍ കഴിയുന്നത്ര നിസ്സരമാണോ ഈ കവിതാഭാഗം? അതുപോലെ 'അങ്ങേ വീട്ടിലേക്ക്' എന്ന കവിതയും 'തോരാമഴ ' എന്ന കവിതയും. ഇവര്‍ക്കൊന്നും വേറെ പണിയില്ലേ? ഈ ചവറുകള്‍ പഠനപ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുകയെയുള്ളൂ.
ഡി.ആര്‍.ജി.പരിശീലത്തില്‍ രൂക്ഷവിമര്‍ശനമാണ് ഇവക്കെതിരെ ഉണ്ടായത്.ഈ കവിതകളുടെ ആശയം മറ്റു പ്രതീകങ്ങളിലൂടെ ആവിഷ്കരിക്കാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്.അല്ലാതെ ഫോട്ടോ ഒട്ടിക്കുന്ന പണിയല്ല വേണ്ടത്.വിദ്യാരംഗം ഇത്തരം പ്രവര്‍ത്തനങ്ങളെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കില്ലെന്നു പ്രതീക്ഷിക്കുന്നു.
കുട്ടികള്‍ക്ക് ഇവ എങ്ങനെ പ്രയോജനമായി എന്നാണ് പറയുന്നത്?ഒരു ശ്രമവും സ്വന്തമായി നടത്താന്‍ ശ്രമിക്കാതിരിക്കുമ്പോഴാണ് ഇത് തോന്നുന്നത്.
പേര് പറയാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു.

JRV said...

അജ്ഞാത സുഹൃത്തേ,
താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഇതെല്ലാം പിച്ചവയ്പല്ലേ. നമ്മള്‍ മലയാളം അദ്ധ്യാപകര്‍ പണിപഠിക്കുന്നതല്ലേയുള്ളൂ. ഇത്രപ്രകോപിതനാകേണ്ട. എല്ലാം നല്ലതിനാണെന്ന് കരുതിക്കൂടേ, നല്ല ദൃശ്യവിഷ്കാരങ്ങളിലേയ്ക്കുള്ള ചവിട്ടുപടികളായി ഇതിനെ കണ്ടാല്‍ മതി.

Anonymous said...

ഒരു ശ്രമവും സ്വന്തമായി നടത്താന്‍ ശ്രമിക്കാതിരിക്കുമ്പോഴാണ് ഇത് തോന്നുന്നത്.
പേര് പറയാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു.

നന്നായി...സുഹൃത്തേ..........

Anonymous said...

good work.

SAJIL VINCENT said...

വളരെ നന്നായി.എല്ലാവര്‍ക്കും ഇത് ഉപകാരപ്രദമാണെന്ന് വിചാരിക്കുന്നു.

Appu said...

ഇത് വളരെ പ്രയോജനം ചെയ്തു എനിക്ക്

Anonymous said...

എസ് എന്‍ എം എച എസ് എസ്, പുറകാട്