എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 31, 2011

നാണയരോദനം - കവിത


പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീ രാജീവ് ആലുങ്കല്‍ സ്ക്കൂള്‍വിദ്യാരംഗം വായനക്കാര്‍ക്കായി ഒരുക്കുന്ന അക്ഷരപ്പൂക്കളം....


ഒരുതുട്ടു നാണയമാണുഞാന്‍ അറിയുമോ
ഇനിയൊട്ടുജീവിതം ക്ലേശം
വിലയൊട്ടുമില്ലാതെ നാട്ടില്‍ ഞാനീവിധം
മിഴിനട്ടു നില്‍ക്കുന്നു നിത്യം
ഇടപെട്ടുവേറാരും വേദനിച്ചീടേണ്ട
വഴിവിട്ടുപോയൊരീലോകം
ദിശയൊട്ടുമാറവേ, ഞാനുമിന്നാകവേ
അടിപെട്ടുപോയെന്നു സത്യം
തിരിയിട്ടുതെളിയുന്ന നടയിലും ഞാനിപ്പോള്‍
ചിരിയിട്ടു വീഴാത്ത കാലം
കുഴിവെട്ടുമൊരുനാളില്‍ അവരെന്നെ വേഗത്തില്‍
അതിലിട്ടുപോയിടും നൂനം
കണിയൊട്ടുകാണുവാനില്ലാരുമതിനാലേ
അവിടൊട്ടു സ്ഥാനമില്ലിപ്പോള്‍
വയറൊട്ടുമാറുള്ള യാചകപ്പുലികള്‍ക്കും
ഒരു തുട്ടുവേണ്ടയിന്നിപ്പോള്‍
പലമട്ടുകളികള്‍ക്കും ഊഴമന്വേഷിപ്പാന്‍
ഇനിയൊട്ടു ഞാന്‍ വേണ്ടപോലും
സുഖമൊട്ടുവേറെയാണിപ്പോഴീ കമ്പ്യൂട്ടര്‍
മുഖമട്ടുകാട്ടേണ്ടു വേഗം
പതിനെട്ടുവളവുള്ള നവഭാരതത്തിന്റെ
പുറമട്ടുകോറുവാന്‍ പോലും
ഒരു കൂട്ടുകാരനും നോക്കുമാറില്ലെന്നെ
ഇനിയൊട്ടു സാധ്യതയന്യം
ചിരിമൊട്ടുവിടരുന്ന മുഖവുമായ് ബാപ്പുജി
കുളിരിട്ടുനില്‍പ്പൂയെന്‍ നെഞ്ചില്‍
അതിലൊട്ടുനോക്കുവാന്‍ താല്‍പ്പര്യമില്ലാതെ
പിടിവിട്ടുപായുന്നു നിങ്ങള്‍
ഇടവിട്ടുഞാന്‍ചൊല്ലും സങ്കടമാകെയും
ഗതികെട്ടുപോയതിനാലേ
നിറമൊട്ടുമില്ലാത്ത എന്‍ഭാവികാലത്തിന്‍
കഥകേട്ടു തളരുകയാലേ.


18 comments:

സങ്കൽ‌പ്പങ്ങൾ said...

ജീവിത ദു:ഖങ്ങള്‍ നന്നായിരിക്കുന്നു.ജീവിതത്തിന് പലമുഖങ്ങളാണ് ,ചിലത് വേദനിപ്പിക്കും ചിലതു രസിപ്പിക്കും..
ആശംസകള്‍.

ഞാന്‍ പുണ്യവാളന്‍ said...

നല്ല വരിക്കല്‍ അതും രസകരമായി ഇഷ്ടമായി ഒത്തിരി സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു

http://kelkathashabdham.blogspot.com
http://njanpunyavalan.blogspot.com

Anonymous said...

ഒരുതുട്ടു
ഇനിയൊട്ടു
വിലയൊട്ടു
മിഴിനട്ടു
ഇടപെട്ടു
വഴിവിട്ടു
ദിശയൊട്ടു
അടിപെട്ടു
ഈ പദ പ്രയോഗങ്ങള്‍ വളരെ നന്നായിരിക്കുന്നു.

Beena, Mulakkulam said...

നാണയത്തിന്റെ രോദനം നമ്മുടെ സംസ്ക്കാരത്തിന്റെ രോദനം കൂടിയല്ലേ ?കവിയുടെ ഓരോ വാക്കും അനുവാചകചിത്തത്തില്‍ കുത്തി കൊള്ളുന്നവ തന്നെ !ആശംസകള്‍ !ഇനിയും വിദ്യാരംഗം ബ്ലോഗിനായി കുറിക്കണേ!

വില്‍സണ്‍ ചേനപ്പാടി said...

ഈ മട്ടു കവിതയീ ബ്ലോഗിന്റെ വായനാ-
കൂട്ടര്‍ക്കു നല്‍കുവാനായ്..
ഇമ്മട്ടിലിങ്ങനെ 'ട്ട' യാല്‍ തീര്‍ത്തൊരു
കൂട്ടുകാരാ താങ്കള്‍ക്കു വന്ദനം

Anonymous said...

mutta pottumpole tte.manassil thattunnathu tta kal mathram.

കലി said...

ചിരിമൊട്ടുവിടരുന്ന മുഖവുമായ് ബാപ്പുജി
കുളിരിട്ടുനില്‍പ്പൂയെന്‍ നെഞ്ചില്‍
അതിലൊട്ടുനോക്കുവാന്‍ താല്‍പ്പര്യമില്ലാതെ
പിടിവിട്ടുപായുന്നു നിങ്ങള്‍

... aranu gandhi... alle

nalla ozhukku... nall chercha

onashamsakal

b manoharan said...

കിലുക്കം നഷ്ടപ്പെട്ട തുട്ടുകള്‍ക്ക് സ്വരമഴയുടെ കിലുക്കം നല്‍കി ...രാജീവ്‌ .. ഭാവുകങ്ങള്‍

JYOTHIMON ALUVA said...

nalla varikal,anuvachaka hrudayangale thottunarthan ponna saili.........rajeev alunkal oru cinema pattezhuthukaran matramalla anugraheetha kavi koodi aanu.....ente ella vidha aasamsakal.

JYOTHIMON ALUVA said...
This comment has been removed by the author.
shrma555 said...

rajeev alunkalinte pattukal othiri kettittundu.......hariharan pilla happy aanu,vettom,kanaka simhasanam angane thudangi puthiya chitramaya ulakam chuttum valiban vare.........orikkal prasangam neril kettu,ippol kavithayum neril vaayichu,mudangathe vidhyarangathil ezhuthamo..........

gayathri varma mumbai said...

nalla kavitha....nanaya rodhanam hrudayathil thattum,iniyum rajeev alunkaline vidhyarangathil kavitha nalkuvan kazhiyumennu karuthunnu


angekku ONASAMSAKAL

Anonymous said...

vidhyarangathinu thilakakkuri aayi oru rajeev alunkal kavitha,chalachitra gana rachayithavu nalla kavi ennu nanaya rodhanam theliyichu..........vayalarinte naattukaran alle,athil albhutham illa........ellavidha bhavukangalum

RAJEEV ALUNKAL said...
This comment has been removed by the author.
RAJEEV ALUNKAL said...

nalla vakkukalkku nandhi...........iniyum vidhyarangathil ente kavitha undakum.

sivaprasad delhi said...

hai......nice work,nanayarodhanam is really touching poem,congrajulation mr rajeev sir

sivaprasad delhi said...

hiii its a nice work.nanayarodanam is a fantastic poem congurats rajeev sir.......

ലീമ said...

ഇഷ്ട്മായി ഈ ട്ട പ്രയോഗങ്ങളെല്ലാം