എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 3, 2011

ലേഖനം




കോട്ടയം എം. ടി. എസ്. എച്ച്. എസ്. എസ്സിലെ സൂരജ് എസ്. വിനോദ് തയ്യാറാക്കിയ ലേഖനമാണിത്. ബി. ശ്രീരാജിന്റെ ഇറോം ശര്‍മ്മിള പതിറ്റാണ്ടു നീണ്ട പോരാട്ടം എന്ന കൃതിയെ മുന്‍നിര്‍ത്തി ഇറോം ശര്‍മ്മിളയുടെ സാമൂഹ്യ പ്രസക്തി വിശകലനം ചെയ്യുന്നു ഈ ലേഖനം.

12 comments:

lissiammacm@gmail.com said...

മോനെ, ഒരായിരം നന്ദി. എഴുതുവാനുള്ള കഴിവ് ഇനിയും ഉപയോഗിക്കണെ .congrassssssssss

shamla said...

കൊള്ളാം . നല്ല വായന . നല്ല എഴുത്ത്. സൂരജ് ഇനിയുമെഴുതുക

Sreekumar Elanji said...

വളരെ നന്നായി.
ഹസാരിയേക്കാള്‍ ശ്രദ്ധിക്കപ്പെടേണ്ടവ്യക്തിത്വം.
ഈ വീഡിയോ കാണൂ...
ഞാന്‍ സ്കൂളില്‍ കുട്ടികളെ കാണിച്ചിരുന്നു,
.http://www.youtube.com/watch?v=5xw5vSrRkjE&feature=player_embedded#!

Azeez . said...

വളരെ നല്ല ലേഖനം.ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന കുട്ടനു അഭിനന്ദനങ്ങള്‍.എല്ലാ തീവ്രതയും ഉള്‍ക്കൊണ്ടെഴുതിയിരിക്കുന്നു.ശ്രീകുമാര്‍ സര്‍ എഴുതിയ വീഡിയൊ കണ്ടു.ശരിക്കും, ശ്വാസം നിന്നുപോയി. ഹൊ!ലാംലീലയിലായിരുന്നതുകൊണ്ട് ഹസാരെ ശ്രദ്ധിക്കപ്പെട്ടു.ഇന്ത്യയുടെ കിഴക്കുള്ള ഏഴു സംസ്ഥാനങ്ങളിലേയും പ്രശ്നങ്ങള്‍ ഡെല്‍ഹി ശ്രദ്ധിക്കാതെ പോകുന്നു.മ‌ണിപ്പൂരിനൃത്തം നമ്മുടെ ദേശീയസംസ്കാരത്തിന്‍റെ ഭാഗമായി ഡെല്‍ഹിയില്‍ പ്രദര്‍ശിപ്പിക്കുമ്പോഴും, മണിപ്പൂരികളുടെ തേയിലയും എണ്ണയും ജലശക്തിയും യുറേനിയവും ഇന്ത്യാ ഗവണ്മെന്‍റെടുക്കുമ്പോഴും, ‍ ബുദ്ധിസ്റ്റ്കളായ, വംശീയമായി തിബറ്റന്‍‍-ബ൪മ്മീസുകളായ, ഗോത്രവര്‍ഗ്ഗക്കാരും പിന്നോക്കക്കാരുമായ മണിപ്പൂരി സ്തീകളെ ഇന്ത്യന്‍പട്ടാളം ‍ എപ്പോഴും സ്വന്തംപോലെ ഉപയോഗിക്കാവുന്ന ഒരു സെക്സ് റിസര്‍വുകളാക്കിയിരിക്കുന്നു.താരതമ്യപ്പെടുത്തുമ്പോള്‍ കാശ്മീരിമുസ്ലീംസ്തീകള്‍ക്ക് എത്ര മാന്യമായ സ്ഥാനം പട്ടാളം നല്‍കുന്നു. ഓരോ റേപും അവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.പട്ടാളം ക്ഷമ പറയുന്നുണ്ട്.യുവാക്കള്‍ പഴയതുപോലെ അന്യായമായി കൊലചെയ്യപ്പെടുന്നില്ല. ഇന്ത്യന്‍ പട്ടാളം ഞങ്ങളുടെ മാംസവുമെടുക്കൂ എന്ന് ബാനറുകളുയര്‍ത്തി മണിപ്പൂരി സ്ത്രീകള്‍ ഇന്ത്യന്‍ പട്ടാളത്തിനെതിരെ, ഭരണകൂടഭീകരതക്കെതിരെ ഉടുവസ്ത്രമഴിച്ച് വരെ പ്രതിഷേധം നടത്തിയിരുന്നു.

b manoharan said...

സൂരജ് നീ ശൂരജ് ആയിരിക്കുന്നു -വെളിച്ചത്തോടൊപ്പം വീറും -മോനെ മുന്നേറുക...

ലീമ വി. കെ. said...

വളരെ നന്നായിരിക്കുന്നു.ഈ ചെറുപ്രായത്തിലെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് പ്രത്യേക അഭിനന്ദനം.

Sreekumar Elanji said...

ആവശ്യം നിര്‍വഹിക്കേണ്ട കടമയാണ് ഞാന്‍ നിറവേറ്റുന്നത്. മനസ്സാക്ഷിക്ക് അനുസരിച്ച് യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍ .സത്യത്തിന് വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്, ഒടുവില്‍ സത്യം ജയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം എനിക്ക് ശക്തി തരുന്നു. എങ്ങനെയാണ് ഞാനച് വിശദീകരിക്കുക, ഒരു കര്‍ത്തവ്യവുമായാണ് നാമെല്ലാം ഇവിടെ എത്തിയിട്ടുള്ളത്, നാമെല്ലാം ഒറ്റയ്ക്കുമാണ്- ഇറോം ശര്‍മ്മിള

Sreekumar Elanji said...

ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി മരണത്തെപ്പോലും തോല്പിച്ചു സമരം ചെയ്യുന്ന ഐതിഹാസിക ജീവിതമാണ് ഇറോം ശര്‍മിള ചാനുവിന്റേത്. 2000 നവംബര്‍ അഞ്ചിന് തുടങ്ങിയ ശര്‍മിളയുടെ നിരാഹാര സമരം നീണ്ട പതിനൊന്നാം വര്‍ഷത്തിലേക്കു കടന്നിരിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ നിരാഹാരസമരം. ഒരു പ്രദേശത്തെ ജനജീവിതത്തിന്റെ ദൃഷ്ടാന്ത കഥയാണ് ശര്‍മിളയുടെ സമരജീവിതം. ഇറോം ശര്‍മിള ചാനുവിന്റെ സമരത്തെക്കുറിച്ചും അതിലേക്കു നയിച്ച മണിപ്പൂരിന്റെ സാമൂഹികാവസ്ഥയെക്കുറിച്ചും വിശദമായി വിവരിക്കുന്ന മികച്ച പുസ്തകമാണ് ഇറോം ശര്‍മിള: പതിറ്റാണ്ട് നീണ്ട പോരാട്ടം. പത്രപ്രവര്‍ത്തകനായ ബി.ശ്രീരാജാണ് പുസ്തകം എഴുതിയത്.

സ്വാതന്ത്ര്യപൂര്‍വകാലം മുതല്‍ അധികാരികളുടെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരകളായി കഴിയേണ്ടി വന്ന സാധാരണ ഗ്രാമീണരുടെ നാടാണ് മണിപ്പൂര്‍. പ്രതിരോധവും സമരവും മുലപ്പാലിനൊപ്പെ പകര്‍ന്നു കിട്ടിയവരാണ് അവിടത്തെ സ്ത്രീകള്‍. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ട കാലത്ത് മണിപ്പൂര്‍ ഉള്‍പ്പെടെ പല കിഴക്കന്‍ സംസ്ഥാനങ്ങളും മുഖ്യധാരാ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ വലിയൊരു വിഭാഗം ജനങ്ങള്‍ അതിനെതിരായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരങ്ങളില്‍ പലപ്പോഴും മണിപ്പൂര്‍ ജനതയെ മുന്നില്‍ നിന്നു നയിച്ചത് സ്ത്രീകളായിരുന്നു. 1904ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി നടന്ന ആദ്യ ന്യൂപ്ലിയനിലും 1939ല്‍ രണ്ടാം ന്യൂപ്ലിയനിലും സമരം നയിച്ചത് സ്ത്രീകളായിരുന്നു. മണിപ്പൂരിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുവര്‍ണ ഏടുകളാണ് ഈ രണ്ടു സമരങ്ങളും. രണ്ടാം ന്യൂപ്ലിയനിലെ സമര നേതാക്കളിലൊ രാളായിരുന്നു ഇറോം ശര്‍മിളയുടെ മുത്തശ്ശി തോന്‍സിജാ ദേവി.

Sreekumar Elanji said...

സ്വാതന്ത്ര്യാനന്തരം മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതിനെ എതിര്‍ത്തിരുന്ന വലിയൊരു വിഭാഗം മണിപ്പൂരുകാര്‍ ചേര്‍ന്ന് സമരങ്ങളും കലാപങ്ങളും ആരംഭിച്ചു. 1964 മുതല്‍ ഇത് ശക്തമായ സായുധ കലാപമായിക്കൂടി വളര്‍ന്നു. 1972ല്‍ മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനിലെ പൂര്‍ണ അംഗത്വമുള്ള സംസ്ഥാനമായി മാറി. അതോടെ കേന്ദ്രസര്‍ക്കാരിന്റെ പല നയങ്ങളും നിയമങ്ങളും മണിപ്പൂരിന്റെ സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങി. മദ്യവിപത്ത് മണിപ്പൂരിനം വിഴുങ്ങുന്നതിനെതിരേ സ്ത്രീകളുടെ നേത്വത്തില്‍ ശക്തമായ സമരങ്ങള്‍ തുടങ്ങി. സമരക്കാരെ വേട്ടയാടാന്‍ പോലീസുകാരിറങ്ങിയതോടെ സംസ്ഥാനം കലാപഭൂമിയായി. പോലീസിനെ സഹായിക്കാനായി എത്തിയ കേന്ദ്രസേന മണിപ്പൂരിലെങ്ങും താണ്ഡവമാടി. കണ്ണില്‍ കാണുന്നവരെ വെടിവെച്ചു കൊല്ലുക, തോന്നുന്നവരെയൊക്കെ പിടിച്ചുകൊണ്ടു പോവുക തുടങ്ങിയ ക്രൂരതകള്‍ സര്‍വസാധാരണമായി. അച്ഛനമ്മമാരുടെയും സഹോദരങ്ങളുടെയും ഭര്‍ത്താവിന്റെയും മക്കളുടെയുമൊക്കെ മുന്നിലിട്ട് സ്ത്രീകളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നതായിരുന്നു മണിപ്പൂരിലെ ഇന്ത്യന്‍ പട്ടാളത്തിന്റെ ഇഷ്ടവിനോദം. അത്തരം ക്രൂരതകള്‍ ചെയ്യുന്ന പട്ടാളക്കാര്‍ക്ക് രക്ഷപ്പെടാന്‍ പലതരത്തില്‍ പഴുതുകള്‍ നല്‍കുന്നതാണ് സായുധസേനയുടെ പ്രത്യേകാവകാശ നിയമം(അൃാലറ എീൃരല െടുലരശമഹ ജീംലൃ െഅരേഅഎടജഅ). മണിപ്പൂരിലെ സാധാരണക്കാരെ പട്ടാളത്തിന്റെയും പോലീസിന്റെയും ഇരകളാക്കി മാറ്റുന്ന ഈ ഔദ്യോഗിക സംവിധാനം പിന്‍വലിക്കണമെന്ന ഒരൊറ്റ ആവശ്യമേ ഇറോം ശര്‍മിള ചാനു ആവശ്യപ്പെടുന്നുള്ളൂ. അക്കാര്യം അനുഭാവത്തോടെ പരിഗണിക്കാമെന്ന് മണിപ്പൂര്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരുമൊക്കെ പല തവണ പറഞ്ഞിട്ടുമുണ്ട്. പറഞ്ഞാല്‍ പോരാ നിയമം പിന്‍വലിക്കൂ എന്ന് ഇറോം ശര്‍മിള പറയുമ്പോള്‍ വാഗ്ദാനം നല്‍കിയ ഇന്ത്യന്‍ പാര്‍ലമെന്റു പോലും പിന്‍വലിയുന്നു.
നിരാഹാരസത്യാഗ്രഹം ആത്മഹത്യാ ശ്രമമാണെന്നും നിരന്തരമായി നിരാഹാരസമരം നടത്തുന്നത് കടുത്ത ആത്മഹത്യാ പ്രവണത മൂലമാണെന്നും കോടതിയിലും ലോകജനതയ്ക്കു മുന്നിലും ഉറച്ചു പറയുകയാണ് മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്ന ഇന്ത്യയിലെ സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ളത്. ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ച് മൂക്കിലൂടെ കുഴലിട്ട് ദ്രവഭക്ഷണം നല്‍കി ശര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുകയാണ് ഇന്ത്യാ ഗവണ്‍മെന്റ് ചെയ്യുന്നത്. പത്തുവര്‍ഷത്തിലധികമായി വരണ്ട ചുണ്ടുകളില്‍ വെള്ളമിറ്റിക്കുക പോലും ചെയ്യാതെ സ്വന്തം ജനതയ്ക്കായി സമരം

Sreekumar Elanji said...

പത്തുവര്‍ഷത്തിലധികമായി വരണ്ട ചുണ്ടുകളില്‍ വെള്ളമിറ്റിക്കുക പോലും ചെയ്യാതെ സ്വന്തം ജനതയ്ക്കായി സമരം ചെയ്യുന്ന ഇറോംശര്‍മിള മണിപ്പൂരിന്റെ ഉരുക്കു വനിത എന്നതിനപ്പുറം ലോകമെങ്ങുമുള്ള മനുഷ്യാവകാശ സമരങ്ങളുടെ ആവേശവും പ്രചോദനവുമായിക്കൂടി മാറിക്കഴിഞ്ഞു.

ഇറോം ശര്‍മിളയുടെ ജീവിതയും മണിപ്പൂരിന്റെ ചരിത്രവും സമര കഥകളും ലളിതമായും തികഞ്ഞ ഗൗരവത്തോടെയും അവതരിപ്പിക്കുന്നതാണ് ഈ പുസ്തകം.http://www.youtube.com/watch?v=5xw5vSrRkjE&feature=player_embedded#!

Sreekumar Elanji said...

അസീസിന്റെ നല്ല വായനയ്ക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി.
ഹസാരേയുടെ സമരം നടക്കുമ്പോള്‍ ഷര്‍മ്മിളയെ കുട്ടികള്‍ക്കു പരിചയപ്പെടുത്തിയിരുന്നു.കുട്ടികളെ കരയിപ്പിച്ചു..ഈ കഥ..
ഓര്ക്കുട്ട് അംഗത്വമുള്ളവര്‍ ഹരീശ്രീ കമ്മ്യൂണിറ്റിയില്‍ ജോയിന്‍ചെയ്താല്‍ കൂടുതലാ‌യി വായിക്കാം..
ഞാന്‍ അതില്‍ എളിയ മോഡറേറ്ററാണു്.ലിങ്ക് ഇതാ..http://www.orkut.co.in/Main#Community?cmm=44964114

Azeez . said...

ഇത്തരം വിഷയങ്ങള് എഴുതുവാന് കഴിവുള്ള കുട്ടികളുള്ളതും ഇതും ഇതുപോലുള്ള വിഷയങ്ങളും keen ആയി follow ചെയ്ത് അത് വികസിപ്പിക്കുവാന് കഴിവുള്ള ശ്രീകുമാര് സാറിനെപ്പോലുള്ള അദ്ധ്യാപകരുള്ളതും മലയാളത്തിന്റെ ഭാഗ്യം. ഇവിടത്തെ വിദ്യാഭ്യാസ നിലവാരം മോശമാണ്. വളരെ വളരെ മോശമാണ്.ഞാന് കല്യാണം കഴിച്ച് മക്കളുണ്ടാകുകയാണെങ്കില് അവരെ നാട്ടില് കൊണ്ടുപോയി പഠിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹമെന്ന് എന്റെ മകന് പറയാറുണ്ട്. അവന് ഒരു വെറ്റ്നറി ഡോക്റ്ററാണ്.സായിപ്പിന്റെ സംസ്കാരമാണ് തൊള്ളതൊടാതെ വിഴുങ്ങുവാന് കഴിയുന്ന ഒരേ ഒരു സംസ്കാരമെന്ന് വിശ്വസിക്കുന്ന പലരുമുണ്ട് നാട്ടില്. ഞാന് അതിശയോക്തിയെഴുതുകയല്ല, 100 പേര് ഒന്നാം ക്ലാസില് ചേര്ന്നാല് 60 ശതമാനത്തിലേറെ കുട്ടികള് സ്കൂള് ഡോപ്പൌട്ടുകളാകുന്നു. 12 വരെ എത്തുന്നില്ല. ഉപ്പുപ്പയുടെ പ്രായമുള്ള എന്നോട് കള്ള് വാങ്ങുവാന് പറഞ്ഞ ഒരനുഭവം ഞാന് ഒരിക്കല് എഴുതിയിരുന്നു.

Alcohol has already destroyed the younger and older generaions of this Canada and US.Even school boys and girls are not free from it.I have witnessed so many such instances.One is this:It was a weekend.I saw young and old couples, and legal...ly-eligible-boys and girls coming in and out.
I noticed one boy hanging around the shop.Being a minor, he is not eligible to come in. It is not legal to sell him; if caught, it is punishable with a fine of dollars 2000.
He approached me and asked very politely, can you do me a favour? I said, yes.
He had 30 dollars in his hand. Can you buy a Wild Turkey?
I was shocked. It is a rye whiskey. A teenager, may be an 8th grader, is asking me to buy a bottle of whisky.
I was really shocked, and I don’t know how long I stared at him.
That’s OK , he said , then walked away saying thanks

എന്തു പറയാനാ?
എല്ലാവര്ക്കും ഓണാശംസകള്