പൂവേ! പൊലി പൂവേ! പൊലി പൂവിളികള്‍ കേള്‍ക്കുന്നില്ലേ?
പൊട്ടിവിരിഞ്ഞീടുന്നല്ലോ ആഹ്ലാദപ്പൂവും!
സമത്വസന്ദേശമായി സമൃദ്ധിതന്‍ വാഗ്ദാനമായ്
സൌമ്യശീലനായീടുന്ന മഹാബലിതാന്‍
പാതാളത്തിന് കാരാഗൃഹം രാകിരാകി മുറിച്ചിട്ടു
ഭൂതലത്തില്‍ വിരുന്നെത്തി ഓണം കൂടുവാന്‍
വാമനന്റെ പിന്മുറക്കാര് കാപട്യത്തിന് കേദാരങ്ങള്‍
പാവം! മാവേലിമന്നനെ ചിവിട്ടിതാഴ്ത്തി !
പാതാളത്തിന്നിരുട്ടറ പൂകിയല്ലോ രണ്ടാമതും
പാതവക്കില്‍ കേണീടുന്നു പാവം മാനുഷര്‍!
ഓണവില്ലു കയ്യിലേന്തി ഓണപ്പാട്ടും പാടിക്കൊണ്ടേ
ആവണിയും വന്നണഞ്ഞു കേരളനാട്ടില്‍
ഓണവില്ലു കൈക്കലാക്കി സംഹാരത്തിന് ഞാണുംകെട്ടി
ആവണിയെ തട്ടിമാറ്റി മലയാണ്മക്കാര്‍
അമ്പുകളും തേടീടുന്നു എയ്തുവീഴ്ത്താന്‍ സ്വന്തക്കാരെ
അന്പില്ലാത്ത കൂട്ടരല്ലോ നമ്മളൊക്കെയും
ഓണക്കോടിയണിഞ്ഞെത്തും ചിങ്ങമാസകന്യകയെ
ആണും പെണ്ണുംകെട്ടവര്‍ഗം കടിച്ചുകീറി
അമ്മമാരെ പെങ്ങന്മാരെ തിരിച്ചറിയാത്ത കൂട്ടം
ഇമ്മലനാടിന്റെ ശാപം; കേഴട്ടെ ഞാനും!
എന്തിനുമേതിനും വേണം മദ്യവും മദിരാക്ഷിയും
ചിന്താശേഷിമാത്രമില്ല മലയാളിക്ക് !
മദ്യത്തിലും മുക്കിക്കൊന്നു ആവണിപ്പൊന്‍വിഗ്രഹത്തെ
വിദ്യാ സമ്പന്നരെന്നല്ലോ നമ്മുടെ ഭാവം!
ഇറച്ചിയും മീനും തിന്നു പള്ളയും വീര്‍പ്പിച്ചീടുന്നു
ഉറഞ്ഞു തുള്ളീടാനായി പുലിവേഷമായ്
മോന്തയിലും കുമ്പമേലും ചായങ്ങളും തേച്ചുകൊണ്ടേ
ചന്തിയും കുലുക്കിച്ചാടും പുലിവീരന്മാര്‍!
തിണ്ണമിടുക്കുള്ളവരും പുലികളായ് ചീറീടുന്നു
ഉണ്ണികളും പെണ്ണുങ്ങളും ഊറിച്ചിരിപ്പു
ഇളിച്ചുകാട്ടുംപുലികള്‍ തുറിച്ചുനോക്കും പുലികള്‍
ഒളിച്ചിരിക്കാന്‍ മടകള്‍ കയ്യേറുമല്ലോ
പുലികളില്ലാത്ത നാട്ടില്‍ എലികള്‍ ഭരിക്കും നാട്ടില്‍
പുലിക്കളി നടക്കുന്നു കെങ്കേമമായി !
പൂവുകളും പുഴകളും ചത്തീടുന്ന നാട്ടിലല്ലോ
പൂപ്പൊലിപാട്ടുകള്‍ കേള്‍പ്പൂ; വള്ളംകളിയും!
മാവേലിമഹാരാജനെ കുഴിച്ചുമൂടിയമണ്ണില്‍
മഹോത്സവം കൊണ്ടാടുന്നു ചിങ്ങമാസത്തില്‍!
പുവേ !പൊലി പുവേ !പൊലി പുവിളികള്‍ കേള്‍ക്കുന്നില്ലേ ?
5 comments:
Nannayittundu.Onasamsakal...
kavithayude neelam valare kuranjupoyi!!! pichum peyum parayunnathu kelkkum pole oranubhavam. kavithayalla prasangamanennu thonnunnu.
ഓണാശംസകള്‍.
മലനാട്ടില്‍ നിന്നും ഒരായിരം ഓണാശംസകള്‍...
<.>
Oh.very beautiful! Keep your will power always.
Post a Comment