എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 12, 2011

ദൈനംദിനാസൂത്രണം - ഇരുചിറകുകളൊരുമയിലങ്ങനെ


പത്താംതരം കേരളപാഠാവലി രണ്ടാം യൂണിറ്റ് ഇരുചിറകുകളൊരുമയിലങ്ങനെ.. യുടെ ദൈനംദിനാസൂത്രണം പോസ്റ്റുചെയ്യുന്നു. ഓണപ്പരീക്ഷയ്ക്കായി എസ്. സി. . ആര്‍. ടി. നല്‍കിയ ചോദ്യബാങ്ക് എല്ലാ അദ്ധ്യാപകസുഹൃത്തുക്കളും വിശദമായി വിശകലനം ചെയ്തുകാണുമല്ലോ. ആ ചോദ്യങ്ങളെല്ലാം പാഠപുസ്തകവും അദ്ധ്യാപകസഹായിയുമായി ബന്ധപ്പെട്ടവയായിരുന്നു. പാഠാസുത്രണത്തിലും പ്രവര്‍ത്തനങ്ങളുടെ തെരഞ്ഞെടുപ്പിലും പാഠപുസ്തകവും അദ്ധ്യാപകസഹായിയും എത്രമാത്രം പ്രസക്തമാണെന്ന് എന്ന് ആ ചോദ്യബാങ്ക് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പ്രവര്‍ത്തനങ്ങളുടെ എണ്ണത്തിലോ വണ്ണത്തിലോ അല്ല സൂക്ഷ്മതയിലും ഫലപ്രാപ്തിയിലുമാണ് നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പുതുമയാര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തേടിപ്പോകുമ്പോള്‍ അവ നമ്മുടെ പ്രധാന പ്രമേയത്തില്‍ നിന്നും വഴിപിരിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ക്ലാസ്സിലെ ഭൂരിപക്ഷം വരുന്ന ശരാശരിക്കാരും അതില്‍ താഴെയുള്ളവരും വെറും കാഴ്ചക്കാരായി മാറും എന്ന കാര്യവും നാം വിസ്മരിക്കരുത്.
കൂടുതല്‍ ഫലപ്രദമായ ആസുത്രണങ്ങള്‍ തയ്യാറാക്കാന്‍ ഈ ദൈനം ദിനാസൂത്രണം സഹായകമാകുമെന്നു കരുതുന്നു. ഏവരുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചുകൊള്ളുന്നു.

3 comments:

shamla said...

ഇതില്‍ സൂചിപ്പിച്ചിരിക്കുന്ന കഥകള്‍ സ്കാന്‍ ചെയ്യാന്‍ പറ്റിയിരുന്നുവെങ്കില്‍ പലര്‍ക്കും കൂടുതല്‍ പ്രയോജനപ്പെട്ടേനെ . പ്രവര്‍ത്തനങ്ങള്‍ നന്ന്. അല്പം വൈകിയോന്നു സംശയം . എങ്കിലും പിന്നീട് പ്രയോജനപ്പെടുത്താമല്ലോ. നന്ദി.

Beena, Mulakkulam said...

വൈകി വന്ന വസന്തത്തിനും നന്ദി!അടുത്ത ഭാഗങ്ങള്‍ താമസിയാതെ വന്നിരുന്നെന്ഗില്‍ ഉപകാരമായിരുന്നു!വിദ്യാരംഗം നല്‍കുന്ന ഈ സഹായം ചില അധ്യാപകര്‍ക്ക് വളരെ പ്രയോജനപ്രദമാണ് എന്ന്റിയിക്കുന്നതില്‍ സന്തോഷമുണ്ട് .

sathiram said...

അല്പം വൈകിയാണെങ്കിലും ആസൂത്രണമിങ്ങെത്തിയല്ലോ. ആശ്വാസം. അടുത്തത് അല്പം നേരത്തെയാക്കാമോ