എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 17, 2011

അപരാജിത - കവിത


ചിന്താവിഷ്ടയായ സീത 
പഠിപ്പിച്ചതിനുശേഷം എഴുതിയ കവിത



നിങ്ങളറിയുമോ എന്നെ
കാന്തനാല്‍ പരിത്യക്ത ഞാന്‍
സൂര്യവംശാധിപനാം രാമന്റെ
പ്രിയപത്നി ജാനകി ഞാന്‍...
കാണുവാനാശിച്ച കാനനം
കാട്ടുവാനെന്ന മട്ടില്‍
ചാടുവാക്കാലെന്നെ കൊടും
കാന്താരത്തിലുപേക്ഷിച്ചവന്‍
ഓര്‍മ്മയില്‍ തിളങ്ങുന്നു രാമാ
നീയാ ശിവചാപം കുലച്ചൊരാ
ദിനം മുതലിന്നു വരെയുള്ളോ-
രോരോ നിമിഷങ്ങളും...
ജനകന്റെ കാഞ്ചന കൊട്ടാരക്കെട്ടിലില്‍
കുപ്പിവളകളുടെ കിളിക്കൊഞ്ചലില്‍
പൊട്ടിച്ചിരിച്ചു രസിച്ചൊരെന്നെ
പെട്ടെന്നു പാണിഗ്രഹം ചെയ്തു നീ
ദാശരഥിതന്‍ അന്തപ്പുരത്തില്‍
അയോദ്ധ്യതന്‍ മകളായ്
മനസ്സുകൊണ്ടേ മാറിയ
ജനകാത്മജ ഞാന്‍.
പിന്നെ പതിനാലുവത്സരം
പര്‍ണ്ണശാലയൊരുക്കിയൊ-
രന്തപ്പുരത്തില്‍ രാമന്റെ
പട്ടമഹിഷിയായ് വാണവള്‍
നിങ്ങളറിയുമോ എന്നെ ആ...
രാമനാല്‍ പരിത്യക്ത ഞാന്‍.
പറയാത്ത പരിഭവങ്ങളാണെന്റെ
ആത്മശക്തി, പൊഴിയാത്ത
കണ്ണീര്‍ക്കടലില്‍ ശമിച്ചതാണു നീ
തീര്‍ത്തോരാ അഗ്നികുണ്ഡം.
മക്കള്‍ പാടുന്ന രാമായണ
സൂക്തങ്ങളില്‍ ചുട്ടുപൊള്ളുന്നില്ലേ
രാമാ!... പ്രിയ രാഘവാ!...
നിന്റെ രോമകൂപങ്ങള്‍ പോലും?
സര്‍വ്വംസഹയായൊരെന്‍ ജനനി
ധരിത്രിക്കും ക്ഷമയില്‍ ഞാന്‍
അമ്മയായിടുന്നു, അത്രമേല്‍
രാമ നിന്നെ സ്നേഹിക്കയാല്‍.....

ലിമ ടീച്ചര്‍
സെന്റ് മേരീസ് എച്ച്. എസ്.
മേരികുളം
കട്ടപ്പന ഉപജില്ല
ഇടുക്കി

18 comments:

സങ്കൽ‌പ്പങ്ങൾ said...

പഴമയുടെ കാഴ്ച,നന്നായി ...
ആശംസകള്‍.....

മഴയോർമ്മകൾ said...

ലീമ ടീച്ചര് ...
"അപരാജിത" ...കവിത നന്നായിട്ടുണ്ട്..
രാമായണത്തിന്റെ പുനരാവിഷ്ക്കരണത്തിനപ്പുറത്ത്
ഉപേക്ഷിക്കപ്പെടുന്ന , വഞ്ചിക്കപ്പെടുന്ന സീതമാരുടെ ദീനരോദനം...

Sreekumar Elanji said...

പാഠവുമായി ബന്ധപ്പെട്ട് ഉടനെ ഒരു കവിതയെഴുതിയ ടീച്ചറിന്റെ നല്ല മനസ്സിനെ ആദ്യം അഭിനന്ദിക്കുന്നു.
ചെറിയ ന്യൂനതകള്‍ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളു.ആദ്യ ഭാഗം ഏറെ നന്നായി.കുറച്ചുകൂടി കാവ്യാത്മകമാകണം.

ഒന്നുകൂടി മെച്ചപ്പെടുത്തി എഴുതി നോക്കൂ....
ആശംസകളോടെ......

einsteinvalath.blogspot.com said...

ക്ലാസ്സ്‌ കഴിഞ്ഞുവന്നു വിയര്‍പ്പോടെ ശൂടനായി എഴുതിയ കവിത വായിച്ചു. ആ മനസ്സിനെ കാണുകയും ചെയ്തു. സംഗതി ഒള്ളതുതന്നെ. എങ്കിലും അല്പം സാവകാശം ആവാമായിരുന്നു. അപ്പോള്‍ സ്വര്‍ണത്തിളക്കത്തില്‍ ചെല്ലക്കിളിയുടെ കണ്ണ് മഞ്ഞളിച്ചതും ക്ഷമയില്ലായ്മയാല്‍ ആപത് സൂചനകള്‍ അവഗണിച്ചതും കൂടി ചേര്‍ക്കാമായിരുന്നു. എന്തര്...പറയുമ്പഴ് ഒര്
ശേല്‍ വേണ്ടേ?

Azeez . said...

കൊള്ളാം ടീച്ചറെ.ലോകത്തിലെവിടേയും ഉപേക്ഷിക്കപ്പെടുന്ന എല്ലാ സ്ത്രീകളുടേയും ദു:ഖം ഒന്നു തന്നെയാണ്. ത്വലാക് ചെയ്യപ്പെട്ടവള്‍ എന്നു വിളിച്ചാലും പരിത്യക്ത എന്നുവിളിച്ചാലും. എല്ലാ പരിത്യക്തകള്‍ക്കും വേണ്ടി ടീച്ചര്‍‍ കവിതയിലൂടെ സംസാരിക്കുന്നു

shamla said...

സീതാടുഖം ആവാഹിച്ചെടുത്ത കവിതയുടെ ആദ്യ ഭാഗം നന്നായിട്ടുണ്ട്. ഇടയ്ക്കു വന്ന ഗദ്യപ്രതീതി ഒഴിവാക്കാമായിരുന്നു. തുടര്‍ന്ന് ശ്രദ്ധിക്കുമല്ലോ."കേരളത്തിലുള്‍പ്പടെ ദേശീയ പ്രസ്ഥാനം വ്യാപിക്കാന്‍ തുടങ്ങിയതിന്റെയും ഒന്നാം ലോകമഹായുദ്ധത്തിന്റെ രാഷ്ട്രീയാവസ്ഥയുടെയും പശ്ചാത്തലത്തില്‍ പിറന്ന 'സീത'മലയാളകവിതയില്‍ അന്നുവരെ അപരിചിതമായിരുന്ന പ്രശ്ന മണ്ഡലങ്ങള്‍ അവതരിപ്പിച്ചു.ഒറ്റ വ്യക്തിയുടെ സ്വരം , അതും ഒരു സ്ത്രീസ്വരം വ്യവസ്ഥപിതത്ത്വത്തിനെതിരെ ഉയരുന്നതാവിഷ്കരിച്ച ഈ കാവ്യം മാറുന്ന അഭിരുചിയുടെ കൊടിക്കൂരയായിരുന്നു." സ്ത്രീസഹനത്തിന്റെ ഉയര്‍ത്തെഴുന്നെല്‍പ്പായിരുന്നു ആശാന്റെ സീത.

സാബിദ മുഹമ്മദ്‌ റാഫി said...

സീത ധീരയായിരുന്നു
അന്തര്‍ധാനം കൊണ്ട്;
രാമന്റെ ധര്‍മ്മ വ്യസനിതയെ
നിരര്‍തഥകമാക്കിയവള്‍.
അഭിമാനിനി !
ടീച്ചര്‍ക്ക്‌ അഭിനന്ദനങ്ങള്‍.......

വില്‍സണ്‍ ചേനപ്പാടി said...

ലീമ ടീച്ചറേ..അഭിനന്ദനങ്ങള്‍
ക്ലാസ് മുറിയുടെ ചുവരുകള്‍ക്കുള്ളില്‍ നിന്നും കവിത
അധ്യാപികയെ പിന്തുടരുന്നത് ഏറെ ആഹ്ലാദകരം
തന്നെ.ആദികവിയുടെ സീത, ആശാന്റെ തൂലികതുമ്പിലെത്തിയപ്പോള്‍ അതുവരെ കേള്‍ക്കാത്ത, സ്ത്രീത്വത്തിന്റെ ഉണര്‍ത്തു പാട്ടാവുകയായിരുന്നു.

അപരാജിതയുടെ പൊഴിയാത്ത കണ്ണീര്‍ക്കടലില്‍ തണുത്തുറയുന്ന അഗ്നികുണ്ഡങ്ങ
ളും-ക്ഷമയില്‍ വസുന്ധരയുടെ മാതൃത്വത്തിലേയ്ക്കു
യരുന്ന കല്പനകളും ഉജ്ജ്വലം.
ഇനിയും എഴുതുക.

ലീമ വി. കെ. said...

എന്റെ ഈ ചെറിയ കവിത വായിച്ച് അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കെല്ലാം ഏറെ നന്ദി.

സോഫിയ ജയിന്‍സ് said...

കവിതയ്ക് നല്കിയ പേര് പരിത്യക്ത എന്നല്ല അപരാജിത എന്നാണ്.പരിത്യക്തയുടെ വിലാപമല്ല കവിതയുടെ സ്ഥായീഭാവവും. ഏത് അവസ്ഥയിലും തളരാത്ത ആത്മവീര്യമുള്ളവളാണ് ടീച്ചറുടെ സീത.ആ അപരാജിതയുടെ മുന്നില്‍ കുറ്റബോധത്തോടെ പരാജിതനായി നില്‍ക്കുന്നത് രാമനാണ്...........

ബാബു തോമസ് said...

പ്രിയ ലീമ ചടീച്ചര്‍,

ഹൃദയം നിറ‌ഞ്ഞ അഭിനന്ദനങ്ങള്‍.ആശാന്റെ കവിതയുടെ ഒന്നകൂടീ തെളിഞ്ഞ ഒരു അനുരണനം ഈ കവിതയില്‍ കാണുന്നു. എന്റെ കുട്ടികള്‍ക്ക് ഈ കവിത പരിചയപ്പെടുത്തി.ജാനകിയുടെ സങ്കടം അവരെ ഒന്നുകൂടി സ്പര്‍ശിക്കാന്‍ ആകവിത സഹായിച്ചു. അവര്‍ക്ക് അവളോട് താദാത്മ്യം പ്രാപിക്കാന്‍ ഈ കവിത സഹായിച്ചു . ഗദ്യാംശം ഒരു ദോഷമായി കാണേണ്ടതില്ല.ഇവിടെ അതു ശക്തിയാണ്. ഈ പ്രതിഭയെ തേച്ചു മിനുക്കിയാല്‍ കൈരളിക്ക് മുതല്‍ക്കൂട്ടാകും .ടീച്ചറിനും വിദ്യാരംഗത്തിനും നന്ദി.

റോസമ്മ സബാസ്റ്റയ്ന്‍ said...

പ്രിയ ലീമ ചടീച്ചര്‍,

കവിത നന്നായിട്ടുണ്ട്..

ആശംസകള്‍.

റോസമ്മ സബാസ്റ്റയ്ന്‍ said...

പ്രിയ ലീമ ചടീച്ചര്‍,

കവിത നന്നായിട്ടുണ്ട്..

ആശംസകള്‍.

വില്‍സണ്‍ ചേനപ്പാടി said...

റോസമ്മ ടീച്ചറേ..ബൂലോകത്തേയ്ക്കു സ്വാഗതം.ബ്ലോഗില്‍ ഉടന്‍
പോസ്റ്റു.....

ലീമ വി. കെ. said...

റോസമ്മ ടീച്ചറേ,നന്ദി.ടീച്ചറിന്റെ കവിതകള്‍ക്കായി ഞാനും കാത്തിരിക്കുന്നു

റോസമ്മ സബാസ്റ്റയ്ന്‍ said...

dfd

geetha said...

nall kavitha

Admin said...

Kavitha kollam.. Congrats..