വെട്ടമോ ഒച്ചയനക്കമോ ഇല്ലാത്ത
സ്വപ്നങ്ങളില്ലാത്ത നൊമ്പരക്കൂട്ടിലെ
'താരകക്കുഞ്ഞായ്' നീ കടന്നു വന്നു!
പുഞ്ചിരി കൊഞ്ചലും കൊച്ചരിപ്പല്ലും
പിച്ചവെയ്ക്കുന്ന പിടിവാശിയും
'കനവും' 'വെളിച്ചവും' കൊണ്ടുവന്നു!
കളിയുടെ കാലത്തേ പഠനം തുടങ്ങി നീ
കളിയ്ക്കൊപ്പം കാര്യവും കാര്യക്ഷമമാക്കി
'അറിവിന്റെ വഴിയില്‍' നീ വളര്‍ന്നു!
കൂട്ടുകാരില്ലാത്ത അയല്‍പക്കമില്ലാത്ത
ബന്ധുക്കളില്ലാത്ത ബന്ധങ്ങളില്ലാത്ത
'സ്വര്‍ണ്ണത്തിന്‍' കൂട്ടിലേ നീ വളര്‍ന്നു!
വേണ്ടാത്ത വാക്കില്ല വിലകെട്ട കൂട്ടില്ല
വിലയില്ലാ 'കലയോ' 'കളിയോ' ഇല്ല
'ശുക്രനക്ഷത്രമായ് 'നീ വളര്‍ന്നു!
'മലയാളമറിയാത്ത' മാനമുണ്ട്
'അന്യര്‍' തന്‍ നാട്യം നടപ്പിലുണ്ട്
'സ്വപ്നത്തിനപ്പുറം' നീ വളര്‍ന്നു!
സംസ്ക്കാരം പ്രാകൃതാവസ്ഥയായ് മാറി
നാടു കടക്കുവാന്‍ വെമ്പലേറി
'മാറ്റത്തിലൂടെ' നീ വളര്‍ന്നു!
അക്കങ്ങളെണ്ണുവാനാവാത്ത പോല്‍
ആറക്കം എട്ടക്കവും കടന്ന്
'സീമ'കടന്ന് നീ വളര്‍ന്നു!
ഒരു ചാണ്‍ വയറിനെ പോറ്റുവാനായ്
പൊയ്ക്കാലിലഭ്യാസം കാട്ടുവോനേ
'ഉയരത്തിലുയരത്തില്‍' നീ വളര്‍ന്നു!
താഴേക്കു കണ്ണുകള്‍ പാളുന്നതേയില്ല
ഉയരത്തിലുയരത്തില്‍ പാറി പറന്നു നീ
'അകലങ്ങള്‍ കൂട്ടുവാന്‍'നീ വളര്‍ന്നു!
പരിചാരകാല്‍ പരിസേവ്യരാക്കി
അംബരം ചുംബിക്കും മാളികയില്‍
'കണ്‍കണ്ട ദൈവത്തെ'നീ വളര്‍ത്തി!
സ്നേഹവാക്കോതുവാന്‍ നേരമില്ലാതെ
കോടീശ്വരരില്‍ മുന്‍പനാവാന്‍
'ഓടിത്തളര്‍ന്നും' നീ വളര്‍ന്നു!
വെട്ടമോ ഒച്ചയനക്കമോ ഇല്ലാത്ത
സ്വപ്നങ്ങളില്ലാത്ത നൊമ്പരക്കൂട്ടിലെ
'നീറുന്നവേദനയായ്' വളര്‍ന്നു!
വീടിന്റെ ഓമന!നാടിന്റെ താരകം!
രാജ്യത്തിന്നുത്തമ പൗരനും നീ!
മലയാളി വളരുന്നു! മലയാളം വളരുന്നു!
കേരളം വളരുന്നു! വലുതാവുന്നു!
ആര്‍.ബീന.
ഗവണ്മെന്റ്.എച്ച്.എസ്സ്.
മണീട്.
10 comments:
കവിത മനോഹരമായിരിക്കുന്നു. ഇനിയും എഴുതുക.
ഇനിയുമെഴുതുക.
ബക്കരി ഈദ് ആശംസകള്‍
വെട്ടമോ ഒച്ചയനക്കമോ ഇല്ലാത്തസ്വപ്നങ്ങളില്ലാത്ത
നൊമ്പരക്കൂട്ടില്‍ നാം വളര്‍ത്തുന്ന 'താരക'ക്കുഞ്ഞിന്റെ
കവിതയുമായി ബീനടീച്ചര്‍കടന്നു വന്നുവല്ലോ.
പിച്ചവെയ്ക്കുന്ന നാളുമുതല്‍ നമുക്കു് പിടിവാശിയാണു്
അവനെ ചട്ടം പഠിപ്പിക്കാന്‍.കളിയുടെ കാലത്തേ പഠനം ,
കളിയ്ക്കൊപ്പം കാര്യവും
അറിവിന്റെ വഴിയില്‍' വളര്‍ന്നു!
കൂട്ടുകാരില്ലാത്ത അയല്‍പക്കമില്ലാത്ത
ബന്ധുക്കളില്ലാത്ത ബന്ധങ്ങളില്ലാത്ത
'സ്വര്‍ണ്ണത്തിന്‍' കൂട്ടിലേ നീ വളര്‍ന്നു!
ഈ വളര്‍ച്ചയാണു് ഇന്ന്ത്തെ അച്ഛനും അമ്മയ്ക്കും വേണ്ടതു്
( പരിചാരകരാല്‍ പരിസേവ്യരാക്കി എന്നല്ലേ വേണ്ടതു്.)
വീടിന്റെ ഓമന!നാടിന്റെ താരകം!
രാജ്യത്തിന്നുത്തമ പൗരനുമായി നീ വളരുന്നു.
അവന്‍ അങ്ങനെതന്നെ വളരട്ടേ....
നമുക്കു സഹതപിക്കാനല്ലേ കഴിയൂ...അല്ലേ ടീച്ചറേ.....
രചന കുറെക്കൂടി മെച്ചപ്പെടുത്തുവാന്‍ ടീച്ചറിനു കഴിയുമായിരുന്നു എന്നൊരു തോന്നലും ഉണ്ടായി.
രാജീവ് മാഷ് മെയില്‍ നോക്കാറില്ലേ,,?
ഈ വളര്‍ച്ച ഒഴിവാക്കണമെങ്കില്‍ വായില്‍ സ്വര്‍ണ കരണ്ടിയുമായി ജനിക്കണം.
ഉഗ്രനായി!!!!!!
സംബൂര്‍ണയുടെയുംഉം കലോല്സവങ്ങളുടെയും തിരക്കുകള്‍ക്കിടയില്‍ മലയാളിയുടെ വളര്‍ച്ച കാണാന്‍ വൈകി.മലയാളി ഇങ്ങനെയൊക്കെയേ വളരുകയുള്ളല്ലോ.കേരളം നന്നായി വരാനുള്ള ശ്രമമല്ലേ നമ്മളും നടത്തുന്നത്. അല്പം ശുഭാപ്തിവിശ്വാസം ആയിക്കോട്ടെ.
congrats Beena teacher,......
Good teacher...
Congrats
കവിത മനോഹരമായിരിക്കുന്നു
കുറേ ദിവസം കൂടിയാണ് ബ്ലോഗ് നോക്കിയത്.കവിത ചിന്തിപ്പിക്കുന്നതാണ്.
Post a Comment