എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 16, 2011

ചോദ്യപ്പേപ്പര്‍ അവലോകനം - മോഡല്‍ പരീക്ഷ മലായാളം പേപ്പര്‍ 11.പട്ടിക പൂര്‍ത്തിയാക്കാനുള്ള പരിശീലന ചോദ്യങ്ങള്‍ നമ്മുടെ ബ്ളോഗിലൂടെ ധാരാളം പരിചയപ്പെട്ടതാണ്. ഓരോ ഗ്രന്ഥകര്‍ത്താവിനേയും അവരുടെ പ്രധാന കൃതികളേയും പരിചയപ്പെട്ടിട്ടുള്ളവര്‍ക്ക് ചോദ്യം വിഷമമാകാനിടയില്ല.
2.ഭ്രമാത്മക കഥകളില്‍ ഭാവതലത്തിന്റെ പ്രാധാന്യം പ്രത്യേകം ശ്രദ്ധ പതിക്കേണ്ടുന്ന ഒന്നാണ്. കാവ്യ ഗുണമുള്ള ഗദ്യം അതിനു വളരെയധികം സഹായകരമാണ്. 'ഇളകി മറിയുന്ന നാവുകള്‍', നമ്മില്‍ ഉണര്‍ത്തുന്ന ശബ്ദഘോഷവും ശബ്ദമുണ്ടാക്കി തുറക്കുന്ന 'വാതിലിന്റെ ചിരി'യും 'ഇരുളിന്റെ പാട വീണു കട്ടിയാകുന്നതു' സൂചിപ്പിക്കുന്ന രാത്രിയുടെ കടന്നുവരവുമെല്ലാം കഥയിലെ കാവ്യകല്പനകളെയാണ് ചൂണ്ടിക്കാട്ടുന്നത്. അര്‍ത്ഥതലത്തില്‍ നിന്നുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
3.കുഞ്ചന്‍ നമ്പ്യാരുടെ ഫലിതത്തിന്റെ പ്രത്യേകതകള്‍ നമ്മുടെ ബ്ളോഗില്‍ മുന്‍പ് വളരെ വിശദമായി നല്കിയിട്ടുള്ളതു കൊണ്ട് ഇതിനുത്തരം എഴുതാന്‍ വിഷമമുണ്ടാകില്ല എന്നു കരുതുന്നു. പുരാണ കഥാപാത്രങ്ങളെ കേരളീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നമ്പ്യാര്‍ ഇവിടെ നിസ്സഹായനായ ഒരു പാവത്താനായി രാവണനെന്ന പരാക്രമിയെ അവതരിപ്പിക്കുന്നു എന്ന ആശയം കൂടി കണ്ടെത്തി കുട്ടിയ്ക്ക് എഴുതാനാകും.
4.മേഘരൂപനായ മഹാകവി പി.യെ പുരസ്ക്കാരങ്ങള്‍ കൊണ്ടും നിരൂപണങ്ങള്‍ കൊണ്ടും സ്വാധീനിക്കാന്‍ ആര്‍ക്കുമായിട്ടില്ല എന്ന ആശയത്തെ വളരെ മനോഹരമായി അവതരിപ്പിക്കുകയാണ് ആറ്റൂര്‍ രവിവര്‍മ്മ വരികളിലൂടെ. പൊന്‍കോലം, ഇരുമ്പു ചങ്ങല, തോക്ക് എന്നീ പദങ്ങളിലൂടെ പി.യുടെ കാവ്യഗുണങ്ങളെ അവതരിപ്പിക്കുന്ന കഴിവിനെക്കുറിച്ചാണ് എസ്. ഗുപ്തന്‍നായരും പരാമര്‍ശിച്ചിരിക്കുന്നത് എന്ന ആശയം കുട്ടികള്‍ക്കു കണ്ടെത്താനാവണം.
5.രണ്ടും മൂന്നും വാക്യങ്ങളിലാണ് നാട്ടുവെളിച്ചം എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
6.പഴയ തലമുറയില്‍നിന്നും വ്യത്യസ്തമായി പുതു തലമുറയ്ക്കു നഷ്ടപ്പെട്ട കൃഷ്ണനാട്ടം, കഥകളി എന്നിവയെക്കുറിച്ച് തിക്കോടിയന്റെ അഭിപ്രായത്തോട് യോജിക്കാമെങ്കിലും ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ ഒട്ടേറെ പുതുകലാരൂപങ്ങളും പാരമ്പര്യകലാരൂപങ്ങളും ആസ്വദിക്കാനുള്ള അവസരങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ ആസ്വാദനതലത്തിലുണ്ടായ മാറ്റം കൊണ്ട് പാരമ്പര്യ കലകള്‍ക്കു മുമ്പുള്ള പ്രാധാന്യം പുതു തലമുറ നല്കുന്നില്ല എന്നതാണ് സത്യം എന്നു കണ്ടെത്തുന്ന കുട്ടികള്‍ക്കു സ്കോര്‍ നേടാനാകും.
7.ആസ്വാദനം തയ്യാറാക്കുമ്പോള്‍ കവിതയുടെ ആശയം ഉള്‍ക്കൊണ്ടുകൊണ്ട്, ആസ്വാദനാംശങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് എഴുതുവാന്‍ ശ്രമിക്കേണ്ടതുണ്ട്. സ്ക്കൂള്‍ പഠനകാലത്തെ ഓര്‍മ്മകളെ അതിന്റെ എല്ലാവിധ നിറശോഭയോടെയും അവതരിപ്പിക്കുകയാണ് കുരീപ്പുഴ ശ്രീകുമാര്‍ കവിതയില്‍ എന്നു കണ്ടെത്താന്‍ കുട്ടികള്‍ക്ക് എളുപ്പം സാധിക്കും.
8.നാഗരികതയുടെ എല്ലാ ഭീകരതയും കാടിന്റെ ശാന്തതയിലേയ്ക്ക് ആനയിക്കുകയാണ് മനുഷ്യന്‍ എന്ന് വരികളിലൂടെ ജി.ശങ്കരപ്പിള്ള അഭിപ്രായപ്പെടുന്നു. ഇതേ ആശയം തന്നെയാണ് മുഖംമൂടി അണിഞ്ഞ ചങ്ങാതിമാരേയും മറ്റുള്ളവരുടെ കണ്ണീരിനാല്‍ ദാഹം തീര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ആധുനിക മനുഷ്യന്റെ അവസ്ഥകളെ വരച്ചുകാട്ടിക്കൊണ്ട് പഥികന്റെ പാട്ടിലൂടെ ജി.ശങ്കരക്കുറുപ്പ് ചെയ്യുന്നത് എന്നു മനസ്സിലാക്കിയുള്ള ഉപന്യാസമാണിവിടെ പ്രതീക്ഷിക്കുന്നത്.
b)അപൂര്‍വമെങ്കിലും നമുക്കിടയില്‍ വരുന്ന മഹത് വ്യക്തിത്വങ്ങള്‍ അവരുടെ ആശയങ്ങളിലൂടെ വരുത്തുന്ന മാറ്റങ്ങളും അതുവഴി അവര്‍ നേടുന്ന അമരത്വവും നിത്യചൈതന്യയതി 'വിതയ്ക്കാം മാനവികതയുടെ വിത്തുകള്‍' എന്ന പാഠത്തില്‍ പറയുന്നുണ്ട്. അതുതന്നെയാണ് ഏകതാരകത്തിന്റെ പ്രകാശത്താല്‍ പാരില്‍ മുഴുവന്‍ വെളിച്ചം നല്‍കാമെന്ന് വൈലോപ്പിള്ളി കുടിയൊഴിക്കലിലെ വരികളിലൂടെയും പറയുന്നത് എന്നു മനസ്സിലാക്കി ഉപന്യാസം തയ്യാറാക്കാം.
- ബി. കെ. എസ്.

17 comments:

Anonymous said...

മോഡല്‍ പരീക്ഷയുടെ മലായാളം ഒന്നാം പേപ്പര്‍ പൊതുപരീക്ഷയുടെ നിലവാരത്തിന് യോജിച്ചതായിരുന്നില്ല. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഒരു വിധ പരിഗണനയും നല്‍കിയില്ല. പട്ടിക പൂര്‍ത്തിയാക്കാനുള്ള ചോദ്യംപോലും സമര്‍ത്ഥന്മാര്‍ക്കുതന്നെ എല്ലാം ശരിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ബ്ലോഗിന് ഇതിനെക്കുറിച്ച് ഒന്നും പറയാനില്ലേ? എവിടെപ്പോയി മലയാളം അദ്ധ്യാപകരുടെ പ്രതികരണശേഷി?
പലചോദ്യങ്ങളും മുന്‍ പരീക്ഷയ്ക്കുവന്നവയുടെ ആവര്‍ത്തനംതന്നെയായിരുന്നു.

Vinod, Malayalam Teacher said...

സത്യത്തില്‍ മോഡല്‍ പരീക്ഷ കഴിഞ്ഞപ്പോള്‍ മുതല്‍ ഞങ്ങള്‍ പലരും പരീക്ഷയോടുള്ള പ്രതികരണം അറിയിക്കണമെന്ന് കരുതിയതാണ്. ഇങ്ങനൊരു ചോദ്യ പേപ്പര്‍ ശത്രുക്കള്‍ക്ക് പോലും കിട്ടാതിരിക്കട്ടെ.

knt said...

ഞങ്ങള്‍ പണ്ട് തയ്യാറാക്കിയത് പോലാണോ ഇപ്പോളും പരീക്ഷ.... ഇന്ന് കുട്ടികളെ കുറേകൂടി മനസിലാക്കി ചോദ്യങ്ങള്‍ തയ്യാറാക്കുന്ന രീതിയല്ലേ തുടരുന്നത്. ചോദ്യ പേപ്പര്‍ ഞാനും കണ്ടു..... ഭയങ്കരം എന്നല്ലാതെ എന്ത് പറയാന്‍.

musthafa.op said...

ഇത് ഏതോ കോളേജ് അദ്ധ്യാപകന്‍ തന്റെ വിവരം കാണിക്കാന്‍ ഇട്ടതാണ്.ഏതായാലും അയാള്‍ ഭയങ്കര ബുദ്ധിജീവിയാണ്‌

കുഞ്ഞാത്തോല്‍,കുമാരമംഗലം said...

ഹാവൂ!സമാധാനമായി.ഞാനോര്‍ത്തൂ എന്റെ പടിപ്പീരിന്റെ കൊഴപ്പാന്ന്.എല്ലാര്‍ക്കും വെഷമാര്‍ന്നൂല്ലേ,സന്തോഷം..

ഷീന said...

മാഷേ, ഡി പി ഐ യോട് ഒന്ന് പറയണേ ഇത്തരക്കാരെ ഇനി ചോദ്യമിടാന്‍ വിളിക്കരുതെന്നു.

raju said...

ഇങ്ങനേമുണ്ടോ ഒരു പരീക്ഷ.... നമ്മുടെ എസ.ആര്‍.ജി ഒക്കെ എവിടെ പോയി. ഇതിനെതിരെ പ്രതികരിക്കാന്‍ അവരൊന്നും ഇവിടില്ലേ???????? അതോ, മലയാളത്തില്‍ എന്തും ആകാമെന്നാണോ??????

mary mol said...

മോഡല്‍ പരീക്ഷ കുട്ടികളെ പേടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണെങ്കില്‍ ഈ ചോദ്യ പേപ്പര്‍ ഒരു വിജയം തന്നെ. ഇനിയും ഇത്തരം ചോദ്യങ്ങള്‍ പരീക്ഷയ്ക്ക് കാണുമോ???? ഇത് എന്തായാലും ശരിക്കും ഒരു പരീക്ഷണം തന്നെ......

jessy teacher said...

പാവം കുരീപ്പുഴ, അദ്ദേഹം ചോദ്യപ്പേപ്പറിലെ സ്ക്കൂള്‍ ബാര്‍ കണ്ട് ബോധം കെടാതിരുന്നാല്‍ മതിയായിരുന്നു.

jessy teacher said...

പാവം കുരീപ്പുഴ, അദ്ദേഹം ചോദ്യപ്പേപ്പറിലെ സ്ക്കൂള്‍ ബാര്‍ കണ്ട് ബോധം കെടാതിരുന്നാല്‍ മതിയായിരുന്നു.

vinu said...

ലോകാവസാനത്തില്‍ ഉള്ള "വാതില്‍ ചിരിച്ചു തുറന്നു" എന്നതിന് നല്‍കിയ വ്യാഖ്യാനം വളരെ മോശമായി.പറയുന്നതില്‍ ഖേദിക്കേണ്ട...

തുളസി മുക്കൂട്ടുതറ said...

ആറാം ചോദ്യം മുമ്പ് എസ്.എസ്. എല്‍. സി. പരീക്ഷയ്ക്കും സേ പരീക്ഷയ്ക്കും മാറി മാറി ചോദിച്ചുകഴിഞ്ഞതാണ്. ഇതാണോ പുതിയ രീതി???? ചോദ്യങ്ങള്‍ക്ക് ഇത്ര ദാരിദ്ര്യമോ???? മോഡല്‍ ഇങ്ങനെയായാല്‍ 'ഒറിജിനല്‍' എന്താവും????? ശിവ! ശിവ!!

shamla said...

എങ്ങനെ പട്ടിക പോലും പൂര്തിയാക്കാതിരിക്കാം ? എങ്ങനെ ആത്മവിശ്വാസം ഇല്ലാതാക്കാം ? ഇതിനുള്ള ഉത്തരമായിരുന്നു പല ചോദ്യങ്ങളും.

കാഡ് ഉപയോക്താവ് said...

ആശംസകളോടെ...!

GeoGebra_i​n_Practica​l_Life_പ്രാ​യോഗിക ജീവിതത്തിലെ ഉപയോഗത്തെക്​കുറിച്ച്‌
Here

Anonymous said...

SCHOOL BAR ENNA KAVITHAYUDE ASWADANAKKURIPPU LABOUR INDIAYIL UNDAYIRUNNA ATHE QN. MOSAMAYIPPOYI.

srmarypaulsic said...

ee avalokanam kandappol kuttikale koottiyiruthi onnukoodi padhippichalo ennu thonni .athinu kuttikale ini kayyil kittiyittu vende .

ramlamathilakam said...

Q.1 chodyakarthavu thanne randu kollavum pooripichirikkunnu! Parichayamilatha krithikal.. Q.2 ethra adyapakarku bhava thalam kruthyamayi ezuthanakum? Nattuvelicham-Chodyakarthavinu padasambannanulla avardu nalkam.. Eenavum vyakaranavum vendayirikum! Adunika kavithrayam evide poyavo? Kazinja 5 varshathe Q.paper chodyakarthavu kanditilennu theercha. Ee blog engilum ullathu bhagyam..