എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 28, 2011

സംശയങ്ങള്‍ മറുപടികള്‍

കഴിഞ്ഞ ആഴ്ചയില്‍ ഐന്‍സ്റ്റീന്‍ സാര്‍ എഴുതിയ സംശയങ്ങള്‍ മറുപടികള്‍ എന്ന പോസ്റ്റ്‌ ധാരാളം പേര്‍ക്ക് ഇഷ്ടമായി എന്ന് അറിഞ്ഞതില്‍ സന്തോഷം. പലപ്പോഴും പരീക്ഷാ രചനയില്‍ നേരിടാറുള്ള സംശയങ്ങളും അവയ്ക്ക് ഉചിതമായ മറുപടിയുമാണ്‌ അവിടെ നാം കണ്ടത്. ഇതാ ഈ ആഴ്ചയില്‍ അദ്ദേഹം പരിചയപ്പെടുത്തുന്നത് 'എഡിറ്റോറിയല്‍' എന്ന വ്യവഹാര രൂപമാണ്. എല്ലാ പത്രങ്ങളിലും നാം എഡിറ്റോറിയല്‍ കാണാറുണ്ടെങ്കിലും ചോദ്യ പേപ്പറില്‍ അത് കാണുമ്പോള്‍ എങ്ങനെ എഴുതണം എന്നത് സംശയമായി നിലനില്‍ക്കുന്നു. ഈ പോസ്റ്റ്‌ ഇതിനൊരു പരിഹാരമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇനിയും ഇത്തരത്തില്‍ കുട്ടികള്‍ക്ക്  പരീക്ഷയില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌താല്‍ അവ ബ്ലോഗിലൂടെ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നതാണ്. 'എഡിറ്റോറിയല്‍' എഴുതേണ്ട വിധം തിരിച്ചറിയാന്‍ 'തുടര്‍ന്നു വായിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ചോ : എഡിറ്റോറിയല്‍ തയ്യാറാക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?
എഴുതുന്ന വ്യക്തി ,താന്‍ ഒരു പത്രസ്ഥാപനത്തിലെ മുഖ്യ പത്രാധിപരാണെന്നു സ്വയം ബോധ്യപ്പെടുക.ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് തന്‍റെ പത്രത്തിന്‍റെ അഭിപ്രായം എഴുതുകയാണെന്നു വിശ്വസിക്കുക.വിഷയം ഏതുമാകട്ടെ.( വിലക്കയറ്റം ,ഭകഷ്യക്ഷാമം, ബാലവേല, തൊഴിലില്ലായ്മ,ഗതാഗതക്കുരുക്ക് എന്നിങ്ങനെ എന്തും ആയിക്കൊള്ളട്ടെ. ).ശിര്‍ഷകം കൊടുക്കണം ( ചെറുത്)ഖണ്ഡിക 1 വിഷയം എന്തെന്ന് വിശദികരിക്കുക.
ക്യു - "2 വിഷയംഏതു പ്രശ്നമേഖലയില്‍ ?
പി - " 3 ഇപ്പോള്‍ ഇതിന്‍റെ പ്രസക്തി
എസ് - " 4.ഗുണവശം, ദോഷവശം, വിഷയത്തിന്‍റെ മറ്റു സവിശേഷതകള്‍ .കേരളത്തിലും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഉണ്ടായ സമാന സംഭവങ്ങള്‍ ...
എസ് - " 5.കാര്യങ്ങള്‍ 'ഇങ്ങനെയൊക്കെ' ആയതിനാല്‍ നമുക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ട നടപടികള്‍ പ്രശ്ന പരിഹാരത്തിന് യോജിച്ച നിര്‍ദ്ദേശങ്ങള്‍
എസ് - ഇവിടെ എഡിറ്റോറിയല്‍ തിരുകയാണ്. ഇങ്ങനെ ഘട്ടങ്ങളിലായി എഴുതിയാല്‍ സംഗതി കഴിഞ്ഞില്ലേ ? .......
"ഹിനിയെന്തിനു ടെന്‍ഷന്‍ ? .....”


 

13 comments:

Preema said...

വീണ്ടും പുതിയ തന്ത്രങ്ങളുമായി മാഷ്‌ വന്നോ????

Joy said...

thanks sir

rajeev said...
This comment has been removed by the author.
Unknown said...

പലപ്പോഴും ഉണ്ടാകുന്ന ഒരു സംശയത്തിനു ഉത്തരം തന്നത് വളരെ നന്നായി. ഇത്തരം പംക്തികള്‍ തുടങ്ങുന്നതും വളരെ പ്രയോജന പ്രദമാണ്.

Unknown said...

എഡിറ്റോറിയല്‍ പോലെ ബുദ്ധിമുട്ടുള്ള ധാരാളം വ്യവഹാര രൂപങ്ങളുണ്ട്. പലവിധത്തിലുള്ള കത്തുകള്‍, പത്ര വാര്‍ത്തകള്‍ അങ്ങനെ പലതും. ഇവ പരിചയപെടുത്തുന്നത് നന്നായിരിക്കും.

Anonymous said...

എഡിറ്റോറിയല്‍ തയ്യാറാക്കുന്നത് പത്തിലെ കുട്ടികള്‍ക്ക് മാത്രമല്ല മറ്റു ക്ലാസ്സിലെ കുട്ടികള്‍ക്ക് കൂടി ഉപകാര പെടുന്നു.

Dinesh said...

ഐന്‍സ്റ്റീന്‍ സാറിന്റെ പുതിയ ട്രിക്കുകള്‍ നന്നാവുന്നുണ്ടേ........ ഇനിയും ഇതുപോലെ ഒത്തിരി ഐറ്റം കയ്യിലുണ്ടോ മാഷേ................??????????

lisa said...

വളരെ ഉപകാരം

Unknown said...

നന്ദി

Unknown said...

വളരെ നന്ദിയുണ്ട് ടiർ

Unknown said...

Tnx sir

Unknown said...

Tnx sir

Unknown said...

Tnx sir